Monday, July 01, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  114
ശരീരത്തിനെ വാളുകൊണ്ടു വെട്ടിയാലും കത്തി കൊണ്ടു കുത്തിയാലും ഒന്നും ജീവൻ സ്പർശിക്കപ്പെടുന്നില്ല. 
നൈനം ഛിന്ദന്തി ശസ്ത്രാണി          നൈനം ദഹതി പാവക:                                ന ചൈനം ക്ലേദയന്ത്യാപോ                          ന ശോഷയതി മാരുത:
ശസ്ത്രങ്ങൾ എന്നു വച്ചാൽ ആയുധങ്ങൾ. അർജ്ജുനാ ഒരായുധങ്ങൾക്കും ഈ ജീവനെ, ആത്മാവിനെ സ്പർശിക്കാൻ കഴിയില്ല .അഗ്നിക്ക് ഇവനെ എരിക്കാൻ കഴിയില്ല. ജലത്തിന് ഇവനെ നനക്കാൻ കഴിയില്ല. വായുവിനെ ഇവനെ വററിപ്പിക്കാൻ കഴിയില്ല. അടുത്ത ശ്ലോകം.
അച്ഛേദ്യോ/യമദാ ഹ്യോ /യം      അക്ലേദ്യോ/ ശോഷ്യ ഏവ ച                   നിത്യ: സർവഗത: സ്ഥാണു:         അചലോ/യം സനാതന :
ഈ ആത്മാവ് ഛേദിക്കാൻ കഴിയാത്തതാണ്. ഇവൻ ദഹിപ്പിക്കാൻ കഴിയാത്തവനാണ്. ഇവൻ നനക്കാൻ കഴിയാത്തവനാണ്. ഇവൻ ശോഷിപ്പിക്കുവാൻ കഴിയാത്തവനാണ്. സദാ ഉള്ളവനാണ്. എല്ലാ വിടെയും നിറഞ്ഞ വനാണ്. ഉറപ്പുള്ളവനാണ്. ചലിക്കാത്തവനാണ്. ശാശ്വതമായ വനാണ്. നോക്കണം പരമകാരണമായ സത്യത്തിൽ ഈ ലക്ഷണങ്ങൾ  ഒക്കെ ഉണ്ടാവണം എന്നാണ് .നമ്മുടെ സ്വസ്വരൂപത്തിൽ ഈ ലക്ഷണങ്ങൾ ഒക്കെ ഉണ്ടാവണം. ഈ ലക്ഷണങ്ങൾ ഒക്കെ ഉള്ളതു മാത്രമേ ബ്രഹ്മം എന്നു പറയാൻ ഒക്കുള്ളൂ. ഇതൊക്കെ സ്വരൂപ ലക്ഷണമാണ്. 
(നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment