Monday, May 27, 2019

*ശ്രീമദ് ഭാഗവതം  163* 
അപ്പോ സാധനയും പ്രയത്നവും ഒക്കെ ചെയ്തു. പക്ഷേ ഈ കയറിന് എത്ര നീളം ണ്ടോ അത്രയും നീളം ആഞ്ഞു നിന്നിട്ടും  രക്ഷ ഇല്ല്യ. 

സ്തന്യം യഥാ വത്സതരാ: ക്ഷുധാർത്താ:
പ്രിയം പ്രിയേവ വ്യുഷിതം വിഷണ്ണാ 
മനോഽരവിന്ദാക്ഷ ദിദൃക്ഷതേ ത്വാം 

അടുത്ത പടി ഭഗവാനെ വരിച്ചു. രുഗ്മിണി ദേവി ഭഗവാനെ വരിച്ചു. ഭഗവാൻ മാത്രമാണ് എന്റെ സ്വന്തം എന്നറിഞ്ഞ് ഭഗവാനെ വരിക്കുന്നത് ജീവന്റെ സ്വഭാവം.ആ വരണം ചെയ്ത് പ്രിയം ഏർപ്പെട്ടു കഴിഞ്ഞു. പക്ഷേ വിരഹം ണ്ട്. ഭഗവാൻ എപ്പോ വരും എപ്പോ വരും എപ്പോ വരും എന്ന വിരഹം.

 പ്രിയം പ്രിയേവ വ്യുഷിതം വിഷണ്ണാ. 
മനോഽരവിന്ദാക്ഷ ദിദൃക്ഷതേ ത്വാം 

ഹേ ഭഗവൻ, അത്രയും വിരഹത്തോട് കൂടെ അവിടുത്തെ അനുഭവത്തിനായി പിടഞ്ഞു കൊണ്ടിരിക്കണു. ഇനിയൊരു ജൻമം ണ്ടാവാണെങ്കിൽ ണ്ടാവട്ടെ. എനിക്ക് സത്സംഗം തരൂ. ദുസംഗത്തിലേക്ക് എന്നെ തള്ളിവിടരുതേ. 

മമോത്തമശ്ലോകജനേഷു സഖ്യം 
സംസാരചക്രേ ഭ്രമത സ്വകർമ്മഭി:
ത്വന്മായയാഽഽത്മാത്മജദാരഗേഹേ-
ഷ്വാസക്ത ചിത്തസ്യ ന നാഥ ഭൂയാത് 

ഈ ലൗകികന്മാരുടെ ഇടയിലേക്ക് എന്നെ തള്ളിവിടരുതേ ഭഗവാനേ. അവരുടെ സൗഖ്യങ്ങൾ അവർ വെച്ചുകൊണ്ടിരിക്കട്ടെ. അവർക്ക് വേണ്ടത് വേറെ. 

ഒരു ഭക്തൻ പറഞ്ഞു. 
യൂയം യൂയം വയം വയം. 
നിങ്ങൾ നിങ്ങളാണ് ഞങ്ങൾ ഞങ്ങളാണ്.

നിങ്ങൾക്കും ഞങ്ങൾക്കും എന്താ വ്യത്യാസം എന്ന് വെച്ചാൽ, 
അർത്ഥകാമപരാ യൂയം നാരായണ പരാ വയം തസ്മാദ് സർവ്വേഷു കാലേഷു യൂയം യൂയം വയം വയം.  
നിങ്ങൾക്ക് അർത്ഥവും കാമവും ആണ് മുഖ്യം. ഞങ്ങൾക്ക് നാരായണനാണ് മുഖ്യം. അതുകൊണ്ട് നമ്മള് തമ്മിൽ ചേരാനൊക്കില്ല്യ.

അതുകൊണ്ട് *ഒരാഗ്രഹവും ഇല്ലാത്ത* വൃത്രൻ പറഞ്ഞു. ഭഗവാനേ, എന്നെ ഈ സംസാരികളുടെ നടുവിലിട്ടു കൊടുക്കല്ലേ. അവർക്ക് നമ്മളെ മനസ്സിലാവില്ല്യ നമുക്ക് അവരേയും മനസ്സിലാവില്ല്യ. 

സംസാരചക്രേ ഭ്രമത സ്വകർമ്മഭി:
ത്വന്മായയാഽഽത്മാത്മജദാരഗേഹേ-
ഷ്വാസക്ത ചിത്തസ്യ ന നാഥ ഭൂയാത്.

ഇത്രയും പറഞ്ഞ് വൃത്രൻ കുറേ നേരം സമാധി സ്ഥിതിയിലങ്ങനെ നിന്നു.പിന്നീട് കണ്ണ് തുറന്നു. ഇന്ദ്രൻ ഇങ്ങനെ ആശ്ചര്യമായിട്ട് നോക്കി നില്ക്കണു. ഉടനെ വാളെടുത്തു. വരൂ എന്നെ വെട്ടൂ എന്ന് പറഞ്ഞ് ഒരു ഗർജ്ജനം. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments:

Post a Comment