ദശമഹാവിദ്യ - _10*
*കമല ദേവി .( മഹാലക്ഷ്മി)*
ദശമഹാദേവികളിൽ സൗഭാഗ്യസൂചകമായ സങ്കൽപ്പം ദേവി കമലയുടെതാണ്. കമലം താമരയാണ്, വിടർന്ന താമര പോലെ സന്തുഷ്ടയാണ് ദേവിയും, നാല് ആനകൾ വഹിക്കുന്ന പീഠത്തിലാണവരുടെ ഇരിപ്പ്. ഒരു കൈയ്യിൽ താമരകളും മറുകയ്യിൽ അഭയവരമുദ്രയും ശിരസ്സിൽ പൊൻ കിരീടവും, അങ്ങനെയാണ് ദേവി കമല ഭക്തജനങ്ങൾക്ക് പ്രത്യക്ഷപ്പെടാറ്. ദേവിയുടെ പ്രസന്നഭാവത്തിന് ഒരു കാരണം ഉണ്ട്. അത് ഇങ്ങനെ വ്യാഖ്യാനിക്കാം ശിവശക്തി സംഗമം നടന്നിരിക്കുന്നു. മറ്റ് ആധാരചക്രങ്ങളും അതിജീവിച്ചുകൊണ്ട് ദേവി സഹസ്രാരത്തിലെത്തിയിരിക്കുന്നു. അവിടെ മോക്ഷമാണ് സമാധിയാണ്. ഏറ്റവും അവസാനമായി കിട്ടുക. കമലാ ദേവിയെ ആരാധിക്കുന്നത് സഹസ്രാരത്തെ പ്രാപിക്കുന്നതിന് തുല്യമാണ്. ആധാരചക്രങ്ങൾ ആറേ ഉള്ളുവെങ്കിലും ഈ പത്ത് മഹാദേവിമാരുടെ സ്തൂപങ്ങൾ എല്ലാം ഈ ആധാരചക്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. എന്നുവെച്ചാൽ കുണ്ഡലിനി ഉപാസന നടത്തുന്ന സാധകൻ ഊർജ്ജത്തിന്റെ ഉൽപാതനത്തോടുകൂടി അതാത് ദേവിമാരുടെ ശക്തി വിശേഷങ്ങളെ സാക്ഷാൽകരിച്ചുകൊണ്ടാണ് മേൽപ്പോട്ട് മേൽപ്പോട്ടാണ് പോകുന്നത്..
ശ്രീമദ് ഭഗവതത്തിന്റെ എട്ടാം അദ്ധ്യായത്തിൽ കമലയുടെ ഉത്ഭവകഥ വിസ്തരിച്ചു കാണാം. ദേവാസുരന്മാർ അമൃതലബ്ധിക്കായി ചെയ്ത സമുദ്ര മഥനത്തിന്റെ ഫലരൂപമാണ് ദേവി പ്രതുർഭവിക്കുന്നത്. ദേവി മഹാ വിഷ്ണുവിനെ പതിയായി വരിച്ചു. ദശമഹവിദ്യകളിൽ ദേവി പത്താമതെയാണ്. കമലാഭഗവതി വൈഷ്ണവ ശക്തിയും വിഷ്ണു ഭഗവന്റെ ലീലാസഹചാരിണിയുമാണ്. അതുകൊണ്ട് തന്നെ ദേവിയുടെ ഉപാസന ജഗദാരഭൂതയായ ശക്തി ഉപാസനയാന്ന്. ഒരു തരത്തിൽ ദേവി സമസ്തഭൗതീക പ്രകൃതിക സമ്പത്തുക്കളുടെയും അധിഷ്ഠായാണ്. അതേ സമയം വിഷ്ണുവിൽ നിന്ന് അഭിന്നമായ സച്ചിദാനന്ദമയി ലക്ഷ്മിയുമാണ്. ഈ ദേവിയുടെ കൃപ ലഭിക്കുവാൻ ആഗമത്തിലും നിഗമത്തിലും ഒരേ മാത്രയിൽ ദേവ്യുപസന വർണ്ണിക്കപ്പെട്ടിടുണ്ട്. എല്ലാ ദേവന്മാരും രക്ഷസമനുഷ്യസിദ്ധഗന്ധാദികൾ എല്ലവരും ദേവിയുടെ കൃപാപ്രസദത്തിനുവേണ്ടി തരളിതരാണ്.
മഹാവിദ്യാകമലയുടെ കാന്തി സുവർണ്ണ വർണ്ണമായി സുവർണ്ണമായി ധ്യനിക്കപ്പെടുന്നു. ഹിമാലസദൃശമായ ശ്വേതവർണ്ണത്തിലുള്ള നാലു ഗജങ്ങൾ തുമ്പികൈയ്യിൽ സുവർണ്ണകലശം പിടിച്ച് ദേവിയെ അഭിഷേകം ചെയ്തുകൊണ്ടിരിക്കുന്നു. രണ്ടു കൈകളിൽ വര-അഭയ മുദ്രകളും മറ്റു കൈകളിൽ താമരയുമാണ് ദേവി ധരിച്ചിരിക്കുന്നത്. ശിരസ്സിൽ മനോഹരമായ കിരീടവും ധരിച്ചിരിക്കുന്നു . നല്ല പട്ടുവസ്ത്രത്താൽ ശരീരം ആഹാർദിതമയിരിക്കുന്നു. കമലാസനത്തിൽ ആസന്നയാണ് ദേവീ........
സമൃദ്ധിയുടെ പ്രതീകമായ മഹവിദ്യാ കമലയുടെ ഉപാസന സ്ഥിരമായ ലക്ഷ്മിത്വവും, കളത്രപുത്രാദികളുടെ സൗഖ്യത്തിനും വിശേഷമാണ്, കമലയെ ലക്ഷ്മി, ഷോഡശീ, എന്നും വിളിക്കുന്നു. ഭാർഗ്ഗവന്മാരിൽ പൂജിക്കപ്പെടുന്ന ദേവി ഭാർഗ്ഗവി എന്നും വിളിക്കപ്പെടുന്നു. ആദിശങ്കരാചാര്യനാൽ നിർമ്മിതമായ കനകധാര സ്ത്രോത്രം, ശ്രീ സൂക്തം ഇവയുടെ പഠനം താമരതണ്ടിന്റെ മാല ഉപയോഗിച്ച് മന്ത്രജപം, കൂവള തണ്ട് ഇവയുടെ ഹവനം ദേവിയുടെ പ്രത്യേക കാരുണ്യത്തിനു അർഹനാക്കുന്നു.. സ്വതന്ത്ര തന്ത്രത്തിൽ ദേവി കോലാസുരന്റെ വധത്തിനുവേണ്ടി അവതരിച്ചതായി പറയപ്പെടുന്നു. വരാഹിതന്ത്ര പ്രകാരം പ്രാചീനകലത്ത് ബ്രഹ്മ. വിഷ്ണു-ശിവാദികളാൽ പൂജിക്ക പ്പെട്ടതിനാൽ ത്രിപുര എന്ന് ദേവി പ്രസിദ്ധയായി. കാളികപുരാണത്തിൽ ത്രിപുര ശിവന്റെ ഭാര്യയായതിനാൽ ദേവിയെ ത്രിപുർ എന്നും പറയുന്നു. ശിവൻ സ്വന്തം ഇച്ചയാൽ മൂന്നായി മുകൾ ഭാഗം വെളുപ്പ് , നാലുകൈകളോടുകൂടിയതും ബ്രഹ്മരൂപത്തിൽ അറിയപ്പെടുന്നു. അതേപോലെ സ്ഫ ടികവർണ്ണവും ഏകമുഖവും ചതുർഭുജവും ഉള്ള മദ്ധ്യഭാഗം വിഷ്ണു എന്നും അറിയപ്പെടുന്നു, അതേപോലെ സ്ഫടിക വർണ്ണവും പഞ്ചമുഖവും നാലു ഭുജങ്ങളും ഉള്ള അധോഭാഗം ശിവനെന്ന് പറയപ്പെടുന്നു. ഈ മൂന്ന് ശരീര സംയോഗം കൊണ്ട് ശിവനെ ത്രിപുരനെന്നും ശക്തിയെ ത്രിപുരായെന്നും പറയുന്നു. ചിന്താമണി ഗൃഹത്തിലാണ് ദേവിയുടെ താമസം. ദേവിയുടെ ഉപാസന കൊണ്ട് സമസ്ത സിദ്ധികളും കൈവരുന്നു.
പുരുഷസൂക്തത്തിൽ ശ്രീശ്ചതേ ലക്ഷിശ്ച പത്ന്യാ എന്നു പറഞ്ഞു കമലയെ പരമപുരുഷനായ മഹാവിഷ്ണുവിന്റെ പത്നിയായി പ്രതിപാദിച്ചിരിക്കുന്നു. അശ്വം, രഥം, ഗജം, ഇവയുമായുള്ള സംബന്ധം ദേവിയുടെ രാജ വൈഭവ സൂചകമാണ്. പത്മസ്ഥിതയാതയും പത്മവർണ്ണയുമായുള്ള വിവരണം ശ്രുതിയിലുണ്ട്. കമല ശക്തിക്ക് അഞ്ച് ഭാവങ്ങൾ ഉണ്ട് തിരോഭാവം, സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം. കമല ഭഗവതി സ്വയം പറയുന്നു നിത്യനും നിർദോഷനുമായ ഭഗവാൻ നാരായണന്റെ സകല കാര്യങ്ങളും ഞാൻ സ്വയം നിർവ്വഹിക്കുന്നുവെന്ന് ഇങ്ങനെ കാളിയിൽ നിന്നും സമാരംഭിച്ച് കമല വരെയുള്ള ദശമഹാശക്തികൾ സൃഷ്ടിയും വൃഷ്ടിയും, ഗതി,സ്ഥിതി, വിസ്താരം, ഭരണ-പോഷണം, നിയന്ത്രണം, ജന്മ-മരണം, ഉന്നതി-അവനതി, ബന്ധം-മോക്ഷം, എന്നി അവസ്ഥകളുടെ പ്രതീകമാണ് അനേകമാണെങ്കിലും വാസ്തവത്തിൽ ദേവി പരമത്മാവിന്റെ ഏകമായ ശക്തി തന്നെയാണ്.
വിവാഹം, വീട്, വാഹനം, തുടങ്ങിയവയുടെ അധിപനാണ് ശുക്രന്‍. ശുക്രദശാകാലത്ത് കമലാ ദേവിയെ ഭജിക്കുകയെന്നാൽ സർവ്വ ഐശ്വര്യങ്ങൾ വന്നു ചേരുകയും അതെന്നേക്കും വിട്ടു പോകാതെ ഉപാസകനിൽ നിലനിൽക്കുകയും സർവ്വ അഭീഷ്ടങ്ങൾ സാധിപ്പിക്കുകയും ചെയ്യുന്നു ഏത് സംബന്ധമായ ഏതു കാര്യത്തിനും സര്‍വ്വ വിജയത്തിനായി കമല വാസിനീ പൂജ നടത്തുന്നത് ഉത്തമ ഫലം നല്‍കുന്നതാണ്. കമലായന്ത്രം ധരിക്കുന്നതും ശുഭമായി തന്നെ പറയാം.
മഹാലക്ഷ്മി അഷ്ടകത്താൽ കമല ദേവിയെ.. (മഹാലക്ഷ്മി) ആരാധിക്കുന്നത് ഉപാസകന് ക്ഷിപ്രഫലം നൽകും
*പരാശക്തിയായ അമ്മയുടെ നാമത്താൽ സർവ്വർക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു *ശുഭം*

*പരാശക്തിയായ അമ്മയുടെ നാമത്താൽ സർവ്വർക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
No comments:
Post a Comment