യാജ്ഞവല്ക്യനോട് വീണ്ടും പൈൻഗലന്‍ ചോദിച്ചു:
''എനിക്ക് മഹാ വാക്യങ്ങളുടെ ഭാവാര്‍ത്ഥം മനസ്സിലാക്കി ത്തന്നാലും'',
യാജ്ഞവല്ക്യന്‍ പറഞ്ഞു: ''തത്വമസി'' അത് നീയാണ്. 'ത്വം തദസി' - അത് നീയാണ്, 'ത്വം ബ്രഹ്മാസി' - നീ ബ്രഹ്മമാണ്, അഹം ബ്രഹ്മാസ്മി' - ഞാന്‍ ബ്രഹ്മമാണ്. ഇവയാണ് ആ മഹാവാക്യങ്ങള്‍.
ഇവയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. തത്ത്വമസീ എന്നതില്‍ 'തത്' എന്ന പദം കൊണ്ട് സര്‍വജ്ഞത്വാദി ലക്ഷണയുക്തവും മായയുടെ ഉപാധി യുക്തവും സച്ചിദാനന്ദ സ്വരൂപവും ജഗത്തിന്റെ മൂലസ്ഥാനവും അവ്യക്തവുമായ ഈശ്വരന്റെ ബോധം ലഭിക്കുന്നു.
അന്തഃകരണത്തിന്റെ ഉപാധികാരണം അതേ ഈശ്വരന്‍ തന്നെ ഭിന്നതാ ബോധത്താല്‍ 'ത്വം' എന്ന പദം മുഖേനയും പ്രകടിപ്പിക്കപ്പെടാവുന്നതാണ്. ഇവ ഉപേക്ഷിച്ചാല്‍ 'തത്' 'ത്വം' എന്നീ പദങ്ങളുടെ ആശയം പ്രത്യഗാത്മാവില്‍ നിന്നും അഭിന്നമായ ബ്രഹ്മമാണെന്ന് സിദ്ധിക്കുന്നു. ഇപ്രകാരം തത്ത്വമസി അഹം ബ്രഹ്മാസ്മി എന്നിവയുടെ വാക്യാര്‍ത്ഥ വിചാരശ്രവണം നടക്കുന്നു. ഏകാന്തസ്ഥലത്തിരുന്ന് ഈ മഹാവാക്യങ്ങളുടെ അര്‍ത്ഥം ചിന്തിക്കുക എന്നതാണ് മനനം. ശ്രവണ മനനങ്ങള്‍കൊണ്ട് അര്‍ത്ഥസ്വരൂപ വസ്തുവില്‍ ഏകാഗ്രതയോടെ ചിത്തം സ്ഥാപിക്കുകയാണ് നിദിധ്യാസനം. ധ്യാതൃധ്യാനഭാവങ്ങള്‍ കൈവിട്ട് കേവലം മധ്യത്തിലുള്ള ചിത്തവൃത്തി കാറ്റില്ലാത്തിടത്തെ ദീപം പോലെ സ്ഥിരമായി രിക്കും. സമാധി എന്ന അവസ്ഥ അങ്ങനെ യുള്ളതാണ്
No comments:
Post a Comment