Sunday, July 21, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  131
ജനിക്കുന്നതിനു മുൻപുള്ള കാര്യം അവ്യക്തം മരിച്ചതിനു ശേഷമുള്ളതും അവ്യക്തം. നടുവിൽ കുറച്ച് ഇങ്ങനെ കാണുണൂ അത്രേ ഉള്ളൂ അവിടെ എന്തിനു വെറുതെ ദുഃഖിച്ചു സമയം കളയുണൂ എന്നാണ് ഭഗവാൻ ചോദിക്കുന്നത്. മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നത്  എന്തിനു വൃഥാ നാം. അടുത്ത ശ്ലോകം
അവ്യക്തദീനി ഭൂതാനി                  വ്യക്തമധ്യാനി ഭാരത !                         അവ്യക്ത നിധനാന്യേവ                                തത്ര കാ പരിദേവനാ?
ജനിക്കുന്നതിനു മുൻപുള്ള കാര്യം അവ്യക്തം, ഒന്നും അറിയില്ല. വിദ്യാരണ്യസ്വാമികൾ പറയുണൂ ഇതിനെക്കാൾ വലിയ മാജിക് എന്താ ഉള്ളത് എന്ന്. ഒരു പുരുഷനും സ്ത്രീയും കല്യാണം കഴിച്ചു ശുക്ല ശോണിതത്തിൽ നിന്നു കുറച്ചു കാലം കഴിയുമ്പോൾ കയ്യും കാലും തലയും ഒക്കെ ആയി ഒന്നു വരുണൂ കുറച്ച് കഴിയുമ്പോൾ അത് വലുതാവുണൂ വലുതായിട്ട് ലോകത്തില് എന്തൊക്കെയോ വിക്രിയകളും ചേഷ്ടകളും ഒക്കെ കാണിക്കുണൂ . ലോകത്തിനെ ഇട്ടു പേടിപ്പിക്കുണൂ എവിടെപ്പോയി എന്നറിയാതെ ഒരു ദിവസം മറഞ്ഞും പോണു .ഇതിനെക്കാൾ വലിയ മാജിക് ഷോഎന്തുണ്ട് എന്ന്? കിം ആശ്ചര്യ മത പരം എന്നാണ്. ഇതിനെക്കാൾ വലിയ ആശ്ചര്യം എന്താ ഉള്ളത്?  എവിടുന്നാ അറിയില്ല ഒരു അഞ്ചാറു മാസം മുന്നെ നോക്കിയപ്പോൾ ഇല്ലാ ഇപ്പൊ ഇതാ ക്വാ ക്വാ എന്നു നിലവിളിച്ചുകൊണ്ടിരിക്കുന്നു. കുറച്ച് കഴിഞ്ഞാലോ അത് വലുതായിട്ട് ഏത് അമ്മയാണോ അതിനെ വഹിച്ചുകൊണ്ടു നടന്നത് ആ അമ്മയെ മടിയിൽ കയറ്റി വക്കാൻ പാകത്തിൽ വലുതാവും. കുറച്ച് കഴിഞ്ഞാൽ അത് എവിടുന്നു വന്നു എന്നറിയാതെ മറഞ്ഞു പോവും. നമ്മളും മറഞ്ഞു പോകും. നമ്മളൊക്കെ അങ്ങിനെ വരുണൂ പോണൂ അല്ലേ? അപ്പൊ ഇടയിൽ ഒരു രൂപം ഉണ്ടായി ആ രൂപം മറഞ്ഞും പോണു.ഇതിനെക്കാൾ വലിയ മാജിക് ഷോ എന്താ ഉള്ളത് എന്നാണ് ചോദിക്കണത്. ഇങ്ങനെയുള്ള കാര്യത്തിൽ എന്തിനാ ദുഃഖിക്കണത്? എന്തിനാ കരയണത്? എന്തിനാ വിഷമിക്കണത്? അപ്പൊ ദു:ഖിക്കരുത്. ഇന്നത്തെ ഭഗവദ് ഗീതയുടെ സന്ദേശം അതാണ്. മാ നൈവംശോചി തു മർഹസി.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment