Saturday, June 01, 2019

സുഭാഷിതം*_ 

*തക്ഷകസ്യ വിഷം ദന്തേ*
*മക്ഷികായാ വിഷം ശിരഃ*
*വൃശ്ചികസ്യ വിഷം പുഛം*
*സർവ്വാംഗേ ദുർജ്ജനോ വിഷം*

*_അർത്ഥം_* 

തക്ഷകസർപ്പത്തിന്റെ വിഷം പല്ലിലാണ്. തേനീച്ചയുടെ വിഷം തലയിലാണ്. തേളിന്റെ വിഷം വാലിലാണ്. ദുർജ്ജനങ്ങളുടെ ശരീരം മുഴുവൻ വിഷമയമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ വിഷമുള്ളത് തക്ഷകൻ എന്ന പാമ്പിനാണെന്നാണ് വിശ്വാസം. എങ്കിലും ഒരു ഗുണമുള്ളത് അതിന്റെ പല്ലുകളിൽ മാത്രമാണ് വിഷമുള്ളത് എന്നാണ്. അതുപോലെ തേനീച്ച അതിന്റെ തലയിലുള്ള ഒരു മുള്ള് വെച്ചാണ് നമ്മെ കുത്തിനോവിക്കുന്നതും അതുവഴി വിഷം ഉള്ളിലെത്തുന്നതും വൃശ്ചികം എന്നാൽ തേൾ. അതിന്റെ വാലിലാണ് വിഷം. തേൾവാലിനാൽ കുത്തേറ്റാലുള്ള വേദന നമുക്കറിയാം. ഈ ജീവികൾക്കെല്ലാം ഒരംഗത്തിനേ വിഷമുള്ളു. എന്നാൽ ദുർജ്ജനത്തിനോ സർവാംഗം വിഷമാണ്. പ്രത്യക്ഷത്തിൽ വിഷമുണ്ടെന്നല്ല ഇതിനർത്ഥം. അവർ മനസ്സുകൊണ്ട് ചിന്തിക്കുന്നത് വിഷലിപ്തമായ കാര്യങ്ങളായിരിക്കും. വാക്കുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കും. ബഹുമാനമോ വിനയമോ ഇല്ലാതെ സംസാരിക്കും. കൈകൾകൊണ്ട് ചെയ്യുന്ന പ്രവൃത്തികൾ ലോകോപദ്രവകരമായിരിക്കും.(പ്രാണഹിംസ) ശക്തിയില്ലാത്തവനെ ഉപദ്രവിച്ച് അതിൽ സന്തോഷിക്കൽ. പാദങ്ങളുപയോഗിച്ചുള്ള താഡനം അങ്ങനെ അവന്റെ സർവാംഗ ങ്ങളിലുമുള്ള വിഷമാണ് ഈ സമയത്ത് പുറത്തുവരുന്നത്. മാത്രമല്ല ആദ്യം സൂചിപ്പിച്ച ജീവികൾ പ്രാണ രക്ഷാർത്ഥം മാത്രം ഉപദ്രവിക്കുന്നവയാണ്. പക്ഷെ ദുഷ്ടന് അന്യരെ ഉപദ്രവിക്കാൻ പ്രത്യേകം കാരണങ്ങളൊന്നും വേണമെന്നില്ല.

No comments:

Post a Comment