Monday, May 20, 2019

എന്തിന്, എന്തുകൊണ്ട്, എങ്ങനെ... ഈ വക ചോദ്യങ്ങൾക്ക് ഉത്തരം ചികയുംതോറും അതിന്റെ കാര്യകാരണങ്ങളും ഉത്തരവും ഒരിയ്ക്കലും പൂർണ്ണമാകാതെ ഓടിക്കൊണ്ടിരിക്കും. 

നേരേമറിച്ച് ഈ ചോദ്യം ചോദിക്കുന്ന ആൾ ആരാണ്, ആർക്കാണ് ഈ സംശയമുണ്ടായത് എന്ന ചോദ്യത്തിന് ആത്യന്തികമായ ഉത്തരം വളരെപ്പെട്ടെന്നു ലഭിക്കും. ഈ അന്വേഷണത്തിലൂടെ അന്വേഷകൻ ചെന്നുചേരുന്നത് മഹാവാക്യത്തിലേക്കാണ്; മഹാവാക്യമാകട്ടെ, സ്വയം പൂർണ്ണവുമാണ്.

ഇത്ര ലളിതമായി, ഇത്രയും സുവ്യക്തമായി വേദാന്തത്തെ ലോകത്തിനു പകർന്നുകൊടുക്കാൻ അതേ വേദാന്തപ്പൊരുൾതന്നെ ഭഗവാൻ രമണമഹർഷിയെ ഇങ്ങോട്ടിറക്കിക്കൊണ്ടുവന്നു ലോകമംഗളത്തിനായ് നിലകൊണ്ടു.
sudhabharat

No comments:

Post a Comment