Sunday, June 02, 2019

തൈത്തിരീയോപനിഷത്ത്*
                        _( ബ്രഹ്മാനന്ദവല്ലി )_

*രണ്ടാം അദ്ധ്യായം*

*അനുവാകം നാല്*

*ഓം ശ്രീ ഗുരുഭ്യോ നമഃ* 

*യതോ വാചോ നിവർതന്തേ അപ്രാപ്യ മനസാ സഹ. ആനന്ദം ബ്രഹ്മണോ വിദ്വാൻ ന ബിഭേതി കദാചനേതി. തസ്യൈഷ ഏവ ശാരീര ആത്മായഃ പൂർവസ്യ. തസ്മാദ്വാ ഏതസ്മാന്മനോമയാത് അന്യോഽന്തര ആത്മാ വിജ്ഞാനമയഃ. തേനൈഷ പൂർണഃ സ വാ ഏഷ പുരുഷവിധ ഏവ. തസ്യപുരുഷവിധതാം അന്വയം പുരുഷവിധഃ തസ്യ ശ്രദ്ധൈവ ശിരഃ ഋതം ദക്ഷിണഃ പക്ഷഃ. സത്യമുത്തരഃ പക്ഷഃ. യോഗ ആത്മാ. മഹഃ പുച്ഛം പ്രതിഷ്ഠാ. തദപ്യേഷ ശ്ലോകോ ഭവതി*

*ഇതി ചതുർഥോഽനുവാകഃ*

*സാരം*

   *വാക്കുകൾ മനസ്സോടു ചേർന്ന് പിന്മടങ്ങുന്ന ബ്രഹ്മാനന്ദത്തെ അറിയുന്നവനെ ഒരിക്കലും ഭയം നീണ്ടുന്നില്ല. പ്രണമയത്തിന്റെ യാതൊന്നാണോ ശരീരത്തിലെ ആത്മാവ്. അതുകൊണ്ട് ഈ ആത്മാവ് നിറഞ്ഞിരിക്കുന്നു. അത് പുരുഷന്റെ സ്വരുപത്തോടുകൂടിയതാണ്. പുരുഷാകാരത്തെ അനുസരിച്ചാണ് ഇത് പുരുഷാകാരമായിരിക്കുന്നത്. അതിന്റെ ശിരസ് ശ്രദ്ധയും വലത്തേ ചിറക് കർത്തവ്യദ്ഞാനവും ഇടത്തേ ചിറക് സത്യവും യോഗം ആത്മാവുമാകുന്നു. മഹദ്തത്വമാണ് പ്രതിഷ്ഠയ്ക്ക് സാധനമായ പുച്ഛം അതിലും ഈ ശ്ലോകമുണ്ട്...............

*ഹരി ഓം*

*ഓം നമഃശിവായ ......*

അജിത്ത് കഴുനാട്

1 comment:

  1. "വാക്കുകൾ മനസ്സോടു ചേർന്ന് പിന്മടങ്ങുന്ന ബ്രഹ്മാനന്ദത്തെ ..."

    ഇതു പരമസത്യം തന്നെ എന്ന് ഋഷികൾ പറഞ്ഞും കുറച്ചൊക്കെ അനുഭവത്തിലൂടെയും നമുക്കറിയാം.

    എന്നാൽ നമ്മുടെ പാരമ്പര്യത്തിൽത്തന്നെ, വേറൊന്നു കൂടി കേൾക്കാം:--

    അസത്യേ വർത്മനി സ്ഥിത്വാ
    തതഃ സത്യം സമീഹതേ / (വാക്യപദീയം)

    അതായത് വാക്കു പരമസത്യത്തോട് താരതമ്യം ചെയ്‌താൽ അസത്യം തന്നെ എങ്കിലും ആ വഴിയിൽക്കൂടെയല്ലാതെ സത്യത്തെ സാക്ഷാത്കരിയ്ക്കലുണ്ടാവില്ല. ഉദാഹരണത്തിനു ജപം, കീർത്തനം തുടങ്ങിവ ഉപേക്ഷിച്ചാൽ എങ്ങിനെ ഭഗവൽപ്രാപ്തിയുണ്ടാകും ?

    DKM

    ReplyDelete