അരിഷ്ടാസവങ്ങൾ
അഭയാരിഷ്ടം :- മൂലക്കുരു, മലബന്ധം, മഹോദരം, മൂത്ര തടസ്സം.
അരവിന്ദാസവം:- ബാലപീഡ, ബലം, പുഷ്ടി, ആയുസ്സ്.
അഹിഫേനാസവം:- അതിസാരം, വിഷൂചിക.
അമൃതാരിഷ്ടം:- ജീർണ്ണജ്വരം, മലമ്പനി, അജീർണ്ണം.
അയസ്കൃതി:- പ്രമേഹം, അനുബന്ധ രോഗങ്ങൾ.
അശോകാരിഷ്ടം:- ആർത്തവ സംബന്ധ സ്ത്രീ രോഗങ്ങൾ.
അശ്വഗന്ധാരിഷ്ടം:- ബുദ്ധിമാന്ദ്യം, അപസ്മാരം, മാനസിക രോഗങ്ങൾ.
ആരഗ്വധാരിഷ്ടം:- ത്വക് രോഗങ്ങൾ.
ഉശീരാസവം:- രക്തപിത്തം, രക്തദൂഷ്യം, പ്രമേഹം, രക്തക്കുറവ്.
കനകാസവം:- ക്ഷയം, ഉരഃക്ഷതം, ജീർണ്ണജ്വരം, രക്തപിത്തം.
കർപ്പൂരാസവം:- വിഷൂചിക, ഗ്രഹണി, അതിസാരം, ദഹനക്ഷയം.
കുടജാരിഷ്ടം:- രക്താതിസാരം, രക്താർശ്ശസ്സ്, ഗ്രഹണി.
കുമാര്യാസവം:- രക്തക്ഷയം, ഹൃദ്രോഗം, ശുക്ലദോഷം.
കൂശ്മാണ്ഡാസവം:- ധാതുക്ഷയം, പാണ്ഡ്, പ്രമേഹം, രക്തപിത്തം, പ്ലീഹ, മഹോദരം.
ഖദിരാരിഷ്ടം:- ത്വക് രോഗങ്ങൾ, പ്ലീഹോദരം, ഹൃദ്രോഗം.
ഗണ്ഡീരാരിഷ്ടം:- മൂലക്കുരു, നീര്, കുഷ്ഠം, പ്രമേഹം.
ചന്ദനാസവം:- ശുക്ലസ്രാവം, മൂത്രാശയരോഗങ്ങൾ.
ചവികാസവം:- പാണ്ഡ്, പീനസം.
ചിത്രകാസവം:- പാണ്ഡ്, കുഷ്ഠം, മൂലക്കുരു.
ജീരകാദ്യരിഷ്ടം:- പ്രസവാനന്തര രോഗങ്ങൾ.
ദന്ത്യരിഷ്ടം(ചെറുത്, വലുത്):- മഹോദരം, ജീർണ്ണജ്വരം.
ദശമൂലാരിഷ്ടം:- മൂത്രാശയ രോഗങ്ങൾ, ദഹന അനുബന്ധ രോഗങ്ങൾ, മഹോദരം മുതലായവ.
ദുരാലഭാരിഷ്ടം:- മൂലക്കുരു, മലബന്ധം, ദഹനക്ഷയം.
ദേവദാർവ്യാരിഷ്ടം:- പ്രമേഹം, വാതം, ഗ്രഹണി, മൂലക്കുരു, കുഷ്ഠം.
ദ്രാക്ഷാരിഷ്ടം:- ഉരഃക്ഷതം, ക്ഷയം, കാസം, ഗളരോഗങ്ങൾ.
ധാന്യാമ്ലം(വെപ്പു കാടി):-
വാതസംബന്ധമായ രോഗങ്ങൾ.
ധാത്ര്യരിഷ്ടം:- അജീർണ്ണം, ഗ്രഹണി.
ധാന്വന്തരാരിഷ്ടം :- പക്ഷവാതം, സ്ത്രീരോഗങ്ങൾ, ക്ഷയം തുടങ്ങിയവ.
നിംബാമൃതാസവം:- ത്വക് രോഗങ്ങൾ, രക്തവാതം, വൃണങ്ങൾ.
പാർത്ഥാദ്യരിഷ്ടം:- ഹൃദ്രോഗം, രക്തക്ഷയം.
പിപ്പല്യാസവം/പിപ്പല്യാദ്യാസവം: -
ഗ്രഹണി, പാണ്ഡ്.
പുനർന്നവാസവം:- പാണ്ഡ്, മഹോദരം.
പുഷ്കരമൂലാസവം:- ക്ഷയം, അപസ്മാരം, ചുമ, രക്തപിത്തം.
പൂതീകരഞ്ജാസവം:- മൂലക്കുരു, ത്വക് രോഗങ്ങൾ, പ്ലീഹ.
പൂതീവൽക്കാസവം:-
മൂലക്കുരു, ത്വക് രോഗങ്ങൾ, പ്ലീഹ.
ബലാരിഷ്ടം:-വാത രോഗങ്ങൾ.
ബാലാമൃതം:-കുട്ടികളിൽ രോഗപ്രധിരോധത്തിന് .
മധുകാസവം:- ഗ്രഹണി.
മുസ്താതാരിഷ്ടം:- കുട്ടികൾക്കുള്ള ഗ്രഹണി, അതിസാരം.
മൂലകാദ്യരിഷ്ടം:-
കുട്ടികളിലെ കരപ്പൻ, ചിരങ്ങ്.
മൃതസഞ്ജീവിനി:- ദഹനം, ബുദ്ധി, കാമസന്ദീപനം, ശുക്ല പുഷ്ടി.
മൃദ്വീകാരിഷ്ടം:- ക്ഷീണം, പാരവശ്യം, ആലസ്യം.
രോഹീതകാരിഷ്ടം:- പ്ലീഹ, പാണ്ഡ്, മഹോദരം.
ലോധ്രാസവം:- പ്രമേഹം, കുഷ്ഠം, ഗ്രഹണി.
ലോഹാസവം:- ഉദര രോഗങ്ങൾ, പാണ്ഡ്, കുഷ്ഠം.
വാശാരിഷ്ടം:- ശ്വാസകാശ രോഗങ്ങൾ, രക്തപിത്തം .
വിദാര്യാദ്യാസവം:- പ്രസവ ശുശ്രൂഷയിൽ.
വിശ്വാമൃതം:- ഗ്രഹണി, അതിസാരം, അജീർണ്ണം.
ശാരിബാദ്യാസവം:- പ്രമേഹം, രക്തവാതം.
ശിരീഷാരിഷ്ടം:- വിഷ സംബന്ധിയായ അസുഖങ്ങൾ.
ശ്രീഖണ്ഡാസവം:-
മദ്യാസക്തിയിൽ നിന്ന് മുക്തിക്ക്.
സാരസ്വതാരിഷ്ടം:-
ബുദ്ധിഭ്രമം, അപസ്മാരം .
കഷായങ്ങൾ
അമൃതോത്തരംകഷായം:- ആമാശയ രോഗങ്ങളിൽ വയറിളക്കുന്നതിന് .
അർദ്ധവില്വംകഷായം:- പാണ്ഡ്, നീർവീഴ്ച്ച .
അഷ്ടവർഗ്ഗംകഷായം:- വാത സംബന്ധിയായ അസുഖങ്ങളിൽ.
ആരഗ്വധാദികഷായം:- കഫ സംബന്ധമായ രോഗങ്ങൾക്ക്, പ്രമേഹം, വൃണങ്ങൾ.
ഇന്ദുകാന്തംകഷായം:- വാതം, ക്ഷയം, വിഷമജ്വരം.
ഉള്ളിവെട്ടടുകാദികഷായം:- വൃദ്ധിക്ക്.
കടുകാമലാദികഷായം:- ശോധന ലഭിക്കുവാൻ .
കതകഖദിരാദികഷായം:- പ്രമേഹം.
കരിമ്പിരുമ്പാദികഷായം/പത്ഥ്യാപു നർന്നവാദികഷായം /ദശമൂലബലാദികഷായം:- രക്ത പുഷ്ടി .
ചന്ദനാദികഷായം:- ഉന്മാദം, ബുദ്ധിഭ്രമം, ശരീരോഷ്മാവിനെ തണുപ്പിക്കുവാൻ.
ചിരുവില്വാദികഷായം:- മൂലക്കുരു, ശോധനക്കുറവ്.
ഛിന്നോത്ഭവാദികഷായം:- സന്നിപാതജ്വരം.
ജീവന്ത്യാദികഷായം:- പ്രമേഹ സംബന്ധിയായ ത്വക് രോഗങ്ങൾ.
തിക്തകംകഷായം:- കുഷ്ഠം, വൃണങ്ങൾ.
ദശമൂലകടുത്രയം കഷായം:- ക്ഷയ സംബന്ധമായ ചുമ, വാതം
ദശമൂലംകഷായം:- വാതം, കഫ രോഗങ്ങൾ.
ദീപ്യകാദികഷായം:- പ്രസവശുശ്രൂഷ.
ദുസ്പർശകാദികഷായം:- മൂലക്കുരു, അതിസാരം .
ദ്രാക്ഷാദികഷായം:- പനി, രക്തസ്രാവം, ഉന്മാദം .
ധനദനയനാദികഷയം:- വാത രോഗങ്ങൾ.
ധാന്വന്തരംകഷായം:- വാത രോഗങ്ങൾ, പ്രസവ ശുശ്രൂഷ, യോനീരോഗങ്ങൾ, ക്ഷയം, നാഡിപ്പിഴ.
നയോപായംകഷായം:- ചുമ, ഏക്കം, വിലക്കം.
നാഗരാദികഷായം:- പനി.
നിംബാദികഷായം:- പ്രമേഹ സംബന്ധിയായ ത്വക് രോഗങ്ങൾ.
നിംബാമൃതാദിപഞ്ചതിക്തംകഷായം:- രക്തവാതം, കുഷ്ഠം, അർബുദം.
നിശാകതകാദികഷായം:- പ്രമേഹം.
പടോലമൂലാദികഷായം:- ത്വക് രോഗങ്ങൾ.
പടോലകടുരോഹിണ്യാദികഷായ. വിഷ സംബന്ധിയായ ത്വക് രോഗങ്ങൾ.
പത്ഥ്യാക്ഷധാത്ര്യാദികഷായം:- തലവേദന, ദന്ത രോഗങ്ങൾ, കർണ്ണ രോഗങ്ങൾ.
പാചാനാമൃതംകഷായം:- പനി, അജീർണ്ണം.
പുനർന്നവബലാദികഷായം:- ക്ഷയം, ശരീര പുഷ്ടി.
പുനർന്നവാദികഷായം:- പാണ്ഡ്.
പ്രസാരണ്യാദികഷായം:- വാത സംബന്ധിയായ രോഗങ്ങൾക്ക്.
ബലാഗുളൂച്യാദികഷായം:- രക്തവാതം
ബലാജീരകാദികഷായം:- ചുമ, ശ്വാസം മുട്ട് .
ബലാപുനർന്നവാദികഷായം:- ഉദരവൃണം, ഗ്രഹണി.
ബൃഹത്യാദികഷായം:- മൂത്ര തടസ്സം,മറ്റ് മൂത്രാശയ രോഗങ്ങൾ. ബ്രഹ്മ്യാദികഷായം:- ഉന്മാദം, പിത്താധിക്യരോഗങ്ങൾ.
ബ്രഹ്മീദ്രാക്ഷാദികഷായം:- വാതരോഗങ്ങൾ, പനി .
ഭദ്രദാർവാദികഷായം:- വാതരോഗങ്ങൾ.
ഭദ്രാദികഷായം/ഗർഭരക്ഷാകഷായം:- ഗർഭകാലത്ത് അനുഭവപ്പെടുന്ന ദഹനസംബന്ധ ബുദ്ധിമുട്ടുകൾ.
ഭദ്രാവേരാദികഷായം:- നാഡിപ്പിഴ, ശ്വാസംമുട്ട്, ചുമ.
മഞ്ജിഷ്ഠാദികഷായം:- വൃണങ്ങൾ, മൂത്രാശയ രോഗങ്ങൾ.
മത്സ്യാക്ഷ്യാദികഷായം:- മൂത്രാശയ രോഗങ്ങൾ, സ്ത്രീരോഗങ്ങൾ.
മഹാതിക്തകംകഷായം:- ഫിരംഗരോഗം .
മുസലീഖദിരാദികഷായം:- സ്ത്രീരോഗങ്ങൾ.
മൂലകാദികഷായം:- ബാലപീഡകൾ
മൃദ്വീകാദികഷായം:- കഞ്ചാവിന്റെ ലഹരി കുറയ്ക്കുന്നു, ഉന്മാദം, ബുദ്ധിഭ്രമം, മോഹാലസ്യം.
മേഹാരികഷായം:- പ്രമേഹം .
രാസ്നാദികഷായം:- വാത സംബന്ധ വേദന, നീര്.
വജ്രകംകഷായം:- കുഷ്ഠം .
വരണാദികഷായം:- അജീർണ്ണം, ആമാശയ രോഗങ്ങൾ.
വശാകഷായം:- സ്ത്രീകളിൽ രക്തസ്രാവം, ശ്വാസകോശ രോഗങ്ങൾ.
വശാഗുളൂച്യാദികഷായം:- കാമില, രക്തപിത്തം, പാണ്ഡ്.
വാശാദികഷായം:- ശരീരപുഷ്ടിക്ക്.
വില്വാദികഷായം:- ഛർദ്ദി .
വിഴാൽവേരാദികഷായം:- ആമാശയ രോഗങ്ങൾ.
വീരതരാദികഷായം:- മൂത്രാശയ രോഗങ്ങൾ, വേദന.
വ്യാഘ്ര്യാദികഷായം:-
കഫ വാത സംബന്ധിയായ ചുമ, പനി.
ശതാവര്യാദികഷായം:- ശതാവരി രക്തപിത്തം.
ശതാവരീച്ഛിന്നരുഹാദികഷായം:-
ശതാവരി രക്തവാതം, രക്തപിത്തം.
ശാരിബാദികഷായം:- രക്തപിത്തം, വയറുകാളൽ, പനി.
ഷഡംഗംകഷായം:- അതിസാരം, മദ്യപാനം മൂലമുണ്ടാകുന്ന ഉദര രോഗങ്ങൾ, പിത്താധിക്യ രോഗങ്ങൾ.
സപ്തസാരംകഷായം:- സ്ത്രീ രോഗങ്ങൾ, ഉദര രോഗങ്ങൾ.
സഹചരാദികഷായം:- അരയ്ക്ക് കീഴ്പ്പോട്ടുള്ള വാതരോഗങ്ങൾ.
സഹചരബലാദികഷായം:- വാതരോഗങ്ങൾ
സുകുമാരംകഷായം:- ഉദര രോഗങ്ങൾ, സ്ത്രീരോഗങ്ങൾ.
സ്തന്യജനനകഷായം:- മുലപ്പാൽ വർദ്ധനയ്ക്ക്.
എണ്ണ,തൈലം,കുഴമ്പുകൾ
അണുതൈലം :- ഊർദ്ധ്വാംഗ രോഗങ്ങൾ.
അഗ്നിവൃണതൈലം:- തിപ്പോള്ളലിന്, എരിച്ചിൽ, പുകച്ചിൽ, കല പോകാൻ.
അഗ്നിദാഹശമന തൈലം:- തീ പൊള്ളൽ, എരിച്ചിൽ, ചുട്ടു പുകച്ചിൽ, കലകൾ മാറൂവാൻ.
അമൃതാദിതൈലം:- രക്തവാതം, പിത്തസംബന്ധ രോഗങ്ങൾ.
അരിമേദസ്തൈലം / അരിമേദാദി തൈലം:- മുഖം, ദന്തരോഗങ്ങൾ.
അശ്വഗന്ധാദിതൈലം:- ശുക്ലപുഷ്ടിക്ക്
അസനവില്വാദിതൈലം:- കണ്ണ്, ചെവി, മൂക്ക് രോഗങ്ങൾ.
അസനമഞിഷ്ഠാദിതൈലം:-
കണ്ണ്, ചെവി, മൂക്ക് രോഗങ്ങൾ.
അസനേലാദിതൈലം:- കണ്ണ്, ചെവി, മൂക്ക് രോഗങ്ങൾ.
ആദിത്യപാകതൈലം:- ചൊറി, ചിരങ്ങ്, കുഷ്ഠം.
ആരനാളാദിതൈലം:- രക്തവാതം.
ആരണ്യതുളസ്യാദികേരതൈലംകരപ്പൻ, ബാലപീഡ, ചൊറി, ചിരങ്ങ്,
ആറുകാലാദിതൈലം:-
കാമില, പിത്തസംബന്ധമായ രോഗങ്ങൾ.
ഏലാദികേരതൈലം:- ജലദോഷം, ചിരങ്ങ്, കരപ്പൻ കുട്ടികളിൽ.
ഏലാദിതൈലം:- ദന്ത രോഗങ്ങൾ, കർണ്ണ രോഗങ്ങൾ.
പ്രസാരിണീതൈലം:- ധാതുവൃദ്ധി, വാതസംബന്ധിയായ വേദനകൾ, വന്ധ്യചികിത്സ.
കച്ചോരാദിതൈലം:- ചൊറി, ചിരങ്ങ്, കുഷ്ഠം.
കർണ്ണശൂലാന്തകതൈലം:- കർണ്ണ രോഗങ്ങൾ
കദളീഫലാദിതൈലം:- തലവേദന.
കയ്യന്ന്യാദിതൈലം:- തലവേദന, നേത്രരോഗങ്ങൾ.
കർപ്പൂരാദിതൈലം:-
വാതസംബന്ധ രോഗങ്ങൾ.
കാർപ്പാസാസ്ഥ്യാദി തൈലം:-
വാതരോഗം, കടച്ചിൽ, തരിപ്പു്.
കാർപ്പാസാസ്ഥ്യാദി കുഴമ്പ് :- കSച്ചിൽ, തരിപ്പ്, വാതരോഗം.
കിംശുകപത്രാദിതൈലം:- ചിരങ്ങ്.
കുങ്കുമാദിതൈലം :- മുഖക്കുരു, ത്വക് രോഗങ്ങൾ.
കുന്തളകാന്തിതൈലം :- മുടി കൊഴിച്ചിൽ.
കേതക്യാദിതൈലം :- അസ്ഥിഗതവാതം.
കൊട്ടംചുക്കാദിതൈലം :- വാത രോഗങ്ങൾ.
ക്ഷാരതൈലം:- കർണ്ണ രോഗങ്ങൾ.
ക്ഷീരബലാതൈലം:- വാത രോഗങ്ങൾ.
ഗന്ധകതൈലം :-ചൊറി, ചിരങ്ങ് .
ഗന്ധതൈലം:- ഉളുക്ക്, ചതവ്.
ഗന്ധർവ്വഹസ്താദി ആവണക്കെണ്ണ :- വിരേചന ഔഷധം.
ചന്ദനാദിതൈലം(ചെറുതു്):- ബുദ്ധിഭ്രമം, മോഹാലസ്യം.
ചന്ദനാദിതൈലം(വലുത്):-
ബുദ്ധിഭ്രമം, മോഹാലസ്യം.
ചിഞ്ചാദിതൈലം:- വാത രോഗങ്ങൾ.
ചെമ്പരുത്യാദികേരതൈലം:- കുട്ടികളിലെ ത്വക് രോഗങ്ങൾ .
ജാത്യാദികേരതൈലം:- വൃണം .
ജീവന്ത്യാദിതൈലം:- നേത്ര രോഗങ്ങൾ.
ജീവന്ത്യാദിയമകം:- സോറിയാസിസ്.
തുളസ്യാദിതൈലം:- ദന്ത, ശിരോരോഗങ്ങൾ.
തെങ്ങിൻപുഷ്പാദിതൈലം:- തലവേദന.
തേകരാജതൈലം:- കാസം, ശ്വാസരോഗങ്ങൾ.
ത്രിഫലാദിതൈലം:- ശിരോരോഗങ്ങൾ, നേത്രരോഗങ്ങൾ, കർണ്ണരോഗങ്ങൾ.
ദിനേശവല്യാദികുഴമ്പ്:- ത്വക് രോഗങ്ങൾ.
ദൂർവാദികേരതൈലം:- താരൻ, ചിരങ്ങ് .
ധാന്വന്തരംകുഴമ്പ് :- വാതസംബന്ധമായ അസുഖങ്ങൾക്കു് കഴുത്തിനു താഴെ പുരട്ടുവാൻ.
ധാന്വന്തരതൈലം :- വാതസംബന്ധമായ അസുഖങ്ങൾക്ക്, പ്രസവ ശുശ്രൂഷയിൽ.
ധുർദ്ധൂരപത്രാദികേരതൈലം:- കുട്ടികളിലെ ത്വക് രോഗങ്ങൾ, താരൻ.
ധൂർദ്ധൂരാദിതൈലം:- തലയിലെ ത്വക് രോഗങ്ങൾ.
നാഗരാദിതൈലം:- ഗളം, മുഖം, നാസാരോഗങ്ങൾ.
നാരായണതൈലം(ചെറുത്):- വാതം, രക്തവാതം, നെഞ്ചുവേദന.
നാരായണതൈലം(വലുത്) :-
വാതം,രക്തവാതം,അപബാഹു,
അർദ്ദിതം.
നാല്പാമരാദിതൈലം:- ചൊറി, ചിരങ്ങ്, രക്തദൂഷ്യം.
നാല്പാമരാദികേരതൈലം:- ചൊറി, ചിരങ്ങ്, രക്തദൂഷ്യം.
നാസാർശസ്സ്തൈലം തൊണ്ടവീക്കം(ടോൺസിലൈറ്റിസ്) മറ്റ് നാസാരോഗങ്ങൾ.
നിംബാദിതൈലം:- താരൻ, മുടി കൊഴിച്ചിൽ.
നിംബാമൃതാദിതൈലം:- രക്തവാതം, ത്വക് രോഗങ്ങൾ.
നിംബാമൃതാദ്യേരണ്ഡതൈലം:- രക്തവാതം, ത്വക് രോഗങ്ങൾ.
നിശോശീരാദിതൈലം:- പ്രമേഹ സംബന്ധ ത്വക് രോഗങ്ങൾ.
നീലിഭൃംഗാദികേരതൈലം:-
തലയിലെ ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ.
നീലിഭൃംഗാദിതൈലം:- തലയിലെ ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ.
നീലിദളാദികേരതൈലം:- വിഷ സംബന്ധിയായ ത്വക് രോഗങ്ങൾ.
നൊങ്ങണാദ്യേരണ്ഡതൈലം:- മന്ത് രോഗത്തോടനുബന്ധിച്ച വൃഷണങ്ങളുടെ വീക്കത്തിന്.
പഞ്ചവൽക്കാദിതൈലം:-
കുഷ്ഠം, ചൊറി, ചിരങ്ങ്.
പഞ്ചാമ്ലതൈലം:- നീരിന്നു പുരട്ടുവാൻ.
പരിണതകേരീക്ഷീരാദിതൈലം:- അപബാഹു.
പാമാന്തകതൈലം:- വൃണങ്ങൾ.
പാരന്ത്യാദികേരതൈലം:- വിഷ സംബന്ധിയായ വൃണങ്ങൾക്ക്.
പിണ്ഡതൈലം:- രക്തവാതം.
പുനർന്നവാദിതൈലം:- നീരിന്ന് പുരട്ടുവാൻ.
പ്രപൌണ്ഡരീകാദിതൈലം:-
അകാല നര.
പ്രഭഞ്ജനവിമർദ്ദനംകുഴമ്പ്:-
വാത സംബന്ധ രോഗങ്ങൾക്ക്.
ബലാഗുളൂച്യാദിതൈലം :- രക്തവാതം.
ബലാതൈലം:- വാത സംബന്ധ രോഗങ്ങൾ.
ബലാശ്വഗന്ധാദികുഴമ്പ്:- ദേഹപുഷ്ടിക്കും ബലത്തിന്നും.
ബലാഹഠാദിതൈലം:- തലവേദന.
ബ്രഹ്മിതൈലം:- നേത്ര രോഗങ്ങൾ, മാനസിക പിരിമുറുക്കം.
ഭൃംഗാമലകാദിതൈലം :- തലവേദന.
മഞ്ജിഷ്ഠാദിതൈലം:- നിത്യോപയോഗം.
മധുയഷ്ട്യാദിതൈലം:- രക്തവാതം, നീർവീഴ്ച്ച.
മരിചാദിതൈലം:- നീരിളക്കം, ചുമ, പീനസം .
മഹാകുക്കുടമാംസതൈലം:- സർവ്വാംഗവാതം, ഏകാംഗവാതം, ബലക്ഷയം.
മഹാനാരായണതൈലം:- വാത സംബന്ധിയായ അസുഖങ്ങൾക്ക്.
മഹാബലാതൈലം:- പ്രസവശുശ്രൂഷ, വന്ധ്യത.
മഹാമാഷതൈലം:- പക്ഷാഘാതം.
മഹാരാജപ്രസാരണീതൈലം :-വാത സംബന്ധ രോഗങ്ങൾക്ക്.
മഹാവജ്രകതൈലം:- വൃണങ്ങൾ.
മാലത്യാദിതൈലം:- തലയിലെ ത്വക് രോഗങ്ങൾ.
മുറിവെണ്ണ:- മുറിവ്, ചതവ്.
യുവത്യാദിതൈലം:- സ്തന വളർച്ച, ദൃഡത കാമസൂത്രം.
രാസ്നാദിതൈലം:- നീരിളക്കം, രക്തവാതം.
ലാക്ഷാദികുഴമ്പ്:- ദേഹപുഷ്ടി.
ലാക്ഷാദികേരതൈലം:-
കുട്ടികളിൽ രക്തശുദ്ധിക്ക്, ക്ഷയം, ഉന്മാദം, അപസ്മാരം, ഗർഭിണികളിൽ.
ലാംഗലക്യാദിതൈലം:-
ഭഗന്ദരം, വൃണങ്ങൾ.
വാചാദിതൈലം:- നീരിളക്കം.
വചാലശൂനാദിതൈലം:- കർണ്ണ സ്രാവങ്ങൾ.
വജ്രകതൈലം:- കഫ വാത പ്രധാനമായ ത്വക് രോഗങ്ങളിൽ.
വാതമർദ്ദനംകുഴമ്പ് :-
വാതസംബന്ധിയായ വേദനയ്ക്ക്.
വാതാശനിതൈലം:- വാതം, അസ്ഥിഭംഗം, സന്ധിവേദന.
വില്വപത്രാദിതൈലം:-
താരൻ, തലയിലെ ത്വക് രോഗങ്ങൾ.
വില്വംപാച്ചോറ്റ്യാദിതൈലം:-
നിത്യോപയോഗം.
വ്രണവിരോപണതൈലം:-
വൃണങ്ങൾ.
ശുദ്ധബലാതൈലം:-
വാതരോഗങ്ങൾ.
സഹചരാദികുഴമ്പ്:- വാതരോഗങ്ങൾ.
സഹചരാദിതൈലം:-വാതരോഗങ്ങൾ.
സുരസാദിതൈലം:- പീനസം, ദുഷ്ടപീനസം, നീരിറക്കം.
സൌഭാഗ്യവർദ്ധനതൈലം:- സംഭോഗ സമയത്തുണ്ടാകുന്ന വേദന, കാമസൂത്രം.
ഹിംഗുത്രിഗുണതൈലം :- വയർ ഇളക്കുവാൻ.
ഹിമസാഗരതൈലം:- ഉന്മാദം, അകാലനര, ഊർദ്ധ്വാംഗ രോഗങ്ങൾ.
ഗുളികകൾ
ആന്ത്രകുഠാരം(ചെറുതു്) ഗുളിക:-വയർവേദന പെട്ടെന്ന് നിർത്തും, ആന്ത്രവാഴു,ദീപനം.
ആശാള്യാദി ഗുളിക:-
കുട്ടികൾക്കുണ്ടാവുന്ന ജലദോഷം, ഏക്കം, കുര, ശ്വാസംമുട്ടൽ
ഇച്ചാഭേദി ഗുളിക:-
വയർ ഇളക്കുവാൻ, ഗുന്മം, മഹോദരം.
കറുത്ത ഗുളിക:-
തലവേദന, നീരിറക്കം.
കങ്കായന വടിക:-അർശ്ശസ്സു്.
കാഞ്ചനാര ഗുൽഗുലു:-
ഗളഗണ്ഡം, അപചി, അർബ്ബുദം, ഗ്രന്ഥി, വൃണം, ഗുന്മം, കുഷ്ഠം, ഭഗന്ദരം.
കൈവിഷ പരിഹാരി ഗുളിക:-
കൈവിഷങ്ങൾക്കു്.
കൈശോരഗുൽഗുലു വടിക:-
രക്തവാതം, കുഷ്ഠം.
കൊമ്പഞ്ചാദി ഗുളിക:-
കുട്ടികൾക്കുണ്ടാവുന്ന പനി, ചുമ, മുട്ടൽ, ഗ്രഹണി, ബാലപീഡ, അപസ്മാരം.
കൃമിഘ്ന വടിക:-
വയറ്റിലെ കൃമിക്ക്.
കൃമിശ്വോധിനി ഗുളിക:-
വയറ്റിലെ പാമ്പു്, കൃമി, ഇവക്ക് വയർ ഇളക്കുവാൻ.
ഖദിര ഗുളിക:-
പല്ലുവേദന, തൊണ്ണു പഴുപ്പു്.
ഗർഭരക്ഷിണി (മഹാധാന്വന്തരം)ഗുളിക:-
ഗർഭിണികൾക്കുണ്ടാവുന്ന ഏതു് രോഗങ്ങൾക്കും.
ഗോപീചന്ദനാദി ഗുളിക:-
കുട്ടികൾക്കുണ്ടാവുന്ന പനി, കുര, മുട്ടൽ, അപസ്മാരം, ഗ്രഹബാധ.
ഗോരോചനാദി ഗുളിക:-
സന്നിപാത ജ്വരം, ബോധക്ഷയം, പക്ഷവധം, ജിഹ്വാ സ്തംഭം, ഏക്കം, എക്കിട്ട്, ചുമ, വിലക്കം.
ചന്ദ്രപ്രഭാവടിക:-
പ്രമേഹം, അസ്ഥി , ശുക്ലസ്രാവം, മൂത്രചൂട്, രക്തവാതം.
ചുക്കുംതിപ്പല്ല്യാദി ഗുളിക:-
സന്നിപാതജ്വരം, ജീർണ്ണജ്വരം, വിഷമജ്വരം, സാധാരണപനി.
ദൂഷിവിഷാരി ഗുളിക:-
ശരീരത്തിലുള്ള എല്ലാ വിധ വിഷത്തിനും.
ധാന്യന്തരം ഗുളിക:-
കുര, ശ്വാസംമുട്ടൽ, എക്കിട്ട്, വിലക്കം, ശർദ്ദി, അരുചി, ഗർഭിണികൾക്കും.
നവായസം ഗുളിക:-
പാണ്ഡു, ശോഫം, രക്തക്ഷയം, ഹൃദ്രോഗം, കുഷ്ഠം, പ്രമേഹം, മൂലക്കുരു.
നിർഗുണ്ഡ്യാദി ഗുളിക:-
കുട്ടികൾക്കുണ്ടാവുന്ന ഗ്രഹബാധ, ബാലപീഡ, പനി, ഗ്രഹണി, കൃമി.
നിരുര്യാദി ഗുളിക:-പ്രമേഹം.
പാഠാദി ഗുളിക:-
അതിസാരം, ഗ്രഹണി, കൃമി, ബാലപീഡ, ഗ്രഹബാധ.
പൊങ്കാരാദി ഗുളിക:-
എല്ലാതരം വയർവേദനക്കും, ഗുന്മൻ, ആന്ത്രവാഴു, അതിസാരം.
മണ്ഡൂര വടകം:-
പാണ്ഡ്, കാമില, ശോഫം, പ്ലീഹാവൃദ്ധി, ഊരുസ്തംഭം, കുഷ്ഠം, പ്രമേഹം, കൃമി.
മർമ്മ ഗുളിക(ചെറുത്):-
കുരു, വീക്കം, നീര് ഇവക്ക് പുറമേ പുരട്ടുവാൻ.
മാനസമിത്ര വടകം:-
ഉന്മാദം, അപസ്മാരം, ബുദ്ധിഭ്രമം.
മുക്കാമുക്കുടവാദി ഗുളിക:-
ഏതുതരം പനിക്കും.
മേഹസംഹാരി ഗുളിക:-
എല്ലാ പ്രമേഹത്തിനും.
യോഗരാജഗുൽഗുലു:-
രക്തവാതം, വാതം, വൃണം, ത്വക്ക്രോഗം.
രജപ്രവർത്തനി വടിക:-
കഷ്ടാർത്തവം, നഷ്ടാർത്തവം, ആർത്തവവേദന.
വായുഗുളിക (കസ്തൂര്യാദി):-
വായുക്ഷോഭം, ഏക്കം, എക്കിട്ട്, ചുമ, വിലക്കം, ശ്വാസംമുട്ടൽ, ബോധക്ഷയം, അപസ്മാരം, അഭിഘാതം, നാഡിപ്പിഴവുകൾ.
വില്ല്വാദി ഗുളിക:-
ഏതുതരം വിഷങ്ങൾക്കും.
വെട്ടുമാറൻ ഗുളിക:-
എല്ലാതരം ജ്വരങ്ങൾക്കും, ശർദ്ദി, ശൂലക്കും, സന്നി.
ശ്വാസാനന്ദം ഗുളിക:-
ഏക്കം, ശ്വാസംമുട്ടൽ, എക്കിട്ട്, ചുമ.
സർപ്പഗന്ധ ഗുളിക:-
പ്രഷർ, ഹൈപ്പർടെൻഷൻ.
സുവർണ്ണമുക്താദി ഗുളിക:-
സന്നിപാതജ്വരം, ബോധക്ഷയം, നാവ് കൊഞിപ്പു്, മുതലായവക്ക്.
സേതുബന്ധം ഗുളിക:-
ഏതുതരം അതിസാരത്തിനും.
ഹിംഗുവചാദി ഗുളിക:-
ദീപനക്ഷയം, അരുചി, അഗ്നിമാന്ദ്യം, ഗുന്മൻ.
ഘൃതങ്ങൾ
അമൃതപ്രാശ ഘൃതം:- ധാതുക്ഷയം, ഓജസ്സ്, ദേഹപുഷ്ഠി, പ്രസവശേഷം സ്ത്രീകൾക്കും.
അപസ്മാരഅപസ്മാര ഘൃതം :-
അപസ്മാരം, മന്ദബുദ്ധി, പഠനവൈകല്ല്യം, ഓർമ്മക്കുറവ്.
അശോക ഘൃതം:- സ്ത്രീകളുടെ രക്തം പോക്ക്, യോനിസ്രാവം.
ഇന്ദുകാന്ത ഘൃതം:- ക്ഷയം, ഗുന്മൻ, ശൂല.
കല്ല്യാണക ഘൃതം:- പാണ്ഡൂരോഗം, ഉന്മാദം, അപസ്മാരം, ഭൂതബാധ, കൈവിഷം, ബുദ്ധിമാന്ദ്യം, വാക്കിനിടർച്ച, ഓർമ്മകുറവ്, ശുക്ലക്ഷയം, വന്ധ്യത, ജീർണ്ണ ജ്വരം.
ഗുൽഗുലുതിക്തക ഘൃതം:- രക്തവാതം, വാതം, കുഷ്ടം, അർബ്ബുദം, ഭഗന്തരം, ഗണ്ഡമാല, നാളീവൃണം, വിദ്രധി.
ജാത്യാദി ഘൃതം:- വൃണങ്ങൾ ഉണങ്ങാൻ.
ജീവന്ത്യാദി ഘൃതം:- തിമിരം.
ഡാഡിമാദി ഘൃതം:- പാണ്ഡ്, ഗുന്മൻ, പ്ലീഹ രോഗം, ഹൃദ്രോഗം, മൂലക്കുരു, അഗ്നിമാന്ദ്യം.
തിക്തക ഘൃതം:- പിത്തംകൊണ്ടുള്ള രക്ത ദൂഷ്യം.
ത്രൈകണ്ടക ഘൃതം:- അശ്മരി, ശർക്കര, മൂത്ര ക്ലഛ്റം.
ത്രൈഫല ഘൃതം:- നേത്രരോഗം.
ധാത്ര്യദി ഘൃതം:- അസൃഗ്ദരം, അസ്ഥിസ്രാവം, സോമരോഗം, മോഹാലസ്യം, മദാത്യയം, ഉന്മാദം, രക്തപിത്തം, കാമില, ഗുന്മൻ.
ധാന്വന്തരം ഘൃതം:- പ്രമേഹം, പ്രമേഹ പീടകൾ, വാതരോഗങ്ങൾ.
നിർഗുണ്ഡ്യാദി ഘൃതം:- ഉന്മാദം, അപസ്മാരം, ഭൂതബാധ.
പഞ്ചഗവ്യ ഘൃതം:- ഉന്മാദം, അപസ്മാരം, ഭൂതബാധ, കാമില, പുരാണപനി.
പടോലാദി ഘൃതം:- ശുക്ലം, തിമിരം, നക്താസ്യം, പഴുപ്പു്, ചുകപ്പു്, പുകച്ചിൽ, നേത്രരോഗങ്ങൾ.
ഫലസർപ്പിസ്:- വന്ധ്യത, ഗർഭധാരണം, യോനീ രോഗങ്ങൾ.
ബലാ ഘൃതം:- എല്ലാവിധ തലവേദനക്കും.
ബ്രഹ്മി ഘൃതം:- ഉന്മാദം, അപസ്മാരം, ബുദ്ധിശക്തി.
ഭൂതാരവ ഘൃതം:- ഉന്മാദം, അപസ്മാരം, ഭൂതബാധ.
മഹാബ്രഹ്മി ഘൃതം:- കുട്ടികളുടെ വൈകല്ല്യങ്ങൾ, ബുദ്ധിവികാശമില്ലായ്മ, മന്ദബുദ്ധിക്കും.
മഹാകല്ല്യാണക ഘൃതം:- പാണ്ഡു, ഉന്മാദം, അപസ്മാരം, ഭൂതബാധ, കൈവിഷം, ബുദ്ധിമാന്ദ്യം, ഓർമ്മക്കുറവ്, വന്ധ്യത.
മഹാതിക്തക ഘൃതം:- പിത്തംകൊണ്ടുള്ള രക്തദൂഷ്യം, മുതലായവക്ക്.
മഹാഭൂതാരവ ഘൃതം:- ഉന്മാദം, അപസ്മാരം, ഭൂതബാധ, കുഷ്ടം, ജ്വരം.
വരണാദി ഘൃതം:- കഫം, മേദസ്സു്,, തലവേദന, ഗുന്മൻ, ആന്തരവിദ്രധി.
വസ്ത്യാമയാന്തക ഘൃതം:- വസ്ഥിസംബന്ധമായ ഏതു രോഗത്തിനും, അസ്ഥിസ്രാവം, ശുക്ലസ്രാവം, മൂത്രക്ലഛ്റം.
വിദാര്യാദി ഘൃതം:- വാതം, പിത്തം, ഗുന്മൻ, ശ്വാസകാസം, ദേഹപുഷ്ഠി.
ശതധൗത ഘൃതം:- വിസർപ്പം, കുഷ്ഠം, കുരു, പുറമേ പുരട്ടുവാൻ.
ശതാവര്യാദി ഘൃതം:- അസ്ഥിസ്രാവം, മൂത്ര ക്ലഛ്റം, ദാഹം, വയർ കാളിച്ച, ക്ഷീണം.
ശൂലാരി ഘൃതം:- വയർവേദന.
സാരസ്വത ഘൃതം:- കുട്ടികൾക്ക് ബുദ്ധി, വാക്ക് സ്ഫുടത, ഓർമ്മശക്തി.
സുകുമാര ഘൃതം:- ഗർഭാശയരോഗം, രക്തഗുന്മൻ, ആന്ത്രവൃദ്ധി, വാതഗുന്മൻ, അർശസ്സ്, മഹോദരം, രക്തവാതം.
സുഖപ്രസവ ഘൃതം:- സുഖപ്രസവത്തിന്.
ലേഹ്യ, രസായനങ്ങൾ
അഗസ്ത്യരസായനം :- ചുമ, ഏക്കം, എക്കിട്ട്, ക്ഷയം, പ്രമേഹം, ഗുന്മൻ, ഗ്രഹണി, അർശസ്സ്, ഹൃദ്രോഗം, അരുചി, പീനസം, വിഷമജ്വരം.
അജമാംസരസായനം:- ക്ഷയരോഗം, ചുമ, പാർശ്വശൂല, അരോചകം, സ്വരക്ഷയം, ഉരക്ഷതം, ശ്വാസരോഗം, ശരീരബലം.
അശ്വഗന്ധാദിലേഹ്യം:- ശുക്ലവൃദ്ധി, ദേഹപുഷ്ടി, ക്ഷയം, ശരീരപുഷ്ടി.
കല്ല്യാണകഗുളം:- സൂഖ ശ്വോധന, ഗ്രഹണി, മൂലക്കുരു, കാമില.
കസ്തൂര്യാദിലേഹ്യം:- ഏക്കം, എക്കിട്ട്, ശ്വാസംമുട്ടൽ.
കൂശ്മാണ്ഡരസായനം:- ഉന്മാദം, ഉരക്ഷതം, രക്തപിത്തം, കാസം, ശ്വാസം,എക്കിട്ട്, ക്ഷയം.
ചിഞ്ചാദിലേഹ്യം:- രക്ത ക്ഷയം, പാണ്ഡു, കാമില, ശോഫം.
ച്യവനപ്രാശം:- നിത്യയൗവ്വനം, കാസം, ശ്വാസം, ക്ഷയം, സ്വരസാദം, ഹൃദ്വോഗം, രക്തവാതം, മൂത്ര ശുക്ല ദോഷങ്ങൾ, ഓർമ്മശക്തി.
താംബൂലലേഹ്യം:- കുട്ടികളുടെ കൊക്കരം കുരക്ക്, ശ്വാസകാസരോഗങ്ങൾ.
ത്രിവൃത് ലേഹ്യം:- രക്തപിത്തത്തിൽ വിരേചനത്തിനു്.
ദന്തീഹരീതകി:- ഗുന്മൻ, മഹോദരം, ശോഫം, അർശസ്സ്, പ്ലീഹരോഗങ്ങൾ.
ദശമൂലരസായനം:- ഏക്കം, എക്കിട്ട്, വായുക്ഷോഭം, വിലക്കം.
ദശമൂലഹരീതകി:- ശോഫം, മഹോദരം, ഗുന്മൻ, അമ്ലപിത്തം, മൂത്രശൂക്ലദോഷങ്ങൾ, ദീപനക്ഷയം, മലബന്ധം.
ഭ്രാക്ഷാദിലേഹ്യം:- പാണ്ഡ്, കാമില, ഹലീമകം, വിശപ്പ്, രുചി.
നരസിംഹരസായനം:- ഓജസ്സ്, ധാതുബലം, ദേഹ പുഷ്ഠി, ശരീരകാന്തി, വാക്ക്സാമർത്ഥ്യം, ധാരണശക്തി.
പുളിങ്കുഴമ്പു് (പുളിലേഹ്യം):- ഗുന്മരോഗങ്ങൾ, ആന്ത്രവായു, ശൂല, അഗ്നിമാന്ദ്യം, ഗർഭാശയ ശുദ്ധിക്കും.
മഹാവില്ല്വാദിലേഹ്യം:- അഗ്നിമാന്ദ്യം, അരുചി, ചർദ്ദി, ഗ്രഹണി, കാസം, ശ്വാസം, പീനസം.
മാണിഭദ്രലേഹ്യം:- കുഷ്ഠം, ശ്വീത്വം, ചൊറി, ചിരങ്ങ്, കൃമി, മിതമായ ശ്വോധന.
മൃദ്വീകാദിലേഹ്യം:- പിത്ത കാസം, കഫം മുറിഞ്ഞുപോരുവാൻ.
വില്ല്വാദിലേഹ്യം:- ഛർദ്ദി, അരുചി, അഗ്നിമാന്ദ്യം, കാസം, ശ്വാസം.
ശതാവരിഗുളം:- മൂത്രക്ലഛ്റം, അസ്ഥിസ്രാവം, പ്രദരം, രക്തപിത്തം, കാമില.
സുകുമാരലേഹ്യം:- ഗർഭാശയരോഗം, രക്ത ഗുന്മൻ, അർശസ്സ്, മഹോദരം, രക്തവാതം.
സൂരണാദിലേഹ്യം:- മൂലക്കുരു, ദീപനം, രുചി.
ചൂർണ്ണങ്ങൾ
അവിപത്തി ചൂർണ്ണം:- വയറിളക്കുവാൻ.
അഷ്ടചൂർണ്ണം:- വാതഗുൽമം, അഗ്നിമാന്ദ്യം, രുചിക്കുറവു്, വയറ്റിൽ വേദന.
അമൃതാദിചൂർണ്ണം:- പ്രമേഹം.
അവൽഗുജബീജാദി ചൂർണ്ണം:- വെള്ളപാണ്ഡിന് പുറമേ പുരട്ടുവാൻ.
ഏലാദി ചൂർണ്ണം:- വാതകഫാധികമായ കുഷ്ടം, ചൊറി, വിഷം ഇവക്ക് പുറമേ പുരട്ടാൻ.
കർപ്പൂരാദി ചൂർണ്ണം (ചെറുത്):- ചുമയ്ക്കു്, കഫക്കെട്ട്.
കർപ്പൂരാദി ചൂർണ്ണം (വലുത്):- ചുമ, കഫക്കെട്ട്.
കച്ചോരാദി ചൂർണ്ണം:- ശക്തിയായ തലവേദന, കണ്ണെരിച്ചിൽ, ഉറക്കമില്ലായ്മ, തലക്ക് ചൂട്, ബുദ്ധിഭ്രമം.
കൊട്ടംചുക്കാദി ചൂർണ്ണം:- വാതവേദന, നീര്, സന്ധിവേദന ഇവക്ക് പുറമേ പുരട്ടുവാൻ.
കൊഞ്ഞചൂർണ്ണം:- കൊഞ്ഞ, വാക്ക് ശുദ്ധിക്കും.
ഗ്രഹധൂമാദി ചൂർണ്ണം:- രക്തവാതം, വീക്കം, വേദനക്കു് പുരട്ടാൻ.
ഡാഡിമാഷ്ടകചൂർണ്ണം:- ഗ്രഹണി, അതിസാരം, അഗ്നിമാന്ദ്യം, അരുചി.
താലീസു്പത്രാദിചൂർണ്ണം:- അരുചി, ദീപനക്ഷയം, ഛർദ്ദി, കുര, ശ്വാസംമുട്ടൽ, വാരിവേദന.
തൃഫലാദി ചൂർണ്ണം:- നേത്രരോഗം, ത്വഗ്ദോഷം, കുഷ്ഠം,ശോഫം, മലബന്ധം.
ദശനകാന്തി ചൂർണ്ണം:- പല്ല് തേക്കുവാൻ.
ദീപ്യകാദി ചൂർണ്ണം(പേറ്റുമുക്കിടി):- പ്രസവിച്ച ഉടനേയുള്ളവയർവേദനക്ക്.
നവായസ ചൂർണ്ണം:- രക്തക്ഷയം, പാണ്ഡ്, ശോഫം, കാമില, അർശസ്സ്.
നിംബാദി ചൂർണ്ണം:- എല്ലാവിധ ചൊറികൾക്കും.
പീതക ചൂർണ്ണം:- വായിനകത്തും, തൊണ്ടയിലും ഉണ്ടാകുന്ന ഏതു പഴുപ്പിനും, പുണ്ണിനും.
രാസ്നാദി ചൂർണ്ണം:- നീരിറക്കത്തിനു്.
ഹിംഗുവചാദിചൂർണ്ണം:- വയറ്റിലുള്ള വായു ഉപദ്രവത്തിനും, വയർസംബന്ധമായ അസുഖങ്ങൾക്കും.
സർപ്പഗന്ധാദി ചൂർണ്ണം:- ബ്ലഡ്പ്രഷർ.
ചുക്ക്കൊട്ടകചൂർണ്ണം:- അപസ്മാരം, മാനസികം, ബുദ്ധിഭ്രമം.
Very informative
ReplyDelete