Saturday, May 04, 2019

ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്‍മൂന്നുമേഴുമഥ 
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ ജയ നാരായണായ നമഃ 

 ജീവാത്മാവ് തൊണ്ണൂറ്റി ആറ് തത്ത്വങ്ങളില്‍ നിറഞ്ഞ് സ്ഥിതി ചെയ്യുന്നതായി ഈ ശ്ലോകത്തില്‍ വിവരിക്കുന്നു. ഭൂമി,.ജലം, വായു, ആകാശം ഇങ്ങനെ പഞ്ചഭൂതങ്ങള്‍ അഞ്ച്. മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി ഇങ്ങനെ ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ച്. ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം ഇങ്ങനെ ഇന്ദ്രിയ വിഷയങ്ങള്‍ അഞ്ച്. വാക്ക്, പാണി, നാദം, പാ
യു, ഉപസ്ഥം ഇങ്ങനെ കര്‍മേന്ദ്രിയങ്ങള്‍ അഞ്ച്. വചനം, പ്രവൃത്തി, യാത്ര, വിസര്‍ജനം, ആനന്ദം എന്നിങ്ങനെ അവയുടെ വിഷയങ്ങള്‍ അഞ്ച്.  പ്രാണന്‍, അപാനനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ ഇങ്ങനെ പ്രാണങ്ങള്‍ അഞ്ച്. ഇപ്രകാരം അയ്യഞ്ച് മുപ്പത്. നാഗന്‍,കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ ഇങ്ങനെ ഉപപ്രാണങ്ങള്‍ അഞ്ച്. 
 മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ ഇങ്ങനെ ആധാരങ്ങള്‍ ആറ്. രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം,ലോഭം, മോഹം, മദം ഇങ്ങനെ അന്തഃകരണങ്ങള്‍ നാല്. ചിത്തം, അഹങ്കാരം, ചലനം, ഭാവനം, കമ്പനം, കുഞ്ചനം ഇങ്ങനെ അവയുടെ പ്രവര്‍ത്തനം എട്ട്. ഇഡ, പിം
ഗള, സുഷുമ്‌ന എന്നിങ്ങനെ നാഡികള്‍ മൂന്ന്. 
അഗ്നി, അര്‍ക്കന്‍, ചന്ദ്രന്‍ ഇങ്ങനെ മണ്ഡലങ്ങള്‍ മൂന്ന്. ധനം, ഭാര്യ, പുത്രന്‍ ഇങ്ങനെ ഏഷണകള്‍ മൂന്ന്. വാതം, പി
ത്തം, കഫം ഇങ്ങനെ ദൂഷണങ്ങള്‍ മൂന്ന്. സത്വം, രജസ്സ്, തമസ്സ് ഇങ്ങനെ ഗുണങ്ങള്‍ മൂന്ന്. ജാഗ്രത, സ്വപ്‌നം, സുഷുപ്തി
 ഇങ്ങനെ അവസ്ഥകള്‍ മൂന്ന്. സ്ഥൂലം, സൂക്ഷ്മം, കാരണം എന്ന് ദേഹങ്ങള്‍ മൂന്ന്. വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ ഇങ്ങനെ ദേഹനാഥന്മാര്‍ മൂന്ന്. ത്വക്ക്, രക്തം, മാംസം, അസ്ഥി, ശുക്ലം ഇങ്ങനെ ധാതുക്കള്‍ ഏഴ്. അന്നമയകോശം, പ്രാണമയ കോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയ കോശം ഇങ്ങനെ കോശങ്ങള്‍ അഞ്ച്. ആധ്യാത്മികം, ആധി ഭൗതികം, ആധിദൈവികം ഇങ്ങനെ താപങ്ങള്‍ മൂന്ന്. 
ഇങ്ങനെ തൊണ്ണൂറ്റിയാറ് അടിസ്ഥാന തത്ത്വങ്ങളിലാണ് ഇൗശ്വരന്‍ നിറഞ്ഞ് നിലകൊള്ളുന്നത് എന്ന സത്യം എന്റെ മനസ്സില്‍ ഉറപ്പിക്കാനായി അല്ലയോ നാരായണ! നിന്നെ നമസ്‌ക്കരിക്കുന്നു. 
janmabhumi

No comments:

Post a Comment