Friday, May 17, 2019

ശ്രീമദ് ഭാഗവതം150*
അഥ ദൈത്യ സുതാ: സർവ്വേ ശ്രുത്വാ തദനുവർണ്ണിതം
ജഗൃഹുർന്നിരവദ്യത്വാന്നൈവ ഗുർവ്വനുശിക്ഷിതം
അഥാചാര്യ സുതസ്തേഷാം ബുദ്ധിം ഏകാന്ത സംസ്ഥിതാം
ആലക്ഷ്യ ഭീതസ്ത്വരിതോ രാജ്ഞ ആവേദയദ്യഥാ 
ശ്രുത്വാ തദപ്രിയം ദൈത്യോ ദു:സഹം തനയാനയം
കോപാവേശചലദ്ഗാത്ര: പുത്രം ഹന്തും മനോ ദധേ
ക്ഷിപ്ത്വാ പരുഷയാ വാചാ പ്രഹ്ലാദമതദർഹണം
ആഹേക്ഷമാണ: പാപേന തിരശ്ചീനേന ചക്ഷുഷാ
പ്രശയാവനതം ദാന്തം ബദ്ധാഞ്ജലിമവസ്ഥിതം
സർപ്പ: പദാഹത ഇവ ശ്വസൻ പ്രകൃതി ദാരുണ:
ഹേ ദുർവ്വിനീത മന്ദാത്മൻ കുലഭേദകരാധമ
സ്തബ്ധം മച്ഛാസനോദ്ധുതം നേഷ്യേ ത്വാദ്യ യമക്ഷയം
ക്രുദ്ധസ്യ യസ്യ കമ്പന്തേ ത്രയോ ലോകാ: സഹേശ്വരാ:
തസ്യ മേഽഭീതമന്മൂഢ ശാസനം കിംബലോഽത്യഗാ:
ഹിരണ്യകശിപു പ്രഹ്ലാദനോട് ചോദിക്കാണ്.
"ഹേ മൂഢാ തനിക്കീ ബലം എവിടെ നിന്നാ വന്നത്? തനിക്ക് എവിടുന്ന് ഈ ശക്തി കിട്ടി? എന്നെ കണ്ടാൽ ദേവന്മാരൊക്കെ വിറയ്ക്കും. അങ്ങനെയുള്ള എന്റെ മുമ്പിൽ യാതൊരു ഭയം കൂടാതെ നില്ക്കുന്നോ? തനിക്ക് എവിടുന്ന് കിട്ടി ഈ ബലം?"
"അച്ഛാ 'ബലം' എന്റെയോ അങ്ങയുടേയോ അല്ല. 'ബല'ത്തിന്റെ ആണ് ഞാൻ. 'ബല'ത്തിന്റെ ആണ് അങ്ങ്. *ബലം സ്വതന്ത്രം. നമ്മള് അസ്വതന്ത്രർ.* ശക്തിയുടെ കൈയ്യിലാണ് നമ്മൾ. നമ്മളുടെ ശക്തി അല്ല. ആ ശക്തി ചലിപ്പിക്കുമ്പോ കൈ ചലിക്കുന്നു. വർത്തമാനം പറയണു. ആ ശക്തിക്ക് വിഷ്ണു എന്ന് പേര്.
ന കേവലം മേ ഭവതശ്ച രാജൻ
സ വൈ ബലം ബലിനാം ചാപരേഷാം
പരേഽവരേമീ സ്ഥിരജംഗമാ യേ
ബ്രഹ്മാദയോ യേന വശം പ്രണീതാ:
സ ഈശ്വര: കാല ഉരുക്രമോഽസാ-
വോജ: സഹ: സത്വബലേന്ദ്രിയാത്മാ
സ ഏവ വിശ്വം പരമ: സ്വശക്തിഭി:
സൃജത്യവത്യത്തി ഗുണത്രയേശ:
ജഹ്യാസുരം ഭാവമിമം ത്വമാത്മന:
സമം മനോ ധത്സ്വ ന സന്തി വിദ്വിഷ:
ഋതേഽജിതാദാത്മന ഉത്പഥസ്ഥിതാൽ
തദ്ധി ഹ്യനന്തസ്യ മഹത് സമർഹണം.
"അച്ഛാ, മനസ്സിനെ സമനിലയിൽ വെയ്ക്കൂ. എന്ത് നഷ്ടമായാലും ശാന്തിയെ നഷ്ടപ്പെടുത്തരുത്. മനസ്സ് രാഗദ്വേഷങ്ങൾ കൊണ്ട് ചലിക്കാതെ, ദ്വന്ദങ്ങൾ കൊണ്ട് ചലിക്കാതെ, സമസ്ഥിതിയിൽ വെയ്ക്കാണെങ്കിൽ അത് തന്നെ ആണ് ഭഗവാന് ചെയ്യാവുന്ന ഏറ്റവും വലിയ ആരാധന."
ദസ്യൂൻ പുരാ ഷണ്ണ വിജിത്യ ലുമ്പതോ
മന്യന്ത ഏകേ സ്വജിതാ ദിശോ ദശ
ജിതാത്മനോ ജ്ഞസ്യ സമസ്യ ദേഹിനാം
സാധോ: സ്വമോഹപ്രഭവാ: കുത: പരേ
ഹിരണ്യകശിപു കോപം കൊണ്ട് വിറച്ചു.
"നിനക്ക് മരണത്തിനുള്ള സമയം ആയിരിക്കണു. അതുകൊണ്ടാണ് ഈ ജല്പനം."
വ്യക്തം ത്വം മർത്തുകാമോഽസി യോഽതിമാത്രം വികത്ഥസേ
മുമൂർഷണാം ഹി മന്ദാത്മൻ നനു സ്യുർവ്വിപ്ലവാ ഗിര:
യസ്ത്വയാ മന്ദഭാഗ്യോക്തോ മദന്യോ ജഗദീശ്വര:
ക്വാസൗ യദി സ സർവ്വത്ര കസ്മാത് സ്തംഭേ ന ദൃശ്യതേ
"എല്ലായിടത്തും ണ്ടെങ്കിൽ ഈ തൂണിൽ ഈ സ്തംഭത്തിൽ എന്തുകൊണ്ട് കാണുന്നില്ല്യ?"
സോഽഹം വികത്ഥമാനസ്യ ശിര: കായാദ്ധരാമി തേ
ഗോപായതേ ഹരിസ്ത്വാദ്യ യസ്തേ ശരണമീപ്സിതം.
താത്വികമായി പറഞ്ഞു കൊടുത്താൽ ഹിരണ്യകശിപുവിന് മനസ്സിലാവില്ലല്ലോ. തൂണിലുണ്ടോ എന്നാണ് ചോദിക്കുന്നത്.
വിവേകാനന്ദസ്വാമി കളോട് ഒരാൾ ചോദിച്ചു ഭഗവാൻ ഈ ചെയറിലുണ്ടോ എന്ന്. സ്വാമികൾ പറഞ്ഞു ഈ ചെയർ ണ്ട് എന്ന് കാണണമെങ്കിൽ ഭഗവാനിലൂടെ വേണം കാണാൻ. Only through GOD you can see the chair is there. ആ കസേരയ്ക്ക് അസ്തിത്വം കൊടുക്കുന്ന വസ്തു കസേരയുടെ രൂപത്തിൽ ഭഗവാനാണ്. തൂണിന്റെ രൂപത്തിൽ ഭഗവാനാണ്. സകലവസ്തുക്കളുടെ രൂപത്തിലും ഭഗവാനാണ്.
പക്ഷേ ഇത് പറഞ്ഞാൽ ഹിരണ്യകശിപുവിന് മനസ്സിലാവില്ലാ. എങ്ങനെ ഭഗവാനെ കാണണമെന്ന് ആശിക്കുന്നുവോ അങ്ങനെ വേണം ഭഗവാന്റെ ദർശനം കിട്ടുവാൻ.
ശ്രീനൊച്ചൂർജി
*തുടരും. .
Lakshmi Prasad.

No comments:

Post a Comment