Tuesday, June 11, 2019

ശ്രീമദ് ഭാഗവതം 178* 

തം പ്രപദ്യേ സ്വയം ഭുവം 
ഏതൊരുത്തൻ ഇതിന് അപ്പുറവും അവ്യക്തത്തിന് അപ്പുറമുള്ള പൂർണ്ണവസ്തുവോ, ആ സ്വയംപ്രകാശമാനമായ സത്യത്തിന് ഞാൻ ശരണാഗതി ചെയ്യുന്നു. 

ഇതിനാണ് ഭട്ടതിരി നാരായണീയത്തിൽ പറയുന്നത് 
യസ്മിന്നേതദ്വിഭാതം യത ഇദമഭവദ്യേന ചേദം യ ഏതദ്
 യോƒസ്മാദുത്തീർണരൂപഃ ഖലു സകലമിദം ഭാസിതം യസ്യ ഭാസാ 
യോ വാചാം ദൂരദൂരേ പുനരപി മനസാം യസ്യ ദേവാ മുനീന്ദ്രാ 
നോ വിദ്യുസ്തത്ത്വരൂപം കിമു പുനരപരേകൃഷ്ണാ തസ്മൈ നമസ്തേ 

സർവ്വ വിഭക്തികളും പോയി. അപ്പൊ ഭക്തി എന്ന് പറയാം ന്നാണ്. എല്ലാം ഗുരുവായൂരപ്പനായി. ഞാനിരിക്കുന്നിടത്തൊക്കെ കൃഷ്ണനിരിക്കണം. ഞാൻ ചെയ്യുന്നു, എന്നാൽ ചെയ്യപ്പെടുന്നു, എനിക്ക് വേണ്ടി ചെയ്യപ്പെടുന്നു, എന്നിൽ നിന്നും നടക്കുന്നു, ഇങ്ങനെ എല്ലാ വിധത്തിലുള്ള കാരകങ്ങളും പ്രവർത്തിക്കാതായി. ക്രിയാകാരകദ്രവ്യ ഭേദങ്ങളൊക്കെ പോയി. 

ഈ കാരകം ന്താ? കർതൃത്വം.  ഞാൻ കർത്താവാണ്. സകലതും ഭഗവദ് സ്വരൂപമായി പ്രകാശിക്കുന്നു.ഭഗവാനല്ലാതെ ഇവിടെ ഒന്നും ഇല്യ എന്ന് ഗജേന്ദ്രന് നല്ലവണ്ണം പ്രകാശിച്ചു. 

നമോ നമസ്തേഽഖിലകാരണായ 
നിഷ്ക്കാരണായാ അത്ഭുതകാരണായ 
സർവ്വാഗമാമ്നായ മഹാർണ്ണവായ 
നമോ അപവർഗ്ഗായ പരായണായ 

ഭഗവാനാണ് എല്ലാത്തിനും കാരണം. 

വിശ്വം പശ്യതി കാര്യ കാരണതയാ
സ്വ സ്വാമി സംബന്ധത:
ശിഷ്യാചാര്യതയാ തഥൈവ പിതൃ-
പുത്രാദ്യാത്മനാ ഭേദത:

ദ്വൈതത്തിൽ എല്ലാത്തിനും ഒരു കാര്യം, കാരണം ണ്ട്. ഒരു ആപ്പിൾ ചുവട്ടിൽ വീണു. ന്താ കാരണം ചോദിച്ചു. എന്തിനും ഒരു കാരണം. അന്വേഷണം ആണ് സയൻസ്. കാര്യം കാരണം. അപ്പോ ഭഗവാൻ ഈ പ്രപഞ്ചത്തിന് കാരണം ആണ് എന്ന് പറഞ്ഞാൽ ഭഗവാനിപ്പോ ണ്ടാവോ. ഒരു നാല് ചട്ടി ണ്ടാക്കാനുള്ള മണ്ണ് ആ മണ്ണിൽ നിന്നും രണ്ടു ചട്ടി ണ്ടാക്കിയാൽ രണ്ട് ചട്ടിയ്ക്കുള്ള മണ്ണേ ബാക്കി ണ്ടാവുള്ളൂ. 

അതേപോലെ ഭഗവാനിൽ നിന്നും പ്രപഞ്ചം ണ്ടാക്കി. പ്രപഞ്ചം ണ്ടാക്കാൻ ന്താ ഭഗവാന്റെ സാമഗ്രി? ഭഗവാൻ തന്നെ സാമഗ്രി. ശരി ഭഗവാൻ തന്നിൽ നിന്നും പ്രപഞ്ചം ണ്ടാക്കിയാൽ ഭഗവാൻ പകുതിയേ ണ്ടാവോ? അല്ലാ. എത്ര ചട്ടി ണ്ടാക്കിയാലും മണ്ണ് പൂർണ്ണമായും അവിടെ ണ്ടാവും ന്നാണ്. *അങ്ങനെ ഒരു  മണ്ണ്*. *ആ മണ്ണിൽ നിന്നും എത്ര മണ്ണ് എടുത്താലും ബാക്കി പൂർണ്ണം. ണ്ടാക്കിയതും പൂർണ്ണം.* 
ഓം പൂർണ്ണമദ: പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമിദുച്യതേ 
പൂർണ്ണസ്യ പൂർണ്ണമാദായ പൂർണമേവ അവശിഷ്യതേ. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments:

Post a Comment