Saturday, June 01, 2019

ചോദ്യം -സാക്ഷാത്കാരം നേടിയ ഒരുവന് മറ്റൊരാളിൽ ആ അനുഭവം ഉണ്ടാക്കാൻ സാദ്ധിക്കുമോ ?

ഉത്തരം -തീർച്ചയായും 

ഒരിക്കൽ ഞാൻ ഇതിനെ പ്പറ്റി പുസ്തകങ്ങളിൽ വായിച്ചു ഒരു ദിവസം ഞാൻ ദക്ഷിണേശ്വർ ക്ഷേത്രത്തിൽ ഒരു തൂണിൽ ചാരി വിശ്രമിക്കുക യായിരുന്നു .അപ്പോൾ ശ്രീ രാമകൃഷ്ണൻ എന്റെ അരികിൽ എത്തി ഹൃദയ ഭാഗത്ത് തൊട്ടു .അപ്പോൾ എനിക്ക് കാണാൻ ആയതു വീടുകൾ വൃക്ഷങ്ങൾ എല്ലാം ദൂരേക്ക് പോയി പൊടിഞ്ഞു ഇല്ലാതെയാകുന്നു .അങ്ങനെ ഒന്നും ഇല്ലാതെ ആയി .ആകാശം മാത്രമായി .അത് കഴിഞ്ഞു ആകാശം ഇല്ലാതെ ആയി ,ഞാനും അഹങ്കാരവും ഇല്ലാതെ ആയി .ഒന്നും ഇല്ലാതെയായി .പിന്നെ എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല .
കുറേക്കഴിഞ്ഞു ആദ്യം ഭയം തോന്നി ,പിന്നെ ഓരോന്നും തിരിച്ചു പഴയ പടി ആയി .ഞാൻ തൂണിൽ ചാരി ഇരിക്കുന്നു 

അതിനാൽ ഒരു സദ്ഗുരുവിനു സാധിക്കാത്തതു ആയി ഒന്നും ഇല്ല .
ഒരു കാന്തം കൊണ്ട് ഇരുമ്പു ക്ഷണത്തെ തടവിയാൽ ഇരുമ്പു കാന്തം ആകുന്നു .അങ്ങനെ ആലോചിച്ചാൽ ഇതിൽ അത്ഭുതം ഒന്നും ഇല്ല 

സ്വാമി വിവേകാനന്ദൻ

No comments:

Post a Comment