Monday, July 15, 2019

അവധൂത ചിന്തകൾ*
*************************

1. ഗുരുപൂർണിമ പൂർണതയെ തിരിച്ചറിയേണ്ട ദിനമാണ്.

2. ഗുരുപൂർണിമ ആഘോഷിക്കുന്നത് ഗുരുവിനോടുള്ള സമർപണത്തിനെ തിരിച്ചറിയാനാണ്.

3. ഓരോ ഗുരുപൂർണിമ ആഘോഷവും സാധകൻ തന്റെ സത്യാന്വേഷണ പാതയിലാണ് എന്നതിന്റെ തെളിവാണ്..

4. ഗുരുവിൽ പൂർണത തേടുന്നവന് മാത്രതേ പൂർണത നേടുവാനാകൂ.

5. ഗുരു കാട്ടിത്തരുന്നത് നിന്നിലെ പൂർണതയാണ്. അതാണ് ഗുരുപൂർണിമയുടെ പൂർണത.

6. ജീവിതത്തിലെ ആഘോഷങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ആഘോഷം ഗുരുപൂർണിമയാണ്. കാരണം അത് പൂർണതയെ തേടുന്നവന്റെ ആലോഷമാണ്.

7. ഓരോ ഗുരുപൂർണിമ ആലോഷവും ഗുരുവിലേക്കുള്ള ദൂരം കുറയ്ക്കുവാൻ കാരണമാകും.

8. ആർക്കും ഗുരുവിനെ സ്മരിക്കുകയും നമസ്ക്കരിക്കുകയും ചെയ്യുവാൻ സാധിക്കും. എന്നാൽ അഹം കളഞ്ഞ് സ്മരിക്കുവാനും നമസ്ക്കരിക്കുവാനും എത്ര പേർക്കാവും?

9. ഗുരുപൂർണിമയുടെ ലക്ഷ്യം സത്യാന്വേഷണ യാത്രയുടെ ലക്ഷ്യം ഉറപ്പിക്കലാകുന്നു.

10. ജീവിതത്തിലെ ഓരോ ഗുരുപൂർണിമയും സ്വയം പൂർണതയിലേയ്ക്കുള്ള സഞ്ചാരമാണ്.

Mob: 9895953002
*©Love Love Love Bliss*

No comments:

Post a Comment