Monday, May 27, 2019

വേദസാരം ... സനാതനധർമ്മം.
~~~~~~~~~~~~~~~~~~~~~~~~~~

അഗ്നിയുടെ സങ്കൽപ്പത്തെ ജീവിതത്തിലേക്ക് ഊർധ്വഗമന സ്വഭാവമായും അതിനുള്ള ദൈവനുകൂലമായും ശ്രേയസ്കരമായ വക്-മന-കായ വൃത്തിക്കളായി പുരുഷകാരത്തെയും ഇന്ദ്രസ്വരൂപമായും ഉപനിഷത്തിൽ"   സ്വസ്തിനഇന്ദ്രോവൃദ്ധശ്രവാ"  എന്ന മന്ത്രധ്വനിയും,

 സത്യസങ്കൽപ്പസ്വരൂപനായി സൂര്യനെയും, 

 പ്രാണശക്തിയായി വായുവിനെയും, 
 
പകൽ ദേവനായി മിത്രനെയും,  

പരിശുദ്ധ ചിത്തവൃത്തി സ്വരൂപനായി വരുണനെയും  (ദുർവിചാരനശകൻ), 

ലോകസേവകന്മാരായി ശുഭകർമ്മക്കളായി അശ്വനീദേവന്മാരെയും സങ്കൽപ്പിക്കണം, 

പരമസത്യ പ്രവാഹമായി മനസ്സിൽ ഉണരാൻ ആധ്യാത്മീക ഭാവരൂപിണിയായി സരസ്വതിയെയും, 

 സർവ്വത്തിലും വ്യാപിച്ചുകിടക്കുന്ന ചൈതന്യമായി വിഷ്ണുസ്വരൂപത്തെയും,  

വേദനിധിയായി ബ്രഹ്മാവിനെയും,  

സർവ്വ ഗുരുവായിട്ട് മഹേശ്വരനെയും ദർശിക്കണ്ണം എന്നതാണ്  വേദമതം.  

ധർമ്മചരണത്തിലൂടെ  സനാതധർമ്മനിഷ്ഠനുമായാൽ  വേദസാരം  പൂർണ്ണം, 

സനധനധർമ്മം  ഉപാസകരെ  ഈശ്വരനുമായി  അടുപ്പിക്കുന്നു.  

ത്രിഗുണാത്മകമാണ്  ജീവിതം.  
 സ്വാർത്ഥം, പരാർത്ഥം, പരമാർത്ഥം 

ധർമ്മത്തിന്റെ  നിഷ്ടാകൃഷ്ട് രൂപം  പരമധർമ്മം- 
  
ജീവേശ്വര  ഐക്യം സത്യം ജ്ഞാനം ദയ സംയമം 
ധൈര്യം വിദ്യ വിനയം എന്നി ഘടകങ്ങൾ അടങ്ങിയതാണ് സനാതനധർമ്മം..
rajeev kunnekkatt

No comments:

Post a Comment