Saturday, July 13, 2019

പുട്ടുപുരാണം

1) ദഗ്ദ്ധതണ്ഡുലചൂര്‍ണ്ണേ(അം)ബു യോജയേല്‍ ലവണം ചിതം
ജാലം കേരം പുനശ്ചൂര്‍ണം വേണുനാളേ ക്രമാല്‍ ക്ഷിപേല്‍

2)ബാഷ്പ നഷ്ടം വിനാ തത്ര സ്വേദയേല്‍ പിഷ്ടകം സുധീ
ത്യജേല്‍ ദണ്ഡേന പാത്രേഷു 
പിഷ്ടം സ്വാദിഷ്ട ഭക്ഷണം!

സാരം: (1&2)
വറുത്ത അരിപ്പൊടിയില്‍ ഉചിതമായ അളവില്‍ വെള്ളവും ഉപ്പും ചേര്‍ക്കണം. ആദ്യം ചില്ല് (പുറ്റുകുറ്റിയുടെ ഓട്ട അടയ്ക്കാനുള്ള), നാളികേരം (ചിരകിയ തേങ്ങ), അരിപ്പൊടി, (വീണ്ടും ചിരകിയ തേങ്ങ, അരിപ്പൊടി എന്നിങ്ങനെ) യഥാക്രമം ചേര്‍ത്ത് പുട്ടുകുറ്റിയില്‍ നിറയ്ക്കണം. ആവി പൊങ്ങുന്നതുവരെ അതിനെ ആവിയില്‍ വേവിക്കണം. നല്ലവണ്ണം വെന്തുകഴിഞ്ഞാല്‍ ഒരു നീളമുള്ള കമ്പുകൊണ്ട് കുത്തി പാത്രത്തിലിടണം. ഇപ്രകാരം ഉണ്ടാക്കിയ പുട്ട് അത്യന്തം സ്വാദിഷ്ടമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ്.

3) പിഷ്ടേന കാദളം യുക്ത്വാ ഭോജയേല്‍ ചേല്‍ ദദാദി നഃ
ഫലം മനോരഥഫലം കാ
സുധാ മുനിസമ്മതം!

സാരം:
പുട്ടിനോടൊപ്പം വാഴപ്പഴം യോജിപ്പിച്ച് കഴിക്കുക. അത് നമുക്ക് മനോരഥഫലം തരുന്നു. (ഇതല്ലെങ്കില്‍ പിന്നെ) മറ്റെന്താണ് അമൃത്? (എന്ന് ഏവരും ആനന്ദിക്കുന്നു). ഇത് മുനിമാര്‍ പോലും അംഗീകരിച്ച കാര്യമാണ്.]

4) ഏകദാ ഗജവക്ത്രസ്യ 
ലഡ്ഡുകം മൂഷികോ(അ)ഹരല്‍ 
തം വിഷണ്ണം ദൃഷ്ട്വാ(അം)ബാ സുപിഷ്ടമപചത് ദ്രുതം

5) പിഷ്ടമാഹാത്മ്യമേതത് യോ പഠന്നശ്‌നന്‍ ഇദം ദിനേ 
ഭക്തിരോധം വിനാ നിത്യം ഭക്തിയുക്തം ചിരം ഭവേല്‍

സാരം: (4 &5)
ഒരിയ്ക്കല്‍ ഗണപതിയുടെ ലഡു 
(എലി) കട്ടുകൊണ്ടുപോയി. (അതുകണ്ട്) വിഷമിച്ചിരിക്കുന്ന ഗണപതിയെക്കണ്ട പാര്‍വ്വതി പെട്ടെന്ന് നല്ല പുട്ട് (ഗണപതിക്ക്) ഉണ്ടാക്കിക്കൊടുത്തു. (ഗണപതി സന്തുഷ്ടനായി) 

പുട്ടിന്റെ ഈ മാഹാത്മ്യം  ആരാണോ വായിക്കുന്നത്, ആരാണോ പകല്‍  പുട്ട് കഴിക്കുന്നത്, അയാള്‍ ആഹാരം വേണ്ടാ എന്ന രോഗം കൂടാതെ (വയറിന് അസുഖങ്ങളൊന്നും ഇല്ലാതെ, ഭക്ഷണസൗഖ്യത്തോടെ) എന്നും ഭക്തിയോടെ ചിരകാലം ജീവിച്ചിരിക്കും

                           ***
(കാരണം അത്യുത്തമവും ശരീരത്തിന് വളരെ യോജിച്ചതുമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പുട്ട്)
*********
സൃഷ്ടി എന്റേതല്ല. whatsapp ഇൽ കിട്ടിയതാണ്. എന്നാൽ, മനോഹരമെന്ന് തോന്നിയതിനാൽ, ഇവിടെ കുത്തിയിടുന്നു...

No comments:

Post a Comment