Tuesday, June 04, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 91
ഭഗവാൻ പറയണത് ഇവനെ ഹന്താവാണെന്നും ഹതനാണെന്നും വിചാരിക്കണവൻ അജ്ഞാനി. ഞാൻ ചെയ്യുണൂ എന്നു വിചാരിക്കുന്നവൻ അജ്ഞാനി. അതേപോലെ എനിക്കു ദു:ഖം വന്നു എനിക്കു സുഖം വന്നു എന്ന് അനുഭവിക്കുണൂ എന്നു വിചാരിക്കുന്നവനും അജ്ഞാനി. ദു:ഖം വന്നു എന്നു പറയുമ്പോൾ ഒന്നു ആരാഞ്ഞു നോക്കാ ആർക്കാ ദു:ഖം, ആരു ദു:ഖം അനുഭവിക്കുന്നു എന്ന് ആരാഞ്ഞു നോക്കിയാൽ ദുഃഖം അനുഭവിക്കുന്നവനേ അവിടെ ഇല്ല. അഹങ്കാരമാണേ നമ്മളെ പറ്റിക്കണതേ ഞാൻ അനുഭവിക്കുണൂ, എനിക്കു വരുണൂ എനിക്കു വിഷമം വരുണൂ എനിക്കു ദുഃഖം വരുണൂ . ഈ അഹങ്കാരത്തിന് മൂലാന്വേഷണം ചെയ്താൽ ഒരു അനുഭവവും നമ്മളുടേത് അല്ലാ എന്നു മനസ്സിലാവും. പ്രകൃതിയുടെ അനുഭവങ്ങളെ നമ്മളുടേതായിട്ടു കരുതുന്നു. നമ്മളുടെ യഥാർത്ഥ അനുഭവമായ സച്ചിതാനന്ദ സ്വരൂപത്തിനെ മറന്നുകളഞ്ഞിരിക്കുണൂ . പ്രകൃതിയുടെ അനുഭവമാണ് സുഖവും പ്രകൃതിയുടെ അനുഭവമാണ് ദു:ഖവും. സീസൺപോലെയാണതെ. ആ സീസൺ നമ്മള് കാരണമാണ് വരുന്നത് എന്നു വിചാരിച്ചാലോ? ഓരോ സീസൺ വരുമ്പോഴും നമ്മള് ദുഃഖിക്കണപോലെ ഉള്ളിലുള്ള സീസണും affected ആവണത്. ബാധിക്കപ്പെടാതെ ഇരിക്കണമെങ്കിൽ 'ന മന്യതേ ഹതം' കൊല്ലപ്പെട്ടു എന്നും വിചാരിക്കിണില്ല എന്നർത്ഥം. അത് പ്രസന്റലി വരുമ്പോൾ നമ്മൾ ബാധിക്കപ്പെട്ടു . നമ്മൾ ഇതു കാരണം ബാധിക്കപ്പെടുന്നു എന്നു വിചാരിക്കരുത്. അങ്ങനെ രണ്ടും വിചാരിക്കുന്നവർ കർത്താവാണെന്നും ഭോക്താവാണെന്നും വിചാരിക്കുന്നവർ അറിവില്ലാത്തവരാണ്. എന്ന് പറഞ്ഞ്  നിത്യാത്മസ്വരൂപ ലക്ഷണം വീണ്ടും വിവരിക്കുകയാണ് അടുത്ത ശ്ലോകം. 
(നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment