Sunday, June 16, 2019

അഷ്ടപദീലയം 3
ഈ സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തിന്റെ നാട്ടുകാരില്‍ ചിലര്‍ ഇതില്‍ നിന്നദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ നോക്കി. അഷ്ടപദി കൈകൊട്ടിക്കളിപ്പാട്ടായി എഴുതിയ  നമ്പ്യാരെ അധികനാള്‍ കഴിയുന്നതിനു മുന്‍പ് ഇടപ്പള്ളിയിലെ ഒരു വിഷ്ണു ക്ഷേത്രത്തില്‍ വെച്ച് പാമ്പ് കടിച്ചാണ് മരിച്ചത് എന്ന് പറഞ്ഞായിരുന്നു പിന്തിരിപ്പിച്ചത്. പക്ഷെ  അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'മനുഷ്യന്റെ ആയുസ്സിനെക്കുറിച്ചു ഞാന്‍ ആ വക ഭീഷണികളെ അവഗണിച്ചു എന്റെ ഉദ്യമം തുടര്‍ന്നു'  പന്ത്രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. വ്യാകരണത്തെ സംബന്ധിച്ച് അറിഞ്ഞും അറിയാതെയും പല പിഴകളും പറ്റിയിട്ടുണ്ടെന്നും പരിഭാഷയില്‍ പല സ്വാതന്ത്ര്യവും എടുക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഷ്ടപദിയിലെ ഏതാനും പദങ്ങളും  മഹാകവി ചങ്ങമ്പുഴയുടെ  വിവര്‍ത്തനങ്ങളും നോക്കാം. കാളിദാസകൃതികളില്‍ ഒഴികെ അര്‍ത്ഥഭംഗിയും ,ശബ്ദഭംഗിയും ഒത്തു ചേര്‍ന്ന ഒരു കൃതി താന്‍ കണ്ടിട്ടില്ലെന്നു മഹാകവി ചങ്ങമ്പുഴ ഗീതഗോവിന്ദത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്  എന്നാല്‍ വിശ്വസാഹിത്യത്തിലെ ഏറെ  ദുഷ്‌കരമായതും  അനശ്വരമായതുമായ ഒരു  പ്രേമഗാനം ഈ ഭാവഗായകന്‍ പരിഭാഷപ്പെടുത്തി  എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. അഷ്ടപദിയിലെ 
സാമോദദാമോദരം മേഘൈര്‍  മേദുരമംബരം
വനഭുവഃ ശ്യാമാസ്തമാലദ്രുമൈര്‍ 
നക്തം ഭീരുരയം ത്വമേവതദിമം 
രാധേ ഗൃഹം പ്രാപയ 
ഇത്ഥം നന്ദനിദേശതശ്ചലിതയോ 
പ്രത്യദ്ധ്വ കുഞ്ചദ്രുമം 
രാധാമാധവയോര്‍ ജയന്തി 
യമുനാകൂലേ രഹ കേളയ 
എന്ന ഈ ശ്ലോകത്തെ ചങ്ങമ്പുഴ ദേവഗീതയില്‍ ഇങ്ങിനെ ശബ്ദാലങ്കാരവും അര്‍ത്ഥപുഷ്ടിയുമുള്ള വരികളിലൂടെ വിവര്‍ത്തനം ചെയ്തിരിക്കുന്നു 
കോടക്കാര്‍ ഇടതൂര്‍ന്നതാണ് ഗഗനം 
രാധേ തമാലപ്തമീ 
കാടൊട്ടുക്കിരുളാര്‍ന്നതാണ് നിശയാല്‍ 
ഓര്‍ത്താലിവന്‍ ഭീരുവും
വീടെത്തിച്ചീടുകാകയാലിവനെ നീ
താനെന്ന നന്ദോക്തിയാല്‍ 
കൂടിച്ചേര്‍ന്നു ഗമിച്ചു മാധവനുമന്നുള്‍ 
പ്രീതിയാല്‍ രാധയും 
ഗീതാഗോവിന്ദത്തിലാദ്യം ദശാവതാരവര്‍ണ്ണനയാണ് .
പ്രളയ പയോധിജലേ ഹരേകൃഷ്ണ 
ധൃതവാനസി സിവേദം ഹരേ കൃഷ്ണ 
വിഹിതവഹിതരാ ചരിത്രമ  ഖേദം 
കേശവാധൃത മീനശരീര  ജയജഗദീശഹരേ
ഇത് മനോഹരമായ പദങ്ങളിലൂടെ കവി പാടുന്നു 
ജ്ഞാനമാര്‍ഗമായ് മുക്തിയിങ്കലേ-
ക്കാനയിക്കുമാ വേദങ്ങള്‍ 
ഉല്‍ക്കടപ്രളയാബ്ധിയിങ്കല്‍
നിന്നുദ്ധരിച്ചു വഹിപ്പു  നീ 
ജയധൃത മകരശരീരഹരേ 
ജയകേശവഃ ജയജഗദീശ ഹരേ  
ഭഗവാന്റെ പത്തവതാരങ്ങളെയും വര്‍ണിക്കുന്ന ഒരു ശ്ലോകം ദശാവതാര വര്‍ണ്ണനക്കൊടുവില്‍ ചേര്‍ത്തിരിക്കുന്നു.
വേദാനുദ്ധരതെ ജഗന്നിവഹതേ ഭൂഗോളമദ്യുഭ്രതെ  
ദൈത്യം ദാരയാതെ ബലിംച്ഛലയതെ  ക്ഷത്രക്ഷയം കുര്‍വതേ 
പൗലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതന്വതെ 
മ്ലേച്ഛാന്‍ മൂര്‍ച്ഛയതെ ദശാകൃതികൃതേ കൃഷ്ണായ തുഭ്യം നമഃ  
ഈ ശ്ലോകത്തിന്റെ തര്‍ജ്ജിമ അനായാസമായി കവിത എഴുതാനുള്ള  കവിയുടെസാരസ്വതസൗഭഗത്തെ  കുറിക്കുന്നു
വേദോദ്ധാരകനായ് ,
ത്രിലോകവഹനായ്
ഉദ്വിഭ്ര ഭൂചക്രനായ് ,
ഹാ ദൈത്യാന്തകനായ് 
ബലിപ്രണതനായ് 
അക്ഷത്രിയ ദ്വേഷിയായ് 
വൈദേഹിക്കഴല്‍ ചേര്‍ത്ത 
രാവണനിടിത്തീയായ് 
ഹലാശസ്ത്രനായ്,
ഔദാര്യാകരമായ് ഖലപ്രമഥനാം 
വിഷ്‌ണോ നമിക്കുന്നു ഞാന്‍
രണ്ടാമത്തെ അഷ്ടപദിയില്‍ മുഴുവനും ഭഗവാന്റെ വര്‍ണ്ണനമാണ് 
ശ്രിതകമലാകുച മണ്ഡലധൃത 
കുണ്ഡല കലിത  ലളിത വനമാല  
കൃഷ്ണ ജയജയദേവ ഹരേ ഹരേ 
കൃഷ്ണ ജയജഗദീശ ഹരേ   
ദിനമണി  മണ്ഡല മണ്ഡന ഭവ ഖണ്ഡന 
മുനിജനമാനസ ഹംസ കൃഷ്ണ 
ജയജയ ദേവഹരേ  ഹരേ കൃഷ്ണ ജയജയ ദേവാഹരെ 
ഈ വരികളുടെ  തര്‍ജ്ജമ ഏറെ  അനായാസമായാണ് കവിയിലൂടെ  ഒഴുകുന്നത്.
(തുടരും).
laksmi devi ..........janmabhumi

No comments:

Post a Comment