Wednesday, July 10, 2019

നമ്പൂതിരിമാർ പരസ്പരം . ഇല്ലപ്പേരു വിളിയ്ക്കുന്നത് മറ്റൊരു ഉദ്ദേശവും കൂടി വച്ചിട്ടാണ്. തങ്ങൾ ബഹുമാനിയ്ക്കുന്ന ഒരു കുടുംബത്തെ പ്രതിനിധി എന്ന അർത്ഥത്തിൽ. കുടുംബവ്യവസ്ഥയെ ഉറപ്പിയ്ക്കുന്ന ഒരു ആചാരപ്പേരുവിളി ആണ് അത്.
ഇല്ലപ്പേരുകൂട്ടി നമ്പൂതിരി വിളി വളരെ ബഹുമതിയായാണ് പ്രായഭേദമെന്യേ കണക്കാക്കപ്പെടുന്നത്.
ഉദാ: അകവൂർ നമ്പൂതിരി, കാണിപ്പയ്യൂർ നമ്പൂതിരി ഇങ്ങനെ.
തമ്പ്രാക്കളെ എല്ലാവരും തമ്പ്രാക്കൾ എന്നുതന്നെയാണ് വിളിയ്ക്കുക.
ഇല്ലവും മനയും
സാമാന്യമായി പറഞ്ഞാൽ ഒരു നമ്പൂതിരി സ്വന്തം തറവാടിന് ഇല്ലം എന്നും മാറിത്താമസിയ്ക്കുന്നിടത്ത് മഠം എന്നും പറയും. പുര, വീട്, സ്രാമ്പി, കൊട്ടാരം, എന്നിവയൊക്കെ ഇക്കാലത്ത് സാധാരണയാണ്. എങ്കിലും അവയൊക്കെ പ്രത്യേകം പ്രത്യേകം ആവശ്യം പ്രമാണിച്ച് ഉണ്ടാക്കുന്നവയത്രെ. എമ്പ്രാന്തിരി, തമിഴ് ബ്രാഹ്മണർ മറ്റു പരദേശി ബ്രാഹ്മണർ എന്നിവരുടെ ഭവനങ്ങൾക്ക് നമ്പൂതിരിമാർ നിഷ്കർഷയോടെ പറയുന്ന പേരാണല്ലോ
മഠം
എന്നത്. അതിൽനിന്നും
ഇല്ലം
എന്നാൽ സ്ഥിരമായ, ഉറപ്പായ, മാറ്റമില്ലാത്ത ഗൃഹം എന്നും
മഠം
എന്നാൽ താല്ക്കാലികമായ, സ്ഥിരമല്ലാത്ത, മാറിയേക്കാവുന്ന ഗൃഹം എന്നും ഉള്ളിൽ സങ്കല്പിയ്ക്കുന്നുണ്ടോ എന്നു തോന്നാം. സങ്കല്പിയ്ക്കുന്നുണ്ട് എന്നു കരുതണം.
ഭാഷാപരമായി തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിൽ ഈ വാക്കുകൾ സമാനമായ അർത്ഥത്തിൽ ഉണ്ടെന്നു കാണാം. അതിനാൽ ഏതു മൂലസ്ഥാനത്തു നിന്നു വന്നവർ ആണെന്നോ മറ്റോ ഇതിൽ നിന്നു മനസ്സിലാക്കാൻ പ്രയാസമാണ്.
എന്നാലും കാസർകോട്, മംഗലാപുരം ഭാഗങ്ങളിൽ ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ പേരും മറ്റും പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ,
"ഇല്ലമാണോ മനയാണോ"
എന്നു ചോദിച്ചറിയുന്ന ചിലരെയെങ്കിലും കണ്ടിട്ടുണ്ട്.

No comments:

Post a Comment