Saturday, May 04, 2019

കൈവല്യോപനിഷത്ത്*🌺

*🍁ശാന്തിപാഠം🍁*
      ❄❄❄❄

*ഓം സഹ നാവവതു സഹ നൌ ഭുനക്തു*
*സഹ വീര്യം കരവാവഹൈ*
*തേജസ്വി നാവധീതമസ്തു*
*മാ വിദ്വിഷാവഹൈ*
*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.*

*💧പ്രഥമഖണ്ഡം💧*
      ☀☀☀☀

*മന്ത്രം-7*

*തദാദി മദ്ധ്യാന്തവിഹീനമേകം*
*വിഭും ചിദാനന്ദമരൂപമത്ഭുതം*
*ഉമാസഹായം പരമേശ്വരം*
*ത്രിലോയനം നീലകണ്ഠം പ്രശാന്തം.*


*സാരം*

*_കൂടാതെ ധ്യാനദൃഷ്ടിയിൽ കാണപ്പെടുന്ന പരമേശ്വരസ്വരൂപം ആദിമദ്ധ്യാവസാനങ്ങളില്ലാതെ എല്ലായിടത്തും നിറഞ്ഞ് അദ്വൈതമായും എല്ലാറ്റിന്നും ആധാരമായിരിക്കുന്നതായും ബോധിക്കുകയും വേണം. വെള്ളത്തിൽ കുമിളകളെന്നപോലെ ജഗൽപദാർത്ഥങ്ങൾ മുഴുവൻ ആ അചിന്ത്യമൂർത്തിയിൽ വിളങ്ങുന്നതായും അത്ഭുതമൂർത്തിയായ ആ പരമേശ്വരൻ എല്ലാറ്റിന്നും അധിപതിയും സച്ചിദാനന്ദമയനും സ്വതവേരൂപമില്ലാത്തെ ചൈതന്യമാത്രനും, എന്നാൽ ഇപ്പോൾ തനിക്കുവേണ്ടി - തനിക്കു ദർശനംതരാൻ വേണ്ടിമാത്രം - ഭക്തനുഗ്രഹതൽപ്പരനായ അവിടുന്ന് ഈ അത്ഭുതസ്വരൂപത്തെ സ്വീകരിച്ചവനുമാണെന്നു ധരിക്കുകയും വേണം. ഭഗവാന്റെ ഇടത്തുഭാഗത്തായി തൊട്ടുകൊണ്ടു തന്നെ അനുഗ്രഹ സ്വരൂപത്തിൽ പുഞ്ചിരി പൊഴിച്ചുകൊണ്ടിരിക്കുന്ന മംഗളസ്വരൂപിണിയായ ഉമാദേവിയെയും ധ്യാനിക്കണം. തേജോരാശിയും വിജ്ഞാനമയനുമായ ഈശ്വരനു മൂന്നു തൃക്കണ്ണുകളും കണ്ഠത്തിൽ നീല വർണ്ണവും ഉള്ളതായും ധ്യാനിക്കണം._*

*ഹരി ഓം*

*ഓം നമഃശിവായ🍃🍃🍃🙏🏻*

✍🏻അജിത്ത്കഴുനാട്

No comments:

Post a Comment