Friday, June 14, 2019

ബദരിയ്ക്ക് അടുത്തു കിടക്കുന്ന മാനാ ഗ്രാമം തൊട്ട് സതോപന്ത് തടാകം വരെയുള്ള ഭാഗത്താണ് പാണ്ഡവരിൽ 4 പേരും, ദ്രൗപദിയും മരിച്ചു വീണത് എന്നാണ് ഐതിഹ്യം
ദ്രൗപദി ഗ്രാമത്തോട് തൊട്ടു ഒഴുകുന്ന അളകനന്ദ കടന്ന ഉടനെ, സഹദേവൻ വസുധാര വെള്ളച്ചാട്ടത്തിനു താഴെ, നകുലൻ സഹസ്രധാരയ്ക്കു അടുത്ത്, അർജ്ജുനൻ ചക്രതീർത്ഥം എന്ന സ്ഥലത്തും, ഭീമൻ സതോപന്ത് തടാകത്തിനു തൊട്ടു മുമ്പും വച്ചാണ് മരണമടഞ്ഞത്. തടാകം കണ്ടത് യുധിഷ്ഠിരൻ മാത്രം. തൊട്ടു മുമ്പിലുള്ള ഒരു പർവതം അദ്ദേഹം കൂട്ടിനുള്ള നായയുമൊത്തു കയറിയപ്പോഴാണ് ഇന്ദ്രന്റെ തേര് വന്നത്. അതിനാൽ ഇന്ന് ആ പർവത്തിന്റെ പേര് സ്വർഗാരോഹിണി എന്നാണ്. അതിനുമപ്പുറത്ത് ഏതോ നിഗൂഡമായ സ്ഥലത്താണ് സദ്ഗുരു ബാബാജി നാഗരാജിന്റെ ആശ്രമമായ ഗൗരീശങ്കരം
അദ്ദേഹത്തിന്റെ ദർശനം ലഭിക്കാൻ ഭാഗ്യം കിട്ടിയവർ ആദ്യം സതോപന്ത് തടാകക്കരയിൽ ആണ് താമസിക്കുന്നത്. പിന്നെ അദ്ദേഹം telepathy വഴി കൊടുക്കുന്ന നിർദ്ദേശം അനുസരിച്ചു യാത്ര ചെയ്ത് ആശ്രമത്തിൽ എത്തുന്നു.
Rising Namboodiri 

No comments:

Post a Comment