Thursday, June 20, 2019

സൗന്ദര്യലഹരി 22

Tuesday 18 June 2019 9:29 pm IST
ഭവാനി ത്വം ദാസേ മയി വിതര ദൃഷ്ടിം സകരുണാ-
മിതി സ്‌തോതും വാഞ്ഛന്‍ കഥയതി ഭവാനി ത്വമിതിയഃ
തദൈവ ത്വം തസ്‌മൈ ദിശസി നിജസായുജ്യപദവീം
മുകുന്ദബ്രഹ്മേന്ദ്രസ്ഫുടമകുട നീരാജിതപദാം
ഭവാനി! ത്വം - അല്ലയോ ദേവീ! അവിടുന്ന്
ദാസേ മയി സകരുണാം ദൃഷ്ടി വിതര - കരുണയോടുകൂടിയ കടാക്ഷത്തെ ചെയ്താലും
ഇതിസ്‌തോതും വാഞ്ഛന്‍ യഃ കഥയതി - ഇപ്രകാരം സ്തുതിക്കുന്നതിന് ആഗ്രഹിച്ച് യാതൊരുവന്‍ പറയുന്നുവോ
തദൈവ ത്വം തസ്‌മൈ മുകുന്ദബ്രഹ്മേന്ദ്ര സ്ഫുടമകുട നീരാജിതപദാം നിജ സായുജ്യ പദവീം ദിശസി - അപ്പോള്‍ത്തന്നെ നിന്തിരുവടി അവന്, വിഷ്ണു, ബ്രഹ്മാവ് തുടങ്ങിയവരുടെ കിരീടങ്ങളാല്‍ പ്രകാശിക്കുന്ന നീരാജനം ചെയ്യപ്പെട്ട പാദങ്ങളോടുകൂടിയ സായുജ്യപദവിയെ നല്‍കുന്നു. 
അല്ലയോ ദേവീ! അവിടുന്ന് ദാസനായഎന്നെ കരുണയോടെ കടാക്ഷിച്ചാലും എന്ന് യാതൊരുവന്‍ പറയുന്നുവോ, നിന്തിരുവടി അപ്പോള്‍ത്തന്നെ അവന്, വിഷ്ണു, ബ്രഹ്മാവ് തുടങ്ങിയവരുടെ കിരീടങ്ങളുടെ പ്രഭയാല്‍ നീരാജനം ചെയ്യപ്പെട്ട പാദങ്ങളോടുകൂടിയ സായുജ്യ പദവിയെ നല്‍കുന്നു.
janmabhumi

No comments:

Post a Comment