കണ്മുന്നിൽ അവസരങ്ങളുമുണ്ട് ആശയങ്ങളുമുണ്ട് ഒന്നുശ്രമിച്ചാൽ വിജയിയ്ക്കുകയും ചെയ്യാം പലപ്പോഴും ശ്രമിയ്ക്കാറില്ല എന്നതാണ് വസ്തുത. അവിശ്വാസം കൊണ്ടോ ആത്മഭയം കൊണ്ടോ ആവാം പലരും സ്വന്തം കഴിവുകളെ അവഗണനയുടെ പട്ടികയിൽ ആക്കുന്നത്. എന്തും തുടക്കത്തിൽ താളം കണ്ടെത്താതെയും വഴുതിവീണും ഒക്കെ തന്നെയാവും മുന്നോട്ടുപോവുക ആദ്യത്തെ തവണ വിജയിയ്ക്കാതിരുന്നാൽ ഒന്നിലും നിരാശരാകരുത്. ഒരു ചുവടുമാത്രം വെച്ച് ഒരാളും നടക്കാൻ പഠിയ്ക്കുന്നില്ല. നിങ്ങൾക്ക് നീന്തൽ പഠിയ്ക്കണമെങ്കിൽ വെള്ളത്തിലേയ്ക്ക് ചാടണം വരണ്ടഭൂമിയിൽ ഒരു മാനസികാവസ്ഥയും നിങ്ങളെ അതിന് സഹായിയ്‌ക്കില്ല.
ഹരിഓം
No comments:
Post a Comment