ആത്മസാക്ഷാത്ക്കാരത്തിനുള്ള രാജമാർഗ്ഗം ആണ് വിചാരം. നല്ല തെളിഞ്ഞ കണ്ണ് കൊണ്ട് സൂര്യനെ കാണുന്നതുപോലെ,ഭക്തി കൊണ്ട് ചിത്തം ശുദ്ധമാവുമ്പോൾ, തെളിഞ്ഞ ബുദ്ധിയിൽ ആത്മതത്വം പ്രതിബിംബിക്കും എന്ന് ഭാഗവതത്തിൽ ഏകാദശസ്കന്ധത്തിൽ പിപ്പലായനൻ പറയുന്നു.
യർഹ്യബ്ജനാഭചരണൈഷണയോരുഭക്ത്യാ
ചേതോമലാനി വിധമേദ് ഗുണകർമ്മജാനി
തസ്മിൻ വിശുദ്ധ ഉപലഭ്യത ആത്മതത്വം
സാക്ഷാദ് യഥാ അമലദൃശോ: സവിതുർപ്രകാശ:
സവിതുർപ്രകാശം, സൂര്യ പ്രകാശം എങ്ങനെ തെളിഞ്ഞ കണ്ണ് കൊണ്ട് കാണപ്പെടുന്നുവോ അതുപോലെ ചിത്തത്തിലുള്ള മലം നീങ്ങി ചിത്തം വിശുദ്ധമാവുമ്പോൾ ആത്മതത്വം പ്രകാശിക്കും എന്ന്.
ശൈവസിദ്ധാന്തത്തിൽ
കർമ്മ മലം,
മായാ മലം,
ആണവ മലം എന്ന് മൂന്ന് മലം പറയുന്നു.
അനുഭവിച്ച് തീർക്കാനുള്ള കർമ്മ വാസനകളാണ് കർമ്മ മലം.
ആഗാമി സഞ്ചിതം പ്രാരബ്ധം. മൂന്നു വിധത്തിലുള്ള കർമ്മ മലം ആണ് ആത്മാവിനെ മറച്ചു കൊണ്ട് നില്ക്കുന്നത്.
അതിന് ഒരു ഉദാഹരണം പറയുന്നത്
തോക്കിൽ വെച്ച ബുള്ളറ്റ്
പായ്ക്കറ്റിലുള്ള ബുള്ളറ്റ്
ഷൂട്ട് ചെയ്തു കഴിഞ്ഞ ബുള്ളറ്റ്.
പായ്ക്കറ്റിലുള്ള ബുള്ളറ്റ് എടുക്കാതെ തന്നെ നശിപ്പിച്ച് കളയാം. തോക്കിൽ വെച്ചിട്ടുള്ള ബുള്ളറ്റും എടുക്കാം. പക്ഷേ ഷൂട്ട് ചെയ്തത് എടുക്കാൻ പറ്റില്ല്യ.
അതുപോലെ ഈ കർമ്മം
സഞ്ചിതം പായ്ക്കറ്റിൽ ഉള്ളതാണ്.
ആഗാമി തോക്കിൽ വെച്ചിട്ടുള്ളതാണ്.
വെടി വെച്ച് കഴിഞ്ഞതാണ് പ്രാരബ്ധം.
ഇതിൽ സഞ്ചിതവും ആഗാമിയും ഭക്തി കൊണ്ട് തന്നെ അല്ലെങ്കിൽ ജ്ഞാനം കൊണ്ട് തന്നെ തെളിഞ്ഞു നീങ്ങി കിട്ടും.
ആഗാമി നമുക്ക് കാണാം .നമ്മൾ ഭാവിയിൽ ചെയ്യാനുള്ള പലേ കാര്യങ്ങളും മനസ്സിൽ ആഗ്രഹങ്ങളായിട്ട്, കാമനകളായിട്ട് ആയിട്ട് കിടക്കും. .അത് ആഗാമി ആണ്.അത് എപ്പോൾ വേണമെങ്കിലും പുറത്തേക്ക് ചാടാം. കർമ്മമായിട്ട് you may execute it. അത് അവിടെ വെച്ച് തന്നെ വിചാരം കൊണ്ട് ശമിപ്പിക്കാം.
ആഗാമി മനസ്സ് ആണ്.
സഞ്ചിതം ചിത്തം ആണ്.
പ്രാരബ്ധം ശരീരം ആണ്.
ശരീരത്തിനെ ഒന്നും ചെയ്യാൻ പറ്റില്ല്യ. മനസ്സിനേയും ചിത്തത്തിനേയും വിചാരം കൊണ്ട്, ധ്യാനം കൊണ്ട് പതുക്കെ ശമിപ്പിക്കാം.
പക്ഷേ പ്രാരബ്ധം എന്ന് പറയണത് ഷൂട്ട് ചെയ്തു കഴിഞ്ഞ ബുള്ളറ്റ് പോലെ ആണ്. എടുക്കാൻ പറ്റില്ല്യ. ശരീരം എന്ന് പറയുന്നത് ജനിച്ചു കഴിഞ്ഞാൽ മരിക്കുന്നത് വരെ കൊണ്ട് നടക്കണം.
ശരീരമാണ് പ്രാരബ്ധം അത് ഒരു ദീർഘസ്വപ്നം ആണ് . ആ സ്വപ്നത്തിന് ഒരു period ഉണ്ട്. ആ period വരെ സ്വപ്നം നിലനില്ക്കും.
പ്രാരബ്ധത്തിനെ എന്തു ചെയ്യാം എന്ന് വെച്ചാൽ, ശരീരത്തോട് കൂടിയ ഈ ജീവിതം സ്വപ്നം ആണെന്ന് അറിഞ്ഞാൽ മതി. ആ അറിവ് ണ്ടായാൽ പ്രാരബ്ധം ബാധിക്കില്ല്യ. കർമ്മ മലം അഥവാ കർമ്മത്തിന്റെ വാസന ഈ മൂന്നു തലത്തിൽ നില്ക്കുന്നു.
ശ്രീനൊച്ചൂർജി.
lakshmi prasad
No comments:
Post a Comment