Tuesday, June 04, 2019

ശ്രീമദ് ഭാഗവതം 172* 

രാമകൃഷ്ണദേവനെ അദ്ദേഹത്തിന്റെ ഒരു ഭക്തൻ കൂടെ കൂട്ടി ക്കൊണ്ട് പോവാണ്. അപ്പൊ  അവിടെ അറിയപ്പെടുന്ന ഒരു വേശ്യ നടന്നുവരുന്നു. രാമകൃഷ്ണദേവൻ ആ സ്ത്രീയെ കാണാതിരിക്കാനായിട്ട് വേറെ വഴിയിലൂടെ ഈ ഭക്തൻ കൊണ്ടു പോവാൻ നോക്കിയപ്പോ ആ സ്ത്രീയെ ദൂരത്ത് നിന്ന് രാമകൃഷ്ണദേവൻ കണ്ടു. അവളെ അടുത്ത് വിളിച്ചു വർത്തമാനം, കുശലപ്രശ്നങ്ങളൊക്കെ നടത്തിയിട്ട് അവളെ പറഞ്ഞയച്ചു. അപ്പോ ഈ ഭക്തൻ രാമകൃഷ്ണദേവനോട് പറയാ അവൾ അത്ര നല്ല സ്വഭാവക്കാരിയല്ലാ എന്ന്. 

ഇങ്ങനെ അവളെ കുറിച്ച് പറഞ്ഞു കൊണ്ടേ ഇരിക്കുമ്പോ ശ്രീരാമകൃഷ്ണദേവൻ സമാധി സ്ഥിതനായി. രാമകൃഷ്ണദേവൻ പറഞ്ഞു അവളെ കുറിച്ച് ആലോചിച്ചുടനെ എനിക്ക് സീതയെ ഓർമ്മ വന്നു എന്ന്. ഇതാണ് പ്രപഞ്ചത്യാഗം. അതായത് പ്രപഞ്ചത്തിനെ പ്രപഞ്ചാകാരത്തിൽ ത്യജിച്ചു. നേരേ മറിച്ച് നമ്മളോ, നല്ല ആൾക്കാര് ചീത്ത ആൾക്കാര് എന്നിങ്ങനെ ബുദ്ധിശാലികളായിട്ട് വേർതിരിച്ച് അറിയാണെന്നാ നമ്മൾ വിചാരിക്കുന്നത്. 

ന്താ യഥാർത്ഥത്തിൽ സംഭവിക്കുന്നത്. 
ഞാൻ ഒരാളെ  ദുഷിച്ച സ്വഭാവം ഉള്ള സ്ത്രീ എന്ന് കാണുമ്പോൾ ആ സ്വഭാവം ആദ്യം എന്നിലാണ് ജനിക്കുന്നത്. ഞാൻ ആ സ്ത്രീ ആവുകയാണപ്പോൾ. അവൾക്കൊട്ട് ഇത് അറിയേ ഇല്ല്യ. അവളെവിടെയോ പച്ചക്കറി വാങ്ങിക്കാൻ പോയി ക്കൊണ്ടിരിക്കണു. ഞാൻ അവളെ അങ്ങനെ കണ്ടു. കണ്ടതോടെ എന്റെ ഉള്ളിൽ ആ ഭാവം ജനിച്ചു കഴിഞ്ഞു. അപ്പോൾ ഞാൻ അവളായി. 
ഞാൻ എന്ത് നിഷേധിക്കുന്നുവോ അത് ഞാനായി. 

ഈ പാപത്തിനെ ത്യജിക്കുന്നതിന് ആണ് സന്യാസം എന്ന് ആചാര്യ സ്വാമികൾ പറഞ്ഞത്. ബ്രഹ്മാത്മത്വ അവലോകനാത്. സർവ്വം ഖല്വിദം ബ്രഹ്മ എന്നുള്ളതാണ് സന്യാസം. അതിനാണേ ഈ ഭക്തർ ഇത്രയധികം ദൈവങ്ങളെ നമുക്കായ് സൃഷ്ടിച്ചിരിക്കുന്നതേ. 

കുട്ടികളെ കാണുമ്പോ കൃഷ്ണൻ എന്ന് തോന്നണം. ഒരു പുരുഷനും സ്ത്രീയും കൂടെ പ്രിയമായിട്ട് നടക്കണത് കാണുമ്പോ ആളുകൾ അർത്ഥഗർഭമായി നോക്കും. അത് അവരുടെ തലയിലെഴുത്ത് അവരുടെ പ്രാരബ്ധം. അവര് എന്തോ ചെയ്യട്ടെ നമുക്ക് എന്ത് വേണം. നമുക്ക് രക്ഷ പെടണമെങ്കിൽ എന്ത് വേണം. ആ പോകുന്നത് രാധാകൃഷ്ണന്മാർ എന്ന് കണ്ടാൽ നമ്മളുടെ ചിത്തത്തിൽ അത് ഭഗവദ് ഭാവം ആയി. 

ഇത്രയധികം ദേവതാ ഭാവങ്ങൾ ണ്ടായിരിക്കുന്നത് തന്നെ മനുഷ്യരിൽ ഈ ഭാവവ്യത്യാസം ഒക്കെ ഉള്ളതു കൊണ്ടാണ്. *സകലതും ഭഗവദ് സ്വരൂപം എന്ന് കാണാമെങ്കിൽ ഒരിടത്ത് നിന്നും ഒരു വിഘ്നവും നമുക്ക് ണ്ടാവില്ല്യ.* സകലതും ആത്മാവിനെ കൊണ്ട് മൂടുകയാണ്. അതാണ് ത്യാഗം അതാണ് സന്യാസം. *സർവ്വം ഭഗവദ് സ്വരൂപമായിട്ട് കാണുന്നതാണ് സന്യാസം.* അപ്പോ രക്ഷ പെട്ടു. 

ആത്മാവാസ്യമിദം വിശ്വം യത് കിഞ്ചിജ്ജഗത്യാം ജഗത്
തേന ത്യക്തേന ഭുജ്ഞീഥാ മാ ഗൃധ: കസ്യസ്വിദ്ധനം. ..
ഇങ്ങനെ മനുവിന്റെ  സ്തുതി. 
ശ്രീനൊച്ചൂർജി 
 *തുടരും. .*
lakshmi prasad

No comments:

Post a Comment