Monday, July 15, 2019

സന്തോഷഃ പരമോ ലാഭഃ*
*സത്സംഗഃ പരമാ ഗതിഃ*
*വിചാരഃ പരമം ജ്ഞാനം*
*ക്ഷമാ തു പരമം ബലം*

🍁🍁🍁🍁🍁🍁🍁🍁🍁

*സന്തോഷമാണ് പരമമായ ലാഭം.  സത്സംഗമാണ് പരമമായ ലക്ഷ്യം.  വിവേകമാണ് പരമമായ ജ്ഞാനം. ബലമാണ് പരമമായ ബലം.*

*ഒരു മനുഷ്യന് വേണ്ടതായ ഗുണങ്ങളെ ഇവിടെ സൂചിപ്പിക്കുന്നു.*

*മനസ്സന്തോഷമാണ് മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നത്.  സുഖത്തിന് വേണ്ടിയാണ് സർവ്വരും പ്രവർത്തിക്കുന്നത്.*

*സുഖാർത്ഥ സർവ്വഭൂതാനാം മതാ സർവ്വാഃ പ്രവൃത്തയ*

*ഈ സന്തോഷം മനുഷ്യന് മിക്കവാറും ലഭിക്കാറില്ല. അതുകൊണ്ട് മനുഷ്യജീവിതത്തിൽ സന്തോഷം ലഭിക്കുക എന്നത് നിധി കിട്ടുന്നതുപോലെ പരമമായ ലാഭം തന്നെയാണ്.*

*സത്സംഗമാണ് ഏറ്റവും വലിയ ലക്ഷ്യം.  സത്സംഗവും മനുഷ്യന് നിധിയാണ് എന്ന് ഭാഗവതം പറയുന്നു.*

*സത്സംഗഃ ശേവധിർനൃണാം*
*(ഭാഗവതം 11-2-30)*

*സത്സംഗമാണ് മുക്തിയിലേക്ക് നയിക്കുന്നതെന്ന് ആചാര്യസ്വാമികൾ പറയുന്നു.*

*സത്സംഗത്വേ*......... 
........... *ജീവന്മുക്തിഃ*

*സത്സംഗമാണ് പരമമായ ലാഭം എന്ന് മഹാദേവനും പറയുന്നു*

*അയം ഹി പരമോ ലാഭോ*
*നൃണാം സാധുസമാഗമഃ*

*(ഭാഗവതം 12-10-7)*

*വിവേകത്തോടെ വിചാരം ചെയ്ത് നിത്യവും അനിത്യവുമായ വസ്തുക്കളെ തിരിച്ചറിയലാണ് പരമമായ ജ്ഞാനം.*

*ആദൌ നിത്യാനിത്യവസ്തുവിവേകഃ പരഗണ്യതേ*

*എന്ന് വിവേകചൂഡാമണി*

*ക്ഷമയാണ് മനുഷ്യന്റെ ഏറ്റവും വലിയ ബലം.  ഭൌതികമായ ഏത് ബലത്തേക്കാളും ശ്രേഷ്ഠമാണ് ക്ഷമാബലം.  ഏത് സാഹചര്യത്തിലും മനഃസ്ഥൈര്യം കൈവിടാതിരിക്കാൻ ക്ഷമാശീലം ഉപകാരപ്രദമാണ്.*

*ക്ഷമയാ രോചതേ ലക്ഷ്മീഃ*
*(ഭാഗവതം 9-15-40)*
*എന്ന് ജമദഗ്നി മഹർഷി പറയുന്നു*

*മനുഷ്യന് അത്യന്താപേക്ഷിതവും,  ഇന്നത്തെ മനുഷ്യന് ഇല്ലാത്തതുമായ ഗുണമാണ് ക്ഷമാശീലം.  നിമി-നവയോഗീസംവാദത്തിൽ 24 ഗുരുക്കന്മാരെ പറയുമ്പോൾ ആദ്യം പറയപ്പെടുന്ന ഗുരു "ക്ഷമ" എന്ന പര്യായമുള്ള ഭൂമിയാണ്.*
*ദുഃഖം,  ദേഷ്യം, നിരാശ, ആധി, വ്യാധി തുടങ്ങിയ വിപരീത സാഹചര്യങ്ങളിൽ മനുഷ്യന് പിടിച്ചു നിൽക്കാൻ സാധിക്കുന്നത് ക്ഷമാശീലം കൊണ്ടാണ്. സഹനശക്തിയുള്ളവനേ അത് സാധിക്കുകയുള്ളൂ. വിശാലമനസ്ക്കർക്ക് മാത്രമേ ക്ഷമിക്കാനുള്ള കഴിവുണ്ടാവൂ എന്നർത്ഥം. "ക്ഷമ" എന്നത് ബലഹീനതയല്ല,  മറിച്ച് പരമമായ ബലം തന്നെയാണ്.*

*മേല്പറഞ്ഞ ഗുണങ്ങളുണ്ടെങ്കിൽ ഒരുവൻ ശ്രേയസ്സിലേക്ക് എത്തുന്നുവെന്ന് സാരം.*

      *(പൂർണ്ണസംഗം)*

No comments:

Post a Comment