ശ്രീമദ് ഭാഗവതം 144*
രാമകൃഷ്ണദേവന്റെ ഒരു കഥ ണ്ട്. മത്സ്യം പിടിക്കാൻ പോയ ആളുകൾ മത്സ്യവില്പന ഒക്കെ കഴിഞ്ഞു തിരിച്ചു വരണു. നേരം ഇരുട്ടി. കിടക്കാൻ കിട്ടിയത് ഒരു പൂക്കാരിയുടെ വീടാണ്. രാത്രിയിൽ ഈ പുഷ്പത്തിന്റെ സുഗന്ധം കൊണ്ട് ഇവർക്ക് ഉറങ്ങാനേ പറ്റണില്ല്യ. ഉമ്മറത്ത് പോയി ആ മീൻകുട്ട എടുത്ത് കൊണ്ട് വന്ന് അടുത്ത് വെച്ചപ്പോ ഹാ നല്ല സുഖം!! അതിന്റെ ആ ഗന്ധം വന്നപ്പോഴാണത്രേ ഇവർക്ക് ഉറക്കം വന്നത്. ഇവർക്ക് ഈ ദുർഗന്ധം സുഗന്ധം ആണ്.
ഈ ശണ്ഡാമർക്കന്മാര് പറയാണ്. ഞങ്ങളൊക്കെ ചന്ദനക്കാട്, ഇവൻ കണ്ടകദ്രുമം. അടിക്കൂ ഇവനെ. പക്ഷേ ഒന്നും ചെയ്തില്ല്യ. ഹിരണ്യഹിരണ്യകശിപുവിന്റെ പുത്രനാണേ. ധൈര്യമായിട്ട് ഒന്നും ചെയ്യാൻ വയ്യ. പിന്നെയും പഠിപ്പിച്ചു കുറെയൊക്കെ. അർത്ഥശാസ്ത്രം പഠിപ്പിച്ചു. പണം എങ്ങനെ ണ്ടാക്കണം എന്ന് പഠിപ്പിച്ചു. എങ്ങനെ രാജ്യഭരണം ചെയ്യണമെന്ന് പഠിപ്പിച്ചു. യുദ്ധം എങ്ങനെ ചെയ്യണം എല്ലാം പഠിപ്പിച്ചു.
ഇതൊക്കെ അഭദ്രം. എന്തിന് കൊള്ളാം ഈ വിദ്യാഭാസം? .ഇതെന്തു പഠിപ്പ്? അന്തരാത്മാവിന് വേണ്ടി ഒന്നും കിട്ടാത്ത ഈ പഠിപ്പ് എത്ര നാൾ ഞാൻ വെച്ചുകൊണ്ടിരിക്കും?
ഈ പഠിപ്പിലൊന്നും ശ്രദ്ധിക്കാതെ ദിനം ചെല്ലുന്തോറും പ്രഹ്ലാദൻ ഭക്തിയിൽ അഭിവൃദ്ധി പ്പെട്ടു കൊണ്ടേ ഇരുന്നു. ഒരു ദിവസം ഹിരണ്യകശിപു പറഞ്ഞു കുട്ടിയെ കൂട്ടി ക്കൊണ്ട് വരാൻ. പ്രഹ്ലാദൻ വന്നു. അച്ഛന്റെ മുമ്പിൽ വീണു നമസ്ക്കരിച്ചു. അച്ഛൻ എടുത്തു മടിയിൽ വെച്ചു.
ആരോപ്യാങ്കം അവഘ്രായ മൂർദ്ധന്യ അശ്രുകലാംബുഭി:
കണ്ണിൽനിന്ന് കണ്ണീര് വന്നു. തന്റെ കുട്ടിയാണ്. പ്രിയം. കണ്ണീര് വന്നു. ശിരസ്സിൽ കൈ വെച്ച് ആശീർവദിച്ചു.
കണ്ണിൽനിന്ന് കണ്ണീര് വന്നു. തന്റെ കുട്ടിയാണ്. പ്രിയം. കണ്ണീര് വന്നു. ശിരസ്സിൽ കൈ വെച്ച് ആശീർവദിച്ചു.
പ്രഹ്ലാദാനൂച്യതാം താത സ്വധീതം കിഞ്ചിദുത്തമം
കാലേനൈതാവതാഽഽയുഷ്മൻ യദശിക്ഷദ്ഗുരോർഭവാൻ
"കുഞ്ഞേ, ഗുരുവിൽ നീ എന്താണ് പഠിച്ചത്? ഹേ ആയുഷ്മൻ, അച്ഛന്റെ വക ആശീർവാദമാണ്. എന്താണ് ഗുരുവിൽ നിന്ന് പഠിച്ചത് ?അത് നീ പറയൂ."
കാലേനൈതാവതാഽഽയുഷ്മൻ യദശിക്ഷദ്ഗുരോർഭവാൻ
"കുഞ്ഞേ, ഗുരുവിൽ നീ എന്താണ് പഠിച്ചത്? ഹേ ആയുഷ്മൻ, അച്ഛന്റെ വക ആശീർവാദമാണ്. എന്താണ് ഗുരുവിൽ നിന്ന് പഠിച്ചത് ?അത് നീ പറയൂ."
പ്രഹ്ലാദൻ പറഞ്ഞു "അച്ഛാ അച്ഛനും ഇങ്ങനെ ഒരു ബുദ്ധി തോന്നിയല്ലോ. സത്സംഗത്തിലുള്ള ഒരു രുചി"
ശ്രവണം കീർത്തനം വിഷ്ണോ: സ്മരണം.
ശ്രവണം കീർത്തനം വിഷ്ണോ: സ്മരണം.
ഗുരു ആയിട്ട് ശണ്ഡാമർക്കന്മാരെ ഓർമ്മേ ഇല്ല്യ പ്രഹ്ലാദന്. ഒരേ ഒരു ഗുരു. നാരദമഹർഷി. ഗുരുവിൽ നിന്ന് ന്താ പഠിച്ചത് എന്ന് ഹിരണ്യകശിപു ചോദിച്ചപ്പോ പ്രഹ്ലാദൻ വിചാരിച്ചു. ഹാഹാ അച്ഛനും ഭഗവദ് തത്വം കേൾക്കാനുള്ള ആശ വന്നിരിക്കണു!!
*ശ്രവണം കീർത്തനം വിഷ്ണോ: സ്മരണം* *പാദസേവനം*
*അർച്ചനം വന്ദനം ദാസ്യം സഖ്യം* *ആത്മനിവേദനം* .
ഇതി പുംസാർപ്പിതാ വിഷ്ണൗ ഭക്തിശ്ചേന്നവലക്ഷണാ
ക്രിയതേ ഭഗവത്യദ്ധാ തന്മന്യേഽധീതമുത്തമം
*അർച്ചനം വന്ദനം ദാസ്യം സഖ്യം* *ആത്മനിവേദനം* .
ഇതി പുംസാർപ്പിതാ വിഷ്ണൗ ഭക്തിശ്ചേന്നവലക്ഷണാ
ക്രിയതേ ഭഗവത്യദ്ധാ തന്മന്യേഽധീതമുത്തമം
പഠിച്ചതിൽ ഏറ്റവും ശ്രേഷ്ഠമായ
ഭഗവദ്ധർമ്മചര്യയെ പറഞ്ഞു ഇവിടെ.
ഭഗവദ്ധർമ്മചര്യയെ പറഞ്ഞു ഇവിടെ.
ആദ്യം എന്ത് വേണം?
ഭഗവാൻ ശ്രോതവ്യ:
പിന്നെ എന്താണ്
കീർത്തനവ്യ.
ഭഗവാൻ ശ്രോതവ്യ:
പിന്നെ എന്താണ്
കീർത്തനവ്യ.
"ആദ്യം ഭഗവാനെ ശ്രവിക്കണം. ചെവി കുളിരെ കേൾക്കണം. ഭഗവദ് കഥകളിൽ അനുരാഗം ണ്ടാവണം. ചെവി കുളിരെ ധാരാളം ഭഗവദ് കഥകളെ കേൾക്കണം അച്ഛാ. ബാക്കി അസത്ത് വിഷയങ്ങൾ കേൾക്കരുത്. ഭഗവദ് കഥകളെ ശ്രവണം ചെയ്ത് ചെയ്തു സ്മരണം ണ്ടാവും. മനസ്സ് അതിനെ തന്നെ സ്മരിക്കും. മനനം ചെയ്യും. പിന്നീടോ, ഭക്തന്മാരുടെ പാദസേവ ചെയ്യണം".
നമ്മുടെ അഹങ്കാരത്തെ മെരുക്കി എടുക്കാനാണ് ഈ പാദസേവ. ശ്രവണം കൊണ്ട് ഭഗവാനാണ് ലക്ഷ്യം എന്നറിഞ്ഞു. മനനം കൊണ്ട് ഭഗവദ് ധ്യാനം ഏർപ്പെട്ടു. അപ്പോ സ്മരണം മുന്നോട്ടു പോവാൻ തടസ്സം അഹങ്കാരം ആണ്. അഹങ്കാരത്തിനെ എങ്ങനെ മെരുക്കി എടുക്കും. ഭക്തന്മാരുടേയും ഭഗവാന്റേയും പാദദാസനാണ് താൻ എന്ന ഭാവം വളർത്തിക്കൊണ്ടേ ഇരിക്കാ..
Sri. Nochurji.
Lakshmi Prasad
No comments:
Post a Comment