Tuesday, June 11, 2019

ശ്രീമദ് ഭാഗവതം 175*
കാലിൽ എന്തോ ഒന്ന് തടഞ്ഞിരിക്കുണുവല്ലോ. എന്താത്? കാല് അല്പം ഒന്ന് വലിച്ചു നോക്കി. അനക്കല്ല്യ. മറ്റേ കാല് കൊണ്ട് എരട്ടി നോക്കിയപ്പോ ഒരു മുതല. കാല് കുടഞ്ഞു നോക്കി. അനങ്ങാൻ വയ്യ. മറ്റാനകളൊക്കെ ചോദിച്ചു. എന്ത് പറ്റി? ഏയ് സാരല്യ ഒരു കൊച്ചു മുതല. ഒന്ന് വലിയ്ക്കട്ടെ. വലിച്ചു നോക്കി. അനക്കല്ല്യ.
കുടുംബത്തിൽ ഇങ്ങനെ ഇരിക്കുമ്പോ, നമുക്ക് വിഷമം വരുമ്പോ നമുക്ക് ധാരാളം ആളുകൾ സഹായിക്കാനുണ്ട് എന്ന് കരുതും. എനിക്ക് ബലം ണ്ട് എന്നാണ് ആദ്യത്തെ വിശ്വാസം. ഏയ് എന്നെ ആരും സഹായിക്കൊന്നും വേണ്ട. ഞാനൊന്ന് വലിച്ചാൽ പോന്നോളും. വലിച്ചു നോക്കി. രക്ഷ ഇല്ല്യ. ആ പിടിയാനകളോട് പറഞ്ഞു. ഒന്ന് സഹായിക്ക്വോ. പിടിയാനകൾ വലിച്ചു നോക്കീട്ടൊന്നും രക്ഷ ഇല്ല്യ. വല്യ വല്യ കൊമ്പനാനകൾ ഓരോരുത്തരായി പിടിച്ചു വലിച്ചു. രക്ഷ ഇല്ല്യ. ഇപ്പൊ ന്തായി പിടിയാനകൾ വലിച്ചു, കൊമ്പനാനകൾ വലിച്ചു. എല്ലാവരും സഹായിച്ചിട്ടും അനങ്ങണില്ല്യാ.
ഇങ്ങനെ ഒരു മുതലയോ!! എല്ലാവരേയും പിടിക്കണ മുതല ആണേ ഇത്. *കാലം ആകുന്ന മുതല.* ലോകത്തിൽ നമുക്ക് ഓരോരോ വിഷമം വരുമ്പോ, വാസ്തവത്തിൽ നമ്മളെ സഹായിക്കണമെന്ന് നമ്മളുടെ ബന്ധുക്കളും ഉറ്റവരും ഒക്കെ വിചാരിച്ചാൽ പോലും സാധിക്കില്ല്യ. എനിക്കേ ഈ കൈയ്യിനോ കാലിനോ ഒരു വേദന വന്നാൽ ആർക്ക് സഹായിക്കാൻ പറ്റും. ഒരു കാപ്പിയോ ചായയോ ണ്ടാക്കി തരുമായിരിക്കും ശരീരത്തിലെ വേദന ആര് അനുഭവിക്കും. മാനസികമായ ദുഖം എനിക്ക് വന്നാൽ അത് ആര് പങ്കിടും.
വലിച്ചിട്ട് മുതല പിടി വിടണില്ല്യ. ഗജേന്ദ്രൻ താൻ വിശ്വസിച്ചതൊക്കെ വ്യർത്ഥമായീന്ന് കണ്ടു. തന്നേയും വിശ്വസിക്കാൻ പറ്റില്ല്യ തന്റെ കൂടെയുള്ളവരേയും വിശ്വസിക്കാൻ പറ്റില്ല്യ എന്നായി ഇപ്പൊ.
ഈയൊരു സന്ദർഭം പലർക്കും അവരവരുടെ ജീവിതത്തിൽ വന്നണ്ടാവും. നമ്മള് ബാങ്കിലിട്ട ഡെപ്പോസിറ്റ് ഒന്നും പ്രയോജനം ഇല്ല്യ. എത്രയോ നല്ല ആസ്പത്രികൾ ഡോക്ടർമാർ ആരെക്കൊണ്ടും പ്രയോജനം ഇല്ല്യ. എന്തിന് നമ്മളുടെ ബലവും ബുദ്ധി ശക്തിയും ഒന്നും പ്രയോജനം ഇല്ല്യ. ആ സമയത്ത് ആരെ ആശ്രയിക്കും, എന്തിനെ ആശ്രയിക്കും എല്ലാവിധത്തിലും പ്രകൃതി നമ്മളെ കൈവിട്ടു എന്ന് മനസ്സിലാവും അപ്പോൾ.
നമുക്ക് ആശ്രയിക്കാൻ യോഗ്യമായ ഒരു വസ്തുവും ഇല്ല്യ എന്ന് സുവ്യക്തമായിട്ട് അപ്പോ കാണും. ആശ്രയിക്കുന്നതൊക്കെ വിട്ടു പോകും. ആരോഗ്യത്തിനെ ആശ്രയിക്കാൻ പറ്റ്വോ? വിട്ടു പോയി. ബന്ധുക്കളെ ആശ്രയിക്കാൻ ഒക്ക്വോ? വിട്ടു പോയി. ധനത്തിനെ ആശ്രയിക്കാൻ സാധിക്കോ? ധനം ണ്ടായിട്ടും പ്രയോജനം ഇല്ല്യ.
ഇവിടെ ലോകത്തിൽ ഈ വിഷമങ്ങളുള്ളപ്പോ വേറെ എവിടെ ആശ്രയം ണ്ട്. അപ്പോ ഈ അറിവ് നമുക്ക് ശരണാഗതി ണ്ടാക്കും. നമുക്ക് ആശ്രയിക്കാൻ യോഗ്യമായ ഒരു വസ്തുവും ഇല്ലെന്നും നമ്മൾ പിടിച്ചു വെച്ചിരിക്കണതൊക്കെ നമ്മളെ വിട്ടു പോകുമെന്നും നല്ലവണ്ണം കാണുമ്പോ ഒരു ഭയം തോന്നും. ആ ഭയം വരുമ്പോ ഭഗവാനെ ആശ്രയിക്കും ഈ ജീവൻ. വാസ്തവത്തിനെ കാണുമ്പോ ഭഗവാനെ ആശ്രയിക്കാതെ നിവൃത്തി ഇല്ല്യ.
ആ സമയത്ത് ഈ ഗജേന്ദ്രൻ അല്പം ഒന്ന് ആലോചിച്ചു. ഞാൻ ആരെ ആശ്രയിക്കും. ഈ ആന ഏത് ഭഗവാനെ ആശ്രയിക്കും. നമുക്ക് നമ്മളുടെ രൂപത്തിൽ ഭഗവാനെ കാണാം. ഈ ആന ഏത് രൂപത്തിൽ കാണും. ഒരു ഭക്തൻ പറഞ്ഞു ഭഗവാനേ ഓരോ വിധത്തിൽ അങ്ങയെ പറയണു. അങ്ങ് ആരാണ് എനിക്കറിയില്ല്യ യാദൃശോസി മഹാദേവാ താ ദൃശായ നമോ നമ. അങ്ങ് എങ്ങനെയുള്ള ആളാണോ അങ്ങനെയുള്ള ആർക്ക് നമസ്ക്കാരം എന്നാണ്. അങ്ങയുടെ രൂപം ഒന്നും എനിക്ക് വർണ്ണിച്ചു കിട്ടേണ്ട. അങ്ങ് എങ്ങനെയാണോ അങ്ങനെയുള്ള അങ്ങേയ്ക്ക് നമസ്ക്കാരം. എന്നെ അങ്ങ് രക്ഷിച്ചാൽ മതി.
നക്ത്രഗ്രഹഗ്രസന വിഗ്രഹ നിഗ്രഹസ്യ .ഈ നക്ത്രത്തിനെ എങ്ങനെയെങ്കിലുമൊക്കെ ഇല്ലാതാക്കണം. സംസാരമാകുന്ന ഈ നക്ത്രത്തിന്റെ പിടിയിൽ നിന്നും എന്നെ വിമുക്തനാക്കണം. എനിക്ക് വേറെ ആരും ഗതിയില്ല്യ.
ശ്രീനൊച്ചൂർജി
lakshmi prasad

No comments:

Post a Comment