Friday, June 21, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  107 
മൂന്നു ദിവസം ഈ ബ്രഹ്മചാരി ഒന്നും കഴിക്കാതെ യമസദനത്തിൽ ഇരുന്നു ത്രേ. യമൻ തിരിച്ചു വന്നപ്പോ ഇതാ മൂന്നു ദിവസം ബ്രഹ്മചാരി ആഹാരം ഒന്നും കഴിക്കാതെ അവിടെ ഇരിക്കുണൂ. യമനു വലിയ വിഷമായി.ആചാ രമര്യാദകൾ ഒക്കെ തെറ്റിപ്പോയി. ഒരു ബ്രഹ്മചാരി അഥിതിയായി വന്നിട്ട് . അഥിതി വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അഗ്നിയായിട്ടാണ് പ്രവേശിക്കണത് എന്നാണ് . ഒന്നും അർപ്പിച്ചിട്ടില്ലെങ്കിൽ ചെയ്ത പുണ്യകർമ്മങ്ങളുടെ ഫലം ഒക്കെ ഭസ്മം ആക്കും അത്രേ. വൈശ്വാനര: പ്രവിശ തി അഥിതിർ ബ്രാഹ്മണോ ഗൃഹാൻ . ഇവിടെ ബ്രഹ്മചാരി അവിടെ മൂന്നു ദിവസം ഇരുന്നതു കൊണ്ട് യമൻ കാലും കയ്യും ഒക്കെ കഴുകി ചോദിച്ചു ത്രേ അങ്ങേക്ക് എന്തു വരമാ വേണ്ടത് ചോദിക്കാ.മൂന്നു ദിവസത്തേക്ക് ഓരോ വരം. ആദ്യത്തെ ദിവസം ഒരു വരം രണ്ടാമത്തെ ദിവസം ഒരു വരം അതൊക്കെ സാധാരണ വരങ്ങൾ ചോദിച്ചു. ഒരു നാ ചികേത അഗ്നി വിദ്യയെക്കുറിച്ച് ഒരു വരം ചോദിച്ചു. ആദ്യം അച്ഛൻ താൻ തിരിച്ചു പോകുമ്പോൾ കോപിക്കാതെ പൂർവ്വ ബുദ്ധിയോടു കൂടിതന്നെ തന്നെ സ്വീകരിക്കണം. എന്നു ചോദിച്ചു. മൂന്നാമത്തെ വരമാണ് യമനോടു ചോദിച്ചു ഹേ മൃത്യു അങ്ങ് ആരാണ്? യമ നോട് ചോദിച്ചു അങ്ങ് ആരാണ് എന്ന് അങ്ങയുടെ സ്വരൂപം എന്ത് എന്ന്? എനിക്കൊന്ന് കാണിച്ചു തരാ എന്താ ഈ മൃത്യു ? 
"യേയം പ്രേതേ വിചികിത്സാ മനുഷ്യേ അസ്തീത്യേകേ നായമസ്തീ ചൈകേ ഏതദ്വിദ്യാമനു ശിഷ്ട സ്ത്വയാഹം വരാണാമേഷ വരസ് തൃതീയ:
ലോകത്തിൽ മുഴുവൻ എല്ലാവർക്കും ഉള്ള ഒരു സംശയം മരിച്ചു കഴിഞ്ഞാൽ 'പ്രേതേ  മനുഷ്യേ' മനുഷ്യൻ മരിച്ചു കഴിയുമ്പോൾ 'അസ്തീതി ഏകേ ' ചിലര് പറയുന്നു അദ്ദേഹം അതിനു ശേഷം ഉണ്ട് എന്ന് പറയുണൂ. ചിലര് പറയുണൂ 'നായം അസ്തീതി ചൈകേ '  ഇല്യാ എന്നു പറയുണൂ. ഇത് എന്താ ഇതിന്റെ രഹസ്യം? എന്തു സംഭവിക്കുന്നു മരണത്തിനു ശേഷം? 'ഏതത് വിദ്യാം' ഈ വിദ്യയെ , അങ്ങേക്ക് മാത്രമറിയാവുന്ന ഈ വിദ്യയെ എനിക്കു ഉപദേശിച്ചു തരൂ. ഏതദ്വിദ്യാമനു ശിഷ്ട സ്ത്വയാഹം. അങ്ങു തന്നെ എനിക്കു പഠിപ്പിച്ചു തരണം. ശരീരം വിട്ട് ഈ ജീവന് എന്തു സംഭവിക്കുണൂ. അയാൾ ഉണ്ടോ ഇല്ലയോ? യമൻ പറഞ്ഞു കുഞ്ഞേ അരുത്, ദേവന്മാർ പോലും കാലുവ ക്കാൻ പേടിക്കണ ഭൂമിയാണ് .ഇങ്ങോട്ട് കാല് വയ്ക്കരുത് . ഈ ചോദ്യം ചോദിക്കരുത് . 
ദേവൈരത്രാപി വിചികിത്സിതം പുരാ ന ഹി സുജ്ഞേയമണുരേഷ ധർമ്മ:
ഹേ നചികേതസ്സേ അതീവ സൂക്ഷ്മമാണ് ഈ വിദ്യ. ദേവന്മാർ പോലും ഈ വിദ്യയെ ശരിക്ക് ഒന്നും മനസ്സിലാക്കിയിട്ടില്ല. അതു കൊണ്ടിതു ചോദിക്കരുത്. തനിക്ക് ഇതാ നോക്കൂ ഇവിടെ നോക്കൂ കൈ കാണിച്ചപ്പൊ 
ഇമാ രാമാ: സരഥാ : സതുര്യാ ന ഹീദൃശാ ലംഭ നീയാ മനുഷ്യൈ:
അതി സുന്ദരികളായ പെൺകുട്ടികൾ , നല്ല രഥം, നല്ല കുതിര , നല്ല കൊട്ടാരം, ധാരാളം സമ്പത്ത് ഒക്കെ കൊണ്ടു പൊയ്ക്കോളാ. നചികേതസ്സ് പറഞ്ഞു എനിക്ക് വേണ്ട . എത്ര കാലം ജീവിക്കണം പറയൂ കുഞ്ഞേ ഞാൻ ആയുസ്സ് തരാം. ആയിരക്കണക്കിന് വർഷങ്ങൾ വേണോ? നചികേതസ്സ് പറഞ്ഞു വിഡ്ഢികളേ ആയുസ്സ് വാങ്ങിക്കുള്ളൂ എന്ന്.'' അതി ദീർ ഘേജീവിതേ കോ രമേതാ " ദീർഘമായ ജീവിതം കിട്ടി ഞാൻ എന്തു ചെയ്യും? ഇപ്പൊ തന്നെ 60 വർഷം കഴിയുംമ്പോഴേക്കും ജനറേഷൻ ഗാപ്പ് സഹിക്കണില്ല. പത്ത് അഞ്ചുറു വർഷം ഇരുന്നാൽ മഹാ അപകടം മരിക്കണം എന്നു വിചാരിച്ചാലും മരിക്കാൻ പറ്റില്ല അതിനേക്കാട്ടിലും ശിക്ഷ വേറെ ഒന്നും ഇല്ല. പേരക്കുട്ടികൾ, പെപ്പേരക്കുട്ടികൾ ഒക്കെ വന്നു പോകും. പിന്നെ അവരൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കാണിക്കും. മരിക്കാനും പറ്റില്ല. മഹാവിഷമായിപ്പോവും. അപ്പൊ അതി ദീർ ഘേജീവിതേ കോ രമേത. ഈ ഇന്ദ്രിയ വിഷങ്ങൾ ഒക്കെ കൊണ്ട് മുമ്പില് കൊണ്ടുപോയി നിരത്തി നചികേതസ്സിന്റെ അടുത്ത്. ഈ കാര്യം മാത്രം എന്നോടു ചോദിക്കരുത് എന്നെ ഇട്ടു പിഴിയരുത് എന്നാണ് "മാ മോ പരോത്സീ ഹി '' എന്നെ പിടിച്ച് പിഴിയരുത് വേറെ എന്തു വേണങ്കിൽ ചോദിച്ചോളാ. എന്ത് വേണങ്കിൽ ചോദിച്ചോളാ തരാം. 
(നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment