Sunday, June 23, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  108 
ദാ ഇന്ദ്രിയ വിഷയങ്ങൾ മുഴുവൻ ഇതൊന്നും സാധാരണ മനുഷ്യർക്ക് കിട്ടാത്തതാണ്. ഈ ചോദ്യം ചോദിച്ചപ്പോഴാണ് അതൊക്കെ കൊണ്ടുവന്നു നിർത്തണത്.  ഇതൊന്നും സാധാരണ മനുഷ്യർക്ക് കിട്ടാത്തതാണ് ഇത് വേണമെങ്കിൽ എടുത്തോളാ. എന്തു വേണങ്കിലും എടുത്തോളൂ . അപ്പൊ ആ കുട്ടി പറഞ്ഞത് എന്താ അറിയുമോ 
ശ്വേഭാവാ മർത്ത്യസ്യ യദന്ത കൈതത് സർവേന്ദ്രിയാണാം ജരയന്തി തേജ:അപി സർവം ജീവിതമല്പമേവ     ത വൈവ വാഹാസ്തവ നൃത്യ ഗീതേ
ധാരാളം പാട്ടും ഡാൻസും സുഖ സൗകര്യങ്ങളും ഒക്കെ കൊടുത്തപ്പോൾ ആ കുട്ടി പറഞ്ഞു , ഹേ അന്തകാ എന്നു വിളിച്ചു യമനെ . അങ്ങയുടെ പേരു തന്നെ അന്തകൻ എന്നാണ്. എല്ലാത്തിനെയും അന്തം ചെയ്യുന്നവൻ. അങ്ങു തരുന്ന സാധനങ്ങൾ ഒക്കെ അങ്ങു തന്നെ ഇന്നല്ലെങ്കിൽ നാളെ അന്തം ചെയ്യും. മാത്രമല്ല ഈ സാധനങ്ങൾ ഒക്കെ അങ്ങ് തന്നിട്ടുണ്ടല്ലോ ഇതൊക്കെ എനിക്ക് എത്ര കാലം അനുഭവിക്കാൻ പറ്റും? നാളെക്ക് നിലക്ക് നിൽക്കാത്തതാണ് ഇതൊക്കെ . "ശ്വേഭാവാ " എന്നായാലും മരിച്ചു പോണം നാളെക്കു നിലക്ക് നില്ക്കില്ല നിന്നാലും കുറെ കഴിയുമ്പോൾ അനുഭവിക്കാൻ പറ്റാത്ത അവസ്ഥ വരും. എന്തൊക്കെ അപകടം ഉണ്ട് ഈ വിഷയങ്ങളില്. " സർവേന്ദ്രിയാണാം ജരയന്തി തേജ: " അനുഭവിക്കും തോറും ഇന്ദ്രിയങ്ങളുടെ തേജസ് ഒക്കെ ക്ഷയിച്ചു ക്ഷയിച്ചു വരും .പിന്നെ അനുഭവിക്കണം എന്നുള്ള ആശ മാത്രം ഉണ്ടാകും പക്ഷേ അനുഭവിക്കാനും പറ്റില്ല . ഇനി ഇപ്പൊ അങ്ങ് ജീവിതം എത്ര തന്നെ തന്നോളാ " "അപി സർവം ജീവിതമല്‌പമേവ " എത്ര ജീവിതം തന്നാലും ഈ മനുഷ്യന് അത് അല്പമേ ആവുള്ളൂ . പൂർണ്ണ തൃപ്തി ഒന്നും വരില്ല. അതു കൊണ്ട് അങ്ങയുടെ പാട്ടും ഡാൻസും ഒക്കെ അങ്ങക്ക് തന്നെ ഇരിക്കട്ടെ എന്നു പറഞ്ഞു. "ത വൈവ വാഹാ സ്തവ നൃത്യ ഗീതേ " എനിക്ക് ആ വിദ്യ തന്നെ ഉപദേശിച്ച് തരാ. എനിക്ക് വേറെ ഒന്നും വേണ്ട. കുട്ടി,  മിടുക്കൻ മിടുമിടുക്കൻ ഇതാ പിടിച്ചോളൂ കഴുത്തിലുള്ള മാല ''ഇമാം ശൃഗാം അനേക രൂപാം ഗൃഹാണാം'' എന്നു പറഞ്ഞു കഴുത്തിലുള്ള  മാല അഴിച്ചു കൊടുത്തു. വേണ്ട വേണ്ട അവിടെ വെച്ചോളൂ . ഇതൊക്കെ പറഞ്ഞിട്ട് പിന്നെ വേണങ്കിൽ വാങ്ങിച്ചോളാം എന്നു പറഞ്ഞു . കുട്ടി വിട്ടില്ല അത്ര വേണം ന്നാണ് വീര്യം. അല്ലെങ്കിൽ ഈ ബ്രഹ്മവിദ്യ അതിലേക്ക് നമ്മള് തിരിയുമ്പോൾ സകലതും കൊണ്ട തരും. അല്ലെങ്കിൽ നമ്മള് ചോദിച്ചാ കിട്ടാത്ത സാധനങ്ങൾ ഒക്കെ ഇങ്ങോട്ടു തിരിയുമ്പോൾ കൊണ്ടത്തരും. മഹാലക്ഷ്മിയുടെ സ്വഭാവെ അതാണ് . ലക്ഷ്മിടെ പുറകെ നടന്നാൽ ലക്ഷ്മി വരില്ല ഭഗവാന്റെ പുറകെ നടന്നാൽ ഇതാ ഞാൻ വരുണൂ വരുണൂ വരുണൂ ന്നു പറഞ്ഞ് പുറകെ നടക്കും. എല്ലാത്തിനെയും തള്ളിമാറ്റി ക്കഴിഞ്ഞപ്പോഴാണ് യമധർമ്മൻ നചികേതസ്സിനെ കെട്ടിപ്പിടിച്ചു. 
(നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment