Monday, May 13, 2019

[13/05, 03:10] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 149*
കയാധു വിനെ തന്റെ ആശ്രമത്തിൽ കൊണ്ട് പോയി വെച്ച് നാരദമഹർഷി ശരീരശരീരി ഭേദത്തിനെ വിവരിച്ചു കൊടുത്തു. ധർമ്മസ്യ തത്വം ജ്ഞാനം ച. തന്നെ രക്ഷിക്കാൻ ജ്ഞാനവും വ്യവഹാരത്തിന് ഭാഗവതധർമ്മത്തിനേയും പറഞ്ഞു കൊടുത്തു.

ശരീരം ഗർഭത്തിൽ ണ്ടാവുന്നു. ശരീരം ഗർഭത്തിൽ നിന്ന് പുറത്ത് വരുന്നു. ശരീരം വളരുന്നു. ശരീരം പരിണമിക്കുന്നു. ശരീരം ക്ഷയിക്കുന്നു. ശരീരം നശിക്കുന്നു. ഇങ്ങനെ ആറു വിധത്തിൽ ശരീരത്തിന് നാശോന്മുഖമായ ലക്ഷണങ്ങൾ ണ്ട്.
ബോധം നിത്യം ആണ്.
ബോധം അവ്യയം ആണ്.
ബോധം ക്ഷേത്രജ്ഞനാണ്.
ബോധം സാക്ഷി ആണ്.
ബോധം ശുദ്ധം ആണ്.
ബോധത്തിന് ജഡസമ്പർക്കമില്ല.
ബോധം സർവ്വതന്ത്രസ്വതന്ത്രമാണ്.

ശരീരം പരിണമിക്കുമ്പോഴും, (തൊണ്ണൂറു വയസ്സ് ആയ ആള് രണ്ടു വയസ്സിലെ ഫോട്ടോ കാണിച്ച് ഇത് എന്റെ ഫോട്ടോ ആണെന്ന് പറയും. ആ ശരീരം ഒക്കെ മാറി പോയി. മനസ്സ് മാറി.)  ഞാൻ മാറാതെ ഇരിക്കണു എന്നുള്ള അനുഭവം എല്ലാവരുടെ ഉള്ളിലും ണ്ട്. ശരീരം മാറിയിട്ടും മനസ്സ് മാറിയിട്ടും ബുദ്ധി മാറിയിട്ടും ഞാൻ എന്ന അനുഭവം മാറാതെ ഇരിക്കണു.

ഈ അനുഭവം ജാഗ്രത് സ്വപ്ന സുഷുപ്തി എന്ന മൂന്ന് അവസ്ഥ കളിലും മാറാതെ ഇരിക്കണു. ജാഗ്രത് അവസ്ഥ യിൽ ശരീരം ണ്ട്. മനസ്സ് ണ്ട്. ഞാൻ ണ്ട്.
സ്വപ്നത്തിൽ ശരീരം ഇല്ല്യ മനസ്സ് മാത്രം പ്രവർത്തിക്കണു. ഞാൻ ണ്ട്.
സുഖായിട്ട് ഉറങ്ങുന്ന  സുഷുപ്തി അവസ്ഥയിൽ ശരീരം ഇല്ല്യ മനസ്സ് ഇല്ല്യ ഞാൻ ണ്ട്. വ്യക്തിത്വ രൂപത്തിലുള്ള ഞാൻ ഇല്ല്യ പക്ഷേ ബോധരൂപത്തിലുള്ള ഞാൻ ണ്ട്.

അപ്പോ ഞാൻ ശരീരം അല്ല ഞാൻ മനസ്സ് അല്ല സച്ചിദാനന്ദസ്വരൂപമായ കേവലാനന്ദസ്വരൂപമായ ബോധം ആണ് എന്ന് ദൃഢമായി അറിയൂ എന്ന് കയാധുവിന് ഉപദേശിച്ചു. കയാധു അത് തത്ക്കാലത്തേയ്ക്ക് നഷ്ടപ്പെടുത്തി കളഞ്ഞു. പക്ഷേ ഗർഭത്തിലുള്ള കുഞ്ഞ് പ്രഹ്ലാദൻ അത് മുഴുവൻ പിടിച്ചു. ബുദ്ധി കൊണ്ട് പറഞ്ഞു മനസ്സിലാക്കേണ്ടതാണെങ്കിൽ ഗർഭസ്ഥശിശുവിന് ബുദ്ധി എവിടെ?

അതുകൊണ്ട് സത്സംഗത്തിൽ നിങ്ങൾക്ക് മനസ്സിലായില്ല്യ എന്നുള്ള കമ്പ്ളയിന്റേ വേണ്ട. ശരണാഗതി ചെയ്തിട്ട് അങ്ങട് ഇരിക്കാ. ഹൃദയം ഹൃദയത്തിൽ നിന്ന് പിടിച്ചെടത്തോളും ഈ ബ്രഹ്മവിദ്യയെ. ബുദ്ധി കൊണ്ടാണെങ്കിൽ ഈ പ്രഹ്ലാദൻ എങ്ങനെ മനസ്സിലാക്കി?

ബുദ്ധി തടസ്സം ആണ് ചെയ്യണത്. ധ്രുവന് തടസ്സം വന്നത് ഈ ബുദ്ധി ആണ്. മനസ്സ് ആണ്. വേറെ പലർക്കും നാരദൻ ഉപദേശിച്ചിട്ട് ഏശാതിരിക്കാൻ കാരണം ഇവരുടെ സംശയം ഇവരുടെ ബുദ്ധി കുറുകേ വരണു.

ഒരു ആചാര്യൻ അല്ലെങ്കിൽ ഒരു അനുഭവസമ്പന്നനായ ഋഷി നീ ആ പൂർണ്ണ വസ്തു ആണ് എന്നൊക്കെ പറഞ്ഞാൽ നമ്മളുടെ റെൺസ്പോൺസ് എന്താണ്? ഇദ്ദേഹത്തിന് പറയാം എനിക്ക് അത്രേം ആയിട്ടില്ല്യാ. ഈ പറയണ ആളാരാണ്?

യഥാർത്ഥ ഗുരു ഭക്തി എന്താണ്? വിനയം ഒന്നുമല്ല. ഗുരു പറയുന്നതിനെ ഒരു തടസ്സവും ഇല്ലാതെ സ്വീകരിക്കാൻ സമ്മതിക്കാതെ സ്വയം ഒരു interpretation കൊടുക്കുന്ന ആളാരാ. സ്വയം വ്യാഖ്യാനം കൊടുക്കുന്ന ഈ അവിദ്യ ആണ് ഗുരൂപദേശം ഏശാതെ തടസ്സം ചെയ്യുന്നത്.

ഗുരുവിന്റെ വാക്കുകൾക്ക് ഒരു വ്യാഖ്യാനവും കൊടുക്കാത്ത ആള് അപ്പോ തന്നെ അനുഭവസമ്പന്നനായി തീരും. പൂർണ്ണനായിട്ട് തീരും. പ്രഹ്ലാദന് ബുദ്ധിയുടെ തടസ്സമോ മനസ്സിന്റെ തടസ്സമോ ഒന്നൂല്ല്യ. ഗർഭത്തിൽ നിന്ന് നാരദമഹർഷി ഉപദേശിച്ചത് മുഴുവൻ പിടിച്ചെടുത്തു. പുറത്ത് വരുമ്പോ ഒരു കളങ്കവും ഏശാതെ പൂർണ്ണനായിട്ട് വന്നു. അതാണ് പ്രഹ്ലാദന്റെ മഹത്വം.

ഈ കഥയെല്ലാം നാരദമഹർഷി തന്നെ അനുഗ്രഹിച്ച് അമ്മയ്ക്ക്  പറഞ്ഞു കൊടുത്തു. ഇങ്ങനെ പ്രഹ്രാദൻ  കുട്ടികൾക്കെല്ലാം ഉപദേശിക്കുന്നത് കണ്ടിട്ട് ശണ്ഡാമർക്കന്മാർ പേടിച്ചിട്ട്  പ്രഹ്ലാദനെ ഹിരണ്യകശിപുവിന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തി.

"ദാ അങ്ങയുടെ മകൻ അവിടെ ഉള്ളവരെയൊക്കെ പഠിപ്പിക്കാണ് ഇപ്പൊ. അവിടിപ്പോ പ്രഭാഷണമാണ് സത്സംഗം ആണ്. അതുകൊണ്ട്  ഇനി ഞങ്ങള് വിചാരിച്ചിട്ട് രക്ഷ ഇല്ല്യ."
ശ്രീനൊച്ചൂർജി
 *തുടരും. .*
[14/05, 03:12] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം150*
അഥ ദൈത്യ സുതാ: സർവ്വേ ശ്രുത്വാ തദനുവർണ്ണിതം
ജഗൃഹുർന്നിരവദ്യത്വാന്നൈവ ഗുർവ്വനുശിക്ഷിതം
അഥാചാര്യ സുതസ്തേഷാം ബുദ്ധിം ഏകാന്ത സംസ്ഥിതാം
ആലക്ഷ്യ ഭീതസ്ത്വരിതോ രാജ്ഞ ആവേദയദ്യഥാ
ശ്രുത്വാ തദപ്രിയം ദൈത്യോ ദു:സഹം തനയാനയം
കോപാവേശചലദ്ഗാത്ര: പുത്രം ഹന്തും മനോ ദധേ
ക്ഷിപ്ത്വാ പരുഷയാ വാചാ പ്രഹ്ലാദമതദർഹണം
ആഹേക്ഷമാണ: പാപേന തിരശ്ചീനേന ചക്ഷുഷാ
പ്രശയാവനതം ദാന്തം ബദ്ധാഞ്ജലിമവസ്ഥിതം
സർപ്പ: പദാഹത ഇവ ശ്വസൻ പ്രകൃതി ദാരുണ:
ഹേ ദുർവ്വിനീത മന്ദാത്മൻ കുലഭേദകരാധമ
സ്തബ്ധം മച്ഛാസനോദ്ധുതം നേഷ്യേ ത്വാദ്യ യമക്ഷയം
ക്രുദ്ധസ്യ യസ്യ കമ്പന്തേ ത്രയോ ലോകാ: സഹേശ്വരാ:
തസ്യ മേഽഭീതമന്മൂഢ ശാസനം കിംബലോഽത്യഗാ:

ഹിരണ്യകശിപു പ്രഹ്ലാദനോട് ചോദിക്കാണ്.
"ഹേ മൂഢാ തനിക്കീ ബലം എവിടെ നിന്നാ വന്നത്?  തനിക്ക് എവിടുന്ന് ഈ ശക്തി കിട്ടി? എന്നെ കണ്ടാൽ ദേവന്മാരൊക്കെ വിറയ്ക്കും. അങ്ങനെയുള്ള എന്റെ മുമ്പിൽ യാതൊരു ഭയം കൂടാതെ നില്ക്കുന്നോ? തനിക്ക് എവിടുന്ന് കിട്ടി ഈ ബലം?"

"അച്ഛാ 'ബലം' എന്റെയോ അങ്ങയുടേയോ അല്ല. 'ബല'ത്തിന്റെ ആണ് ഞാൻ. 'ബല'ത്തിന്റെ ആണ് അങ്ങ്. *ബലം സ്വതന്ത്രം. നമ്മള് അസ്വതന്ത്രർ.* ശക്തിയുടെ കൈയ്യിലാണ് നമ്മൾ. നമ്മളുടെ ശക്തി അല്ല. ആ ശക്തി ചലിപ്പിക്കുമ്പോ കൈ ചലിക്കുന്നു. വർത്തമാനം പറയണു. ആ ശക്തിക്ക് വിഷ്ണു എന്ന് പേര്.

ന കേവലം മേ ഭവതശ്ച രാജൻ
സ വൈ ബലം ബലിനാം ചാപരേഷാം
പരേഽവരേമീ സ്ഥിരജംഗമാ യേ
ബ്രഹ്മാദയോ യേന വശം പ്രണീതാ:
സ ഈശ്വര: കാല ഉരുക്രമോഽസാ-
വോജ: സഹ: സത്വബലേന്ദ്രിയാത്മാ
സ ഏവ വിശ്വം പരമ: സ്വശക്തിഭി:
സൃജത്യവത്യത്തി ഗുണത്രയേശ:
ജഹ്യാസുരം ഭാവമിമം ത്വമാത്മന:
സമം മനോ ധത്സ്വ ന സന്തി വിദ്വിഷ:
ഋതേഽജിതാദാത്മന ഉത്പഥസ്ഥിതാൽ
തദ്ധി ഹ്യനന്തസ്യ മഹത് സമർഹണം.

"അച്ഛാ, മനസ്സിനെ സമനിലയിൽ വെയ്ക്കൂ. എന്ത് നഷ്ടമായാലും ശാന്തിയെ നഷ്ടപ്പെടുത്തരുത്. മനസ്സ് രാഗദ്വേഷങ്ങൾ കൊണ്ട് ചലിക്കാതെ, ദ്വന്ദങ്ങൾ കൊണ്ട് ചലിക്കാതെ, സമസ്ഥിതിയിൽ വെയ്ക്കാണെങ്കിൽ അത് തന്നെ ആണ് ഭഗവാന് ചെയ്യാവുന്ന ഏറ്റവും വലിയ ആരാധന."

ദസ്യൂൻ പുരാ ഷണ്ണ വിജിത്യ ലുമ്പതോ
മന്യന്ത ഏകേ സ്വജിതാ ദിശോ ദശ
ജിതാത്മനോ ജ്ഞസ്യ സമസ്യ ദേഹിനാം
സാധോ: സ്വമോഹപ്രഭവാ: കുത: പരേ

ഹിരണ്യകശിപു കോപം കൊണ്ട് വിറച്ചു.
"നിനക്ക് മരണത്തിനുള്ള സമയം ആയിരിക്കണു. അതുകൊണ്ടാണ് ഈ ജല്പനം."

വ്യക്തം ത്വം മർത്തുകാമോഽസി യോഽതിമാത്രം വികത്ഥസേ
മുമൂർഷണാം ഹി മന്ദാത്മൻ നനു സ്യുർവ്വിപ്ലവാ ഗിര:
യസ്ത്വയാ മന്ദഭാഗ്യോക്തോ മദന്യോ ജഗദീശ്വര:
ക്വാസൗ യദി സ സർവ്വത്ര കസ്മാത് സ്തംഭേ ന ദൃശ്യതേ

"എല്ലായിടത്തും ണ്ടെങ്കിൽ ഈ തൂണിൽ ഈ സ്തംഭത്തിൽ എന്തുകൊണ്ട് കാണുന്നില്ല്യ?"

സോഽഹം വികത്ഥമാനസ്യ ശിര: കായാദ്ധരാമി തേ
ഗോപായതേ ഹരിസ്ത്വാദ്യ യസ്തേ ശരണമീപ്സിതം.

താത്വികമായി പറഞ്ഞു കൊടുത്താൽ ഹിരണ്യകശിപുവിന് മനസ്സിലാവില്ലല്ലോ. തൂണിലുണ്ടോ എന്നാണ് ചോദിക്കുന്നത്.

വിവേകാനന്ദസ്വാമി കളോട് ഒരാൾ ചോദിച്ചു ഭഗവാൻ ഈ ചെയറിലുണ്ടോ എന്ന്. സ്വാമികൾ പറഞ്ഞു ഈ ചെയർ ണ്ട് എന്ന് കാണണമെങ്കിൽ ഭഗവാനിലൂടെ വേണം കാണാൻ. Only through GOD you can see the chair is there.  ആ കസേരയ്ക്ക് അസ്തിത്വം കൊടുക്കുന്ന വസ്തു കസേരയുടെ രൂപത്തിൽ ഭഗവാനാണ്. തൂണിന്റെ രൂപത്തിൽ ഭഗവാനാണ്. സകലവസ്തുക്കളുടെ രൂപത്തിലും ഭഗവാനാണ്.

പക്ഷേ ഇത് പറഞ്ഞാൽ ഹിരണ്യകശിപുവിന് മനസ്സിലാവില്ലാ. എങ്ങനെ ഭഗവാനെ കാണണമെന്ന്  ആശിക്കുന്നുവോ അങ്ങനെ വേണം ഭഗവാന്റെ ദർശനം കിട്ടുവാൻ.
ശ്രീനൊച്ചൂർജി
 *തുടരും. ..*.......Lakshmi prasad 

No comments:

Post a Comment