Saturday, May 04, 2019

മരണം :-

 മേൽപ്പോട്ട് വലിഞ്ഞു നിൽക്കുന്ന പ്രാണവായുവും കീഴ്പ്പോട്ട് വലിഞ്ഞു നിൽക്കുന്ന അപാന വായുവും തമ്മിലുള്ള കൂട്ടിപ്പിടിത്തത്തിലാണ് ജീവൻ എന്ന മഹാത്ഭുതം ശരീരത്തിൽ നിലനിൽക്കുന്നത് മരണസമയത്ത് കീഴ്പ്പോട്ടുള്ള വലിവ് കുറഞ്ഞ് പ്രാണവായുവും അപാ ന വായുവും തമ്മിലുള്ള ബന്ധം സ്വതന്ത്രമാക്കുന്നതോടെ പ്രാണവായു മേൽ പോട്ടു തള്ളിപ്രാണൻ ശരീരത്തിൽ നിന്നും ബഹിർഗമിക്കുന്നു ആ സമയത്താണ് ഗംഗാജലം പോലുള്ള പരിശുദ്ധ ജലം കൊടുത്ത് മരണത്തെ പവിത്രമാക്കേണ്ടത് ഭാഗവതം രാമായണം ഭഗവദ് ഗീത പോലുള്ള ഗ്രന്ഥങ്ങളും പാരായണം ചെയ്യുന്നതും ഉത്തമമാണ് കാശിയിൽ വെച്ച് അന്ത്യശ്വാസം വലിക്കുന്നവരുടെ ചെവിയിൽ കാശി വിശ്വനാഥസ്വാമി തന്നെ കൈവല്യപ്രദമാ-- കലിസ ന്തരണമന്ത്രം'' ജപിച്ചു കൊടുക്കും എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം:- ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഈ പതിനാറു വാക്കകൾ അടങ്ങിയ മന്ത്രമാണ് കലി സന്ത രണമന്ത്രം ഒരു ദിവസത്തിൽ എത്ര തവണ ജപിക്കാൻ കഴിയുമോ അത്രയും നല്ലതാണ് _ ഹരി ഓം

No comments:

Post a Comment