Saturday, June 01, 2019

ദൂരീകർത്തും വാഞ്ചസി  കിം ബ്രൂഹി ഗച്ഛ ഗച്ഛേതി 
"പറയൂ എങ്ങോട്ടാണ് പോകേണ്ടത്? ആരാ മാറേണ്ടത്?"

 ചണ്ഡാളൻ  ഇത്രയും പറഞ്ഞപ്പോൾ തന്നെ ആചാര്യർ ഒന്ന് ചിന്തിച്ചു. പതുക്കെ ദൃഷ്ടി ദേഹത്തിൽ നിന്നും ആത്മാവിലേക്ക് നിലച്ചു. സത്യം ഒരിക്കൽ കണ്ടു കഴിഞ്ഞാൽ ജീവിതത്തിലുള്ള സകല അനുഭവങ്ങളും സത്യത്തിനെ പഠിപ്പിക്കും. പതുക്കെ ദൃഷ്ടി സ്വരൂപത്തിൽ നിലച്ചു. 

കിം ഗംഗാബുനി ബിംബിതേ അംബരമണൗ 
ചണ്ഡാലവീഥീപയ: 
പൂരേവാന്തരമസ്തി  കാഞ്ചനഘടീ മൃത്പിണ്ഡയോർവാ അംബരേ 
പ്രത്യഗ് വസ്തു നി നിസ്തരംഗ സഹജാനന്ദ ബോധാംബുധൗ 
വിപ്രോയം ശ്വപചോ യമിത്യപി മഹാൻ കോയം വിഭേദഭ്രമം 

ചണ്ഡാളൻ ചോദിക്കുന്നത് 
ഈ ഭ്രമം ഈ അജ്ഞാനം അങ്ങേയ്ക്ക് എവിടെ നിന്ന് വന്നു. സാക്ഷാൽ ശ്രീവിശ്വനാഥൻ ചണ്ഡാളനായിട്ട് വന്നു എന്നാണ് കഥ. ആചാര്യ സ്വാമികൾ അല്പം ഒന്ന് സത്യത്തിൽ നിന്ന് ചലിച്ചപ്പോൾ അത് ബോധിപ്പിക്കാണ്. 

ഏത് ബ്രഹ്മ നിഷ്ഠനും ജ്ഞാനം ഉറയ്ക്കുന്നത് ഇങ്ങനെ ആണ്. ആദ്യം സത്യം ഉള്ളിൽ തെളിഞ്ഞു കിട്ടും. പിന്നീട് അത് വ്യവഹാരത്തിൽ ഉറച്ചു കിട്ടണം. വ്യവഹാരത്തിൽ വരുമ്പോൾ എല്ലാത്തിലും ആ സത്യമാണ് ഉള്ളത് സർവ്വം ബ്രഹ്മ മയം എന്നുള്ള അനുഭൂതി ദൃഢമാവാൻ കുറച്ച് കാലം പിടിക്കും. മറന്ന് പോകും വീണ്ടും ഓർമ്മിപ്പിക്കണം.  ഇങ്ങനെ ഓർത്തോർത്ത് ഓരോ വസ്തുവിലും ആ ചൈതന്യത്തിനെ കണ്ടു കണ്ട് മനസ്സിനെ സമനില പഠിപ്പിക്കണം. രാഗദ്വേഷങ്ങൾ നീക്കി ശാന്തി ണ്ടാക്കി എടുക്കുക. ശങ്കരാചാര്യർക്ക് തന്നെ അതാണ് പ്രക്രിയ എങ്കിൽ. .നമുക്കെല്ലാവർക്കും വഴി കാണിച്ചു തരാണ്. വളരെ കുറച്ച് പേരേ ചുവട്ടിലേയ്ക്ക് ഇറങ്ങാതെ ഒറ്റയടിക്ക് മുകളിൽ പോയി ഇരുന്നവര്. ചലിക്കും ചലിച്ചാൽ വീണ്ടും ഓർക്കാ. പതുക്കെ പതുക്കെ സമനില പരിശീലിക്കണം. 

വ്യവഹാര മണ്ഡലത്തിൽ ഓരോ കാലത്തും എന്തെന്ത് നിയമം ഉണ്ടോ ആ നിയമത്തിനെ ആശ്രയിച്ചേ ജ്ഞാനിക്കും നില്ക്കാൻ പറ്റൂ. അന്നത്തെ കാലത്ത് ഉണ്ടായ ഒരു കഥ. ജാതിയും മതവും ഒന്നും ഇല്ലാതാക്കാൻ സാധിക്കില്ല്യ. ലോകത്തിൽ ജീവിക്കുന്നിടത്തോളം ഭേദം നീങ്ങുകയേ ഇല്ല്യ. ഭേദം ഇല്ലെങ്കിൽ എങ്ങനെ വ്യവഹരിക്കും. എല്ലാവരും ഒരേ പോലെ ഒരേ രൂപം ഒരേ നിറം ഒരേ സ്വഭാവം ഒരേ തൊഴിൽ  ബോറടിക്കില്ലേ. അതുകൊണ്ട് ആണ് ഈശ്വരൻ എല്ലാം വേറെ വേറെ സൃഷ്ടിച്ചിരിക്കുന്നത്. സമത്വം ലോകത്തിൽ കൊണ്ട് വരാൻ പറ്റില്ല്യ. സമത്വം ആത്മദർശനത്തിലാണ്. 
ശ്രീനൊച്ചൂർജി.
lakshmi prasad

No comments:

Post a Comment