Wednesday, May 22, 2019

കാട്ടു ജീരകം

Friday 6 July 2018 1:22 am IST
കാട്ടുജീരകം 60 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി കഷായമാക്കുക. ഇതിലേക്ക് ഏകനായകത്തിന്റെ വേര് പൊടിച്ചതും ഉലുവ പൊടിച്ചതും അര സ്പൂണ്‍ വീതം  ചേര്‍ത്ത് 20 ദിവസം രണ്ട് നേരം സേവിച്ചാല്‍ പ്രമേഹത്തെ പൂര്‍ണമായി നിയന്ത്രിക്കാവുന്നതാണ്.
കാട്ടുജീരകപ്പൊടി ഒരു ഗ്രാം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കിടക്കും മുന്‍പ് സേവിച്ചാല്‍ വിശപ്പില്ലായ്മ മാറിക്കിട്ടും. മൂത്ര തടസ്സം ഉണ്ടാകാതിരിക്കാനും ഇത് നല്ലതാണ്.
കാട്ടുജീരകം നന്നായി പൊടിച്ച് ചെറുനാരങ്ങാ നീരില്‍ ചാലിച്ച്  മൃഗങ്ങളുടെ ദേഹത്ത് പുരട്ടിയാല്‍ അവയിലുണ്ടാകുന്ന ചെള്ള്, പേന്‍ തുടങ്ങിയവ മൂന്ന് ദിവസം കൊണ്ട് നശിച്ചുപോകും. 
കാട്ടുജീരകം അറുപത് ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി കഷായമാക്കി ഒരുനുള്ള് ഇന്ദുപ്പും അര സ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് ഏഴ് ദിവസം സേവിച്ചാല്‍ ശരീരത്തിലെ നീര്‍വീക്കം ശമിക്കും.
ഒരു ലിറ്റര്‍ വെളളത്തില്‍ പത്ത് ഗ്രാം കാട്ടുജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഗര്‍ഭിണികള്‍ കുടിച്ചാല്‍ അവരുടെ കാല്‍പ്പാദങ്ങളിലും കൈപ്പത്തികളിലും ഉണ്ടാകുന്ന നീര്‍ വീക്കം ഇല്ലാതാക്കാം. മുലപ്പാല്‍ ധാരാളമായി ഉണ്ടാകാനും ഇത് സഹായിക്കും.
കാട്ടുജീരകം, വന്‍തകരയരി, പച്ചമഞ്ഞള്‍ എന്നിവ സമം ഗോമൂത്രത്തിലരച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പുരട്ടി ഒരുമണിക്കൂറിന് ശേഷം കഴുകികളയുക. ഇത് 90 ദിവസം ആവര്‍ത്തിച്ചാല്‍ വെള്ളപ്പാണ്ട് പൂര്‍ണ്ണമായി ഇല്ലാതാകും.
കാട്ടുജീരകം, കൊടകപ്പാലയരി, ഉണക്കമഞ്ഞള്‍, നെല്ലിക്കാത്തൊണ്ട,് ഏകനായകത്തിന്റെ വേര,് കിരിയാത്ത് എന്നിവ സമം എടുത്ത് ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം ദിവസേന രണ്ട് നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്ത്് കഴിച്ചാല്‍ എത്ര വര്‍ദ്ധിച്ച പ്രമേഹവും നിയന്ത്രണ വിധേയമാകും. ഇത് കഴിക്കുമ്പോള്‍ പ്രമേഹത്തിനുള്ള മറ്റ് മരുന്നുകള്‍ കഴിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വല്ലാതെ കുറഞ്ഞ് പോയേക്കും.

No comments:

Post a Comment