Wednesday, July 31, 2019

നമ: പരമഋഷിഭ്യോ 
നമ: പരമഋഷിഭ്യ:🙏
അജ്ഞാനതിമിരാന്ധസ്യ 
വിഷയാക്രാന്തചേതസ:
ജ്ഞാനപ്രഭാപ്രദാനേന 
പ്രസാദം കുരു മേ പ്രഭോ 
പ്രഭോ! അജ്ഞാനമാകുന്ന അന്ധകാരത്താൽ കണ്ണ് കാണാത്തവനും വിഷയങ്ങളാൽ വലയ്ക്കപ്പെടുന്ന ചിത്തത്തോടുകൂടിയവനുമായ എനിക്ക് ജ്ഞാനപ്രഭയെ തന്ന് അനുഗ്രഹിക്കുമാറാകണം. 

ഇതി ശ്രീസ്കന്ദപുരാണേ ഉത്തരഖണ്ഡേ ഉമാമഹേശ്വരസംവാദേ ശ്രീഗുരുഗീതാ സമാപ്താ. 
ഇപ്രകാരം ശ്രീസ്കന്ധപുരാണത്തിൽ ഉത്തരഖണ്ഡത്തിൽ ഉമാമഹേശ്വരസംവാദത്തിലെ *ശ്രീഗുരുഗീത* *സമാപിച്ചു.* 
വന്ദേ ഗുരു പരമ്പരാം..
ശ്രീമദ് ഭാഗവതം 228* 

പൂതനാമോക്ഷത്തിന് ശേഷം
ശകടാസുര ഭംഗം, തൃണാവർത്തമോക്ഷം മുതലായ സംഭവങ്ങളൊക്കെ നടന്നു. 

ഒരു ദിവസം വസുദേവർ പറഞ്ഞതനുസരിച്ച് ഗർഗ്ഗപുരോഹിതൻ ഗോകുലത്തിലേക്ക് വന്നു. കുട്ടികൾക്ക് നാമകരണം ചെയ്യണം. ആദ്യം ബലരാമനെ മടിയിൽ പിടിച്ചിരുത്തി. 
എന്തു പേരാ കൊടുക്കേണ്ടത്?
ഇവൻ കണ്ടാൽ തന്നെ രമ്യമായിട്ടുണ്ട്. അതുകൊണ്ട് രാമാ എന്ന് വിളിച്ചു . ഒരു നല്ല വ്യത്യാസം വേണം. 

 ബലാധിക്യാദ് ബലം വിദു: 

 നല്ല ബലാധിക്യം ഉള്ളതുകൊണ്ട് ബലരാമൻ എന്ന് പേര് വെച്ചു.  
സങ്കർഷണൻ എന്നും പേര് പറഞ്ഞു. സങ്കർഷണന് യഥാർത്ഥത്തിലുള്ള അർത്ഥമല്ലാ പറഞ്ഞത്. സത്യം പറഞ്ഞാൽ എല്ലാവരും ആ ഈശ്വരത്വം മനസ്സിലാക്കുമല്ലോ. 

ഗോപന്മാരേയും യാദവന്മാരേയും ഒക്കെ ഒന്നിച്ചു പിടിച്ചു നിർത്തുന്നത് കൊണ്ട് സങ്കർഷണൻ. ഒരിടത്ത് നിന്ന് ഒരിടത്തേക്ക് സങ്കർഷണം ചെയ്യപ്പെട്ടത് എന്നൊക്കെ അർത്ഥം. 

നമുക്ക് ആകർഷണം, വികർഷണം അറിയാം. പുറം വസ്തുക്കൾ ആകർഷിക്കും അല്ലെങ്കിൽ വികർഷിക്കും രാഗം ദ്വേഷം. ഇത് രണ്ടുമില്ലാതെ അന്തർമുഖമായി സ്വരൂപനിഷ്ഠമാവുന്നതാണ് സങ്കർഷണം. 

ശിവനും സങ്കർഷണൻ എന്ന് പേര് ണ്ട്. വിഷ്ണുവിനും ണ്ട്. സങ്കർഷണൻ എന്ന് പ്രത്യേക മൂർത്തി ആയിട്ടും ണ്ട്.  സങ്കർഷണൻ എന്നും ബലരാമസ്വാമിക്ക് പേര്. 

കൃഷ്ണന് ഇനി എന്തുപേരാ വെയ്ക്കണ്ടത്? ഓരോ യുഗത്തിലും ഇവൻ ഓരോ വർണ്ണത്തിൽ ജനിച്ചിരിക്കണു! ശുക്ലവർണ്ണത്തിൽ ജനിച്ചിരിക്കണു! പീതവർണ്ണത്തിൽ ജനിച്ചിരിക്കണു!

ഇപ്പോൾ
കൃഷ്ണതാം ഗത: 
കറുപ്പായി ജനിച്ചിരിക്കണത് കൊണ്ട് കറുപ്പൻ എന്ന് പേര് വെയ്ക്കാം. 
കൃഷ്ണ: എല്ലാവരേയും ആകർഷിക്കുന്നവൻ ബ്രഹ്മം എന്ന് ഭീഷ്മപിതാമഹൻ എന്ന് ഭാരതത്തിൽ പറഞ്ഞു. 
ഇവിടെ അങ്ങനെയൊന്നും അർത്ഥം പറഞ്ഞില്യ. ഗർഗ്ഗാചാര്യർ കറുപ്പ് സ്വാമി(കൃഷ്ണ) എന്ന് പേര് വെച്ചു. 

നാരായണ സമോ ഗുണൈ: 
ഇവനെ നാരായണൻ എന്നും പറയാം. നാരായണന് സമമായ ഗുണങ്ങളുണ്ടാവും, ഹരിക്ക് സമമായ ഗുണങ്ങളുണ്ടാവും.
പണ്ടൊരിക്കൽ വസുദേവപുത്രനായത് കൊണ്ട് വാസുദേവൻ. 

വാസുദേവൻ എന്ന പദത്തിന് അതല്ല അർത്ഥം. 

ജ്ഞാനം വിശുദ്ധം പരമാർത്ഥം ഏകം
അനന്തരം ത്വബഹിർബ്രഹ്മ സത്യം 
പ്രത്യക് പ്രശാന്തം ഭഗവദ് ശബ്ദ സംജ്ഞം 
യദ് വാസുദേവം കവയോ വദന്തി  

എന്ന് വാസുദേവ ശബ്ദത്തിനെ ജഡഭരതൻ വ്യാഖ്യാനിച്ചു. ഇവിടെ അങ്ങനെയൊന്നും അർത്ഥം പറയാതെ ഏകദേശത്തിൽ ഒരു പേര് വെച്ചു ഗർഗ്ഗപുരോഹിതൻ പോയി. കുട്ടികൾ  മുട്ടുകുത്തി നടക്കുന്ന പ്രായം!
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi prasad 

No comments:

Post a Comment