Saturday, June 01, 2019

ദക്ഷിണാമൂർത്തി സ്തോത്രം-31

പ്രപഞ്ചം അനിർവചനീയ പ്രതിഭാസമാണ്. അതിന് വിശദീകരണം നല്കിയാൽ ഒരിക്കലും അവസാനമുണ്ടാകില്ല. അതിനാലാണ് അതിനെ മായ എന്ന് പറയുന്നത്. മായ എന്നാൽ ഒന്നുമില്ലാത്തിടത്ത് എന്തൊക്കെയോ കാണുന്നു. മരുഭൂമിയിൽ വെള്ളം കാണുന്ന പോലെ, മരീചിക പോലെ.

ഈ പ്രപഞ്ചം വ്യവഹാര യോഗ്യമല്ല എന്ന് ഋഷികൾ ആരും പറഞ്ഞിട്ടില്ല. എന്നാൽ വ്യവഹാരം മാത്രമാണ് സത്യമെന്ന് ധരിച്ചാൽ അത്യന്തം കുഴപ്പമാണ്. അതു കൊണ്ടാണ് ഇത്രയധികം ആഴത്തിൽ ബുദ്ധിയുള്ളവരായിട്ടും ഋഷികൾ ജീവിതം കൂടുതൽ സുഖകരമാക്കാനുള്ള സാമഗ്രികൾ കണ്ടു പിടിക്കാൻ തുനിഞ്ഞിട്ടേയില്ല.

രാമായണത്തിൽ രാമന് ഭരദ്വാജ മഹർഷി ആശ്രമത്തിൽ വച്ച് വിരുന്നൊരുക്കുന്ന സന്ദർഭം ഓർമ്മിക്കുന്നു. ക്ഷണ നേരത്തിനുള്ളിൽ ഭരതന്റെ പുറകെ വന്ന അയോദ്ധ്യാ വാസികൾക്കൊക്കെയും സുഭിക്ഷമായ വിരുന്നൊരുക്കി. എന്നാൽ വിരുന്ന് കഴിഞ്ഞതും എല്ലാം മാഞ്ഞു പോയി.
ഇത്രയും ശക്തിയുള്ള ഭരദ്വാജൻ മരവുരിയുമുടുത്ത് മെലിഞ്ഞ്, ഒരു സൗകര്യങ്ങളുമില്ലാത്ത കുടിലിൽ താമസിക്കുന്നു. എന്തിന്? എന്ന് ചോദിച്ചാൽ ഉത്തരമിതാണ് പുറമേയ്ക്ക് എന്തൊക്കെ തന്നെ നമ്മൾ മോടി പിടിപ്പിച്ചാലും ആനന്ദം എന്ന് പറയുന്നത് ഉള്ളിലെ ആ കേന്ദ്രത്തിൽ നിന്നാണ് വരേണ്ടത്. 

നമ്മൾ എത്ര പുരോഗമിച്ചിരിക്കുന്നു. എന്നിട്ടും അനസ്യൂതം നിൽക്കാത്ത ചർച്ചകൾ നടന്നു കൊണ്ടേയിരിക്കുന്നു. കാരണമെന്താണ് ഈ വിചിത്രമായ ദേശകാലങ്ങളുള്ള പ്രപഞ്ചത്തിന് പ്രാധാന്യം കൊടുത്തിട്ട് തന്നെ. 
ഈ ദേശവും കാലവും നമ്മുടെ ഉള്ളിലാണിരിക്കുന്നത്. All time is now and all Space is here. സ്വരൂപത്തിൽ കാലമില്ല. ആനന്ദത്തിൽ ഇരിക്കുന്നവർക്ക് കാലമേയില്ല. when your awareness is trapped in mind we will be always conscious of time. ഞാനുണ്ട് എന്ന കേവല സത്തയിൽ മനസ്സിൽ ചിത്ത വൃത്തികൾ പൊന്തുമ്പോഴാണ് കാലമുണ്ടാകുന്നത്. സുഷുപ്തിയിൽ ഏക മാത്ര വൃത്തിയായിരിക്കുമ്പോൾ കാലമില്ല. എഴുന്നേറ്റയുടനെ ചിന്തകൾ ഓരോന്നായി വന്ന് ഖണ്ഡിക്കുമ്പോൾ കാലമുണ്ടായി, ദേശമുണ്ടായി. പിന്നീട് അവയുടെ പിടിച്ചമർത്തൽ, grip of waking State.

മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ
തസ്മൈ ശ്രീഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ 

വിചിത്രമായ പ്രപഞ്ചം അനിർവചനീയമായ പ്രപഞ്ചം അത് മുന്നിൽ കണ്ടു കൊണ്ടേയിരിക്കുന്നു. അത് വ്യവഹാര യോഗ്യമെങ്കിലും ആശ്രയ യോഗ്യമല്ല.

Nochurji.
malini dipu

No comments:

Post a Comment