Friday, July 26, 2019

ക്ഷേത്രങ്ങള്‍
ബ്രഹ്മാണ്ഡാകാരമായ പ്രപഞ്ചത്തിന്റെയും, പിണ്ഡാണ്ഡാകാര മായ മനുഷ്യശരീരത്തിന്റെയും, പഞ്ചഭൂതാത്മകമായ തത്ത്വ ങ്ങളെ ക്രോഡീകരിച്ചുകൊണ്ടാണ് ഹിന്ദുക്ഷേത്രങ്ങള്‍ നിര്‍മ്മി ച്ചിരിക്കുന്നത്. ജീവാത്മാവിനു പരമാത്മാവിനെ പ്രാപിക്കാനുള്ള ഉപായങ്ങളെ വിവിധപ്രതീകങ്ങളും പ്രതിമകളും, ശാസ്ത്രീയ മായി പ്രതിഷ്ഠിച്ച് ഉപാസനചെയ്യുന്നതിലൂടെ വെളിപ്പെടുത്തുന്നു. മനുഷ്യന്റെ അദ്ധ്യാത്മികവും ലൗകികവുമായ എല്ലാ ഉത്ക്കര്‍ ഷങ്ങള്‍ക്കും സഹായകമാംവിധമാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മി ച്ചിരിക്കുന്നത്.
അയോദദ്ദാരുഃ പ്ലവതേ സിന്ധോരപാരേ അപൗരുഷം തദാരഭസ്വ.
കരയില്ലാത്ത സമുദ്രത്തില്‍ മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെടാത്ത ഏതുമരം പൊങ്ങിക്കിടക്കുന്നുവോ അതിനെ വേഗത്തില്‍ കൊണ്ടുവന്നാലും, എന്നു ഋഗ്വേദസംഹിതയിലും,
സംവത്സരസ്യ പ്രതിമയാം ത്വാ
രാത്ര്യുപാസതേ പ്രജാസുവീരാം
കൃത്വാ വിശ്വമായുര്‍വ്യശ്‌നവത് പ്രജാപത്യാം
സംവത്സരകാലസ്വരൂപിയും, പരമാത്മാവുമായ അങ്ങയുടെ രൂപം അപ്രകാരമുള്ള പ്രതിമയില്‍ അന്ധകാരമയമായ അജ്ഞാനദശയില്‍ ഉപാസിക്കുന്നു. അങ്ങിനെ ഉപാസിക്കു ന്നവന്‍ ക്രമേണ സര്‍വ്വവിധ ഐശ്വര്യങ്ങളെയും പ്രാപിക്കുന്നു.
സുരൂപാം പ്രതിമാം വിഷേ്ണാഃ: പ്രസന്നവദനേക്ഷണാം
താമര്‍ച്ചയേത്താം പ്രണമേത്താം യജേത്താം വിചിന്തയേത്.
പ്രസന്നമായ മുഖം, കണ്ണുകള്‍ ഇവയോടു കൂടിയ വിഷ്ണുവിന്റെ മനോഹരമായ വിഗ്രഹം ഏതോ, അതിനെ പൂജിക്കേണ്ടതാ കുന്നു. വന്ദിക്കുകയും ആരാധിക്കുകയും ധ്യാനിക്കുകയും ചെയ്യണം എന്ന് 'തൈത്തിരീയസംഹിത'യിലും,
ഏഹ്യസ്മാനമാതിഷ്ഠ അശ്മാ ഭവതു തേ തനുഃ
അല്ലയോ ഭഗവാനേ, വന്നാലും, ഈ പ്രതിമയില്‍ എഴുന്നള്ളി യിരുന്നാലും, അങ്ങേക്ക് ശരീരമായത് ഈ ശിലാവിഗ്രഹ മായിരിക്കട്ടെ എന്ന് 'അഥര്‍വ്വവേദത്തിലും' പറയുന്നതുപോലെ വേദശാസ്ത്രങ്ങളിലും ഇതിഹാസപുരാ ണങ്ങളിലും വിഗ്രഹാ രാധനയെ സംബന്ധിച്ച പ്രമാണങ്ങള്‍ വേണ്ടുവോളമുണ്ട്. ആഗമശാസ്ത്രമാണ് ക്ഷേത്രനിര്‍മ്മാണ ത്തിന്നാധാരം, മന്ത്രതന്ത്രാദികള്‍ കൂടിച്ചേര്‍ന്നതാണ് ക്ഷേത്രാരാധനാപൂജാ വിധാനങ്ങള്‍, ത്യാഗ യജ്ഞതല്‍പ്പരരായ ഭക്തജനങ്ങള്‍, സര്‍വ്വനിഗമാഗമ വ്യൂത്പന്നരായ ആചാര്യന്മാര്‍, വിശ്വകര്‍ മ്മബ്രാഹ്മണരായ ശിത്തികള്‍ എന്നിവരെല്ലാം ക്ഷേത്രനി ര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ക്ഷേത്രനിര്‍മ്മാണ ശാസ്ത്രങ്ങളില്‍ ആഗമതന്ത്രങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു.
വൈഷ്ണവന്മാരുടെ വൈഖാനസങ്ങളും ശൈവന്മാരുടെ കാര ണ, കാമിക, മകുടാദി ആഗമങ്ങളും കൂടാതെ വാസ്തുശാസ്ത്രം അഥവാ ശില്പശാസ്ത്രം എന്നൊരു ഗ്രന്ഥമുണ്ട്. മാനസാരം, മയമതം, ഈശാനഗുരുദേവപദ്ധതി, കാശ്യപശില്‍പം, പ്രയോഗമഞ്ജരി, തന്ത്രസമുച്ചയം, ശിത്തരത്‌നം മുതലായവ പില്‍ക്കാലത്തുണ്ടായ പ്രധാന ഗ്രന്ഥങ്ങളാണ്.
ഹിന്ദുധര്‍മ്മപരിചയം

No comments:

Post a Comment