ശ്രീമദ് ഭാഗവതം 173*
നരത്വം ദേവത്വം നഗവനമൃഗത്വം മശകതാ
പശുത്വം കീടത്വം ഭവതു വിഹഗത്വാദി ജനനം
സദാ ത്വൽപാദാബ്ജസ്മരണ പരമാനന്ദലഹരി
വിഹാരാസക്തഞ്ചേത് ഹൃദയമിഹ കിം തേന വപുഷാ
ഭക്തിക്ക് മനുഷ്യനായിട്ട് ജനിക്കണമെന്നുപോലും നിർബന്ധം ഇല്ല്യ. ഭക്തി അത്ര സുലഭം. മനുഷ്യനായാലും വേണ്ടില്ല്യ മൃഗമായാലും വേണ്ടില്ല്യ, 'മശകതാ' ഇറങ്ങി ഇറങ്ങി വന്നു ആചാര്യ സ്വാമികൾ. കൊതുക് ആയാലും വേണ്ടില്ല്യ എന്നാണ് . ഒരു കൊതുകിന് ഭക്തി ണ്ടായാൽ അതും രക്ഷ പെടും അത്രേ. സത്സംഗത്തിൽ കൊതുക് വന്നൊരു നല്ല കാര്യം ചെയ്തിട്ട് പോകും. ഉറങ്ങണവരെ ഉണർത്തിയിട്ട് പോകും. ഏത് മൃഗമാണെങ്കിലും മനുഷ്യനായാലും വസ്തു ഒന്ന് തന്നെ യാണല്ലോ.
രമണമഹർഷി ഒരിക്കൽ കുറച്ച് കുരങ്ങുകൾക്ക് ആത്മതത്വം ഉപദേശിച്ചു. ഒരു കുരങ്ങ് മരിച്ചു. ആരൊ കല്ലെറിഞ്ഞു. കുരങ്ങ് വീണു മരിച്ചു. . ബാക്കി കുരങ്ങുകളൊക്കെ ഇദ്ദേഹത്തിന്റെ ചുറ്റും വന്നിരുന്ന് കരയാ. ശരീരത്തിനാണ് മരണം ആത്മാവിന് മരണം ഇല്ല്യ എന്നിങ്ങനെ മഹർഷി കുരങ്ങിന്റെ അടുത്ത് ഇരുന്ന് ചുറ്റുമിരുന്ന് കരയുന്ന കുരങ്ങുകളെ പറഞ്ഞു ഉപദേശിച്ചു കൊണ്ടിരിക്കാ. ഒരു ഭക്തൻ മഹർഷിയോട് ചോദിച്ചു. "ഭഗവാനേ; ഈ കുരങ്ങുകൾക്ക് അങ്ങ് പറയുന്നത് വല്ലതും മനസ്സിലാവോ?" അപ്പോ മഹർഷി, "നിനക്ക് ചൊല്ലി തന്നിട്ട് നീയും അറിയണില്ലല്ലോ അത് മാതിരി താൻ.
അറിയുന്നവൻ എങ്ങനെ അറിയുന്നു? ബുദ്ധി കൊണ്ടല്ല ഹൃദയത്തിനാലേ അറിയുന്നു. അതുപോലെ ഇവയും ഗ്രഹിക്കും."
ആത്മവിദ്യ യ്ക്ക് ആരൊക്കെയാണ് അധികാരികൾ എന്ന് ഭഗവാന് മാത്രം അറിയാം. ജീവന്റെ evolution തന്നെ നിഗൂഢമാണ്. ഓരോ ജീവനും ജീവിതമാകുന്ന ladder ൽ എവിടെ നില്ക്കണു എന്ന് ആർക്കെങ്കിലും പറയാൻ പറ്റ്വോ? കുട്ടികൾക്കുള്ള ചിത്രകഥയിലെ പോലെയോ നായും പൂച്ചയും ഒക്കെ വർത്തമാനം പറയണ പോലെ അല്ലാ. നമ്മളാണ് ആന. നമ്മളുടെ അഭിമാനം ആണ് ആന.
ത്രികൂട പർവ്വതത്തിൽ അനേകം ജന്തുക്കൾ. അവിടെ ഒരു ആനക്കൂട്ടം. ആ ആനക്കൂട്ടത്തിന് ഒരു ലീഡർ. ഗജേന്ദ്രൻ. ഈ ആനക്കൂട്ടത്തിനെ നയിച്ചു കൊണ്ട് ഗജേന്ദ്രൻ കാട്ടിൽ വസിക്കുന്നു. ഒരിക്കൽ വെള്ളം അന്വേഷിച്ച് ഈ ആനകൾ കാട്ടിലൂടെ നടന്ന് ഒരു സരസ്സിലെത്തി. ആ സരസ്സിലേയ്ക്കിറങ്ങി. ധാരാളം ജലം. സുഖമായി ജലം കുടിച്ചു. പരസ്പരം ജലം എറിഞ്ഞു കളിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. ..*
No comments:
Post a Comment