വേദപാഠത്തിന്നായി സ്വാധ്യായത്തിന്നിരിക്കുമ്പോൾ അട്ടകം പിടിക്കുന്നതിനെ സംസ്കൃതത്തിൽ ബ്രഹ്മാഞ്ജലി: എന്ന് പറയുന്നു - വേദാധ്യയന വ്രതത്തെ ചരിക്കുന്നവരെ മാത്രം ബ്രഹ്മചാരികൾ എന്ന് പറയുന്നു. ബ്രഹ്മ വേദ: തദധ്യയനാർത്ഥം വ്രതമപി ബ്രഹ്മ എന്ന് വിശദീകരണം വേദത്തെയും വേദം പഠിക്കാനുള്ള വ്രതത്തെയും ബ്രഹ്മ ശബ്ദം കൊണ്ട് സുചിപ്പിക്കുന്നു ആ വ്രതത്തെ ചരിക്കുന്നവർ ബ്രഹ്മചാരികൾ. വേദാധ്യയനം കൂടിയായാലേ ബ്രഹ്മചര്യ വ്രതം പൂർണ്ണമാവുകയുള്ളൂ എന്നർത്ഥം. ബ്രഹ്മബിന്ദവ: - വേദപാഠത്തിലുണ്ടാകുന്ന വെള്ളത്തുള്ളികൾ പാഠേ വിപ്രുഷ: പാഠേ വിപ്ലുഷ: എന്നുമാകാം. ഓത്തു ചൊല്ലുമ്പോൾ യാദൃച്ഛികമായി വായിൽ നിന്ന് പുറപ്പെടുന്ന ഉമിനീർത്തുള്ളികളെ ബ്രഹ്മബിന്ദുക്കൾ എന്ന് പറയുന്നു. അന്യഥാ അശുദ്ധമായ ഉമിനീർത്തുള്ളികളെ പോലും വേദോച്ചാരനിർഗ്ഗതമാവുമ്പോൾ പരിശുദ്ധമായി കല്പിച്ചിരിക്കുന്നു. ഇതെല്ലാം ബ്രാഹ്മണ സമൂഹത്തിലും ഇതര സമൂഹങ്ങളിൽ പോലും പുരാതനഭാരതത്തിൽ വേദത്തിന് കല്പിച്ച പ്രാധാന്യത്തിനും മഹത്ത്വത്തിനും പ്രമാണമാകുന്നു. ഹരേ കൃഷ്ണ -- കാരക്കാട്
No comments:
Post a Comment