ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 142
തനിക്ക് അച്ഛൻ, ബ്രഹ്മാവ് ഉപദേശിച്ചു തന്ന ആ ബ്രഹ്മ തത്വം വസിഷ്ഠൻ രാമനു പദേശിച്ചു.എന്നിട്ടു പറഞ്ഞു രാമാ തനിക്കു വന്നിരിക്കുന്ന ഈ ശോകം ലോകത്തില് സാധാരണ ആളുകൾ കണ്ടാൽ അവരൊക്കെ വിചാരിക്കും രാമനെന്തോ ഭ്രാന്തു പിടിച്ചു എന്നു വിചാരിക്കും. രാജാവിന്റെ പുത്രനായി ജനിച്ചിട്ട് യാതൊന്നിലും ഉൽസാഹം ഇല്യ, ആഹാരം പോലും കഴിക്കാതെ ഒരിടത്തിരിക്കുന്നു. വസിഷ്ഠൻ പറഞ്ഞു ഇതു നല്ല ലക്ഷണം . ലോകം മുഴുവൻ ശോകമാണ് എന്നു കണ്ടുവല്ലോശോക ഹതം ച സമസ്തം എന്നു കണ്ടുവല്ലോ നല്ല ലക്ഷണം. ഇനി ശോകത്തിനുള്ള പരിഹാരം എന്നോടു ചോദിക്കൂ ഞാൻ പറഞ്ഞു തരാം. ചോദിക്കണം അപ്പോഴേ പറയാൻ പാടുള്ളൂ. ഈ വസിഷ്ഠൻ പോലും അങ്ങനെയാ . ബ്രഹ്മാവിന്റെ പുത്രനായിട്ട് വസിഷ്ഠൻ ജനിച്ചപ്പോൾ പൂർണ്ണനായിട്ടാണത്രേ ജനിച്ചത്. അതായത് അദ്ദേഹത്തിന് ജ്ഞാനത്തിന്റെ ആവശ്യം ഒന്നും ഇല്ല. പൂർണ്ണനായിട്ട് ജനിച്ചു. ബ്രഹ്മാവിന്റെ ജ്ഞാനത്തിൽ നിന്നാണ് ജനിച്ചത് വസിഷ്ഠ നേ . അപ്പൊ ബ്രഹ്മാവ് നോക്കി ഇദ്ദേഹത്തിനെ ലോകത്തിൽ ആചാര്യനായിട്ട് അയക്കേണ്ടതാണ്. പൂർണ്ണനായിട്ട് ലോകത്തില് പോയി ജനിച്ചാൽ ലൗകികരുടെ ദുഃഖം എന്താന്നേ അവർക്കു മനസ്സിലാവില്ല അതുകൊണ്ട് ഉപദേശിക്കാനുള്ള യോഗ്യത ഉണ്ടാവില്ല .അത് കൊണ്ട് ബ്രഹ്മാവ് ഒന്നു ശപിച്ചു തന്റെ മനസ്സു ലോകം മുഴുവൻ ഒന്നു ചലിക്കട്ടെ, ഒന്നലയട്ടെ എന്നു ശപിച്ചു. വസിഷ്ഠന്റെ മനസ്സ് ഒരു ക്ഷണനേരം കൊണ്ട് ഒരു പാടു സംസാരദുഃഖം അനുഭവിച്ചു. അനുഭവിച്ചു കഴിഞ്ഞപ്പോൾ ബ്രഹ്മാവു പറഞ്ഞു ഇനി ഇതിനുള്ള പരിഹാരം എന്നോട് ചോദിക്കാ ഞാൻ പറഞ്ഞു തരാം. അപ്പൊ വസിഷ്ഠൻ ചോദിച്ചു ബ്രഹ്മാവ് ഉപദേശിച്ചു. അപ്പൊ മനസ്സിന് പൂർണ്ണ ശാന്തി . തൃപ്തി, പരിപൂർണ്ണത ഉണ്ടായി. ആ ബ്രഹ്മവിദ്യയെ രാമനു പദേശിച്ചു. രാമന്റെ മനസ്സും പൂർണ്ണമായ ശാന്തിയിലെത്തി. രാമനോടു പറഞ്ഞു രാമാ, അഹങ്കാരത്തിനെ വേര് പറച്ചിടുത്താൽ പോരാ , അഹങ്കാരമാകുന്ന വൃക്ഷത്തിന്റെ വേര് പറച്ചിടുത്താൽ പോരാ . രാമകൃഷ്ണ ദേവൻ പറയും ആലു വൃക്ഷത്തിനെപ്പോലെയാണ് എന്ന് എത്ര വെട്ടിയാലും മുളക്കും. ചിലപ്പൊ മതില് ഓരത്ത് ഒക്കെ മുളച്ച് നമ്മള അത് പോയിട്ടുണ്ടാവും എന്നു കരുതി വേരു പറച്ചു കളഞ്ഞാലും ശരി എവിടെങ്കിലും അല്പം ഉണ്ടെങ്കിൽ ദാ ഞാൻ ഇവിടെ ഉണ്ട് ട്ടോ എന്ന് പറഞ്ഞു തലപ്പൊക്കും അടുത്ത ദിവസം. നശിക്കില്ല. എത്ര പറിച്ചെടുത്താലും പിന്നെയും വരും. അപ്പൊ വസിഷ്ഠൻ പറയണത് ഇതിനെ വേരു പറച്ചെടുത്താൽ പോരാ വിത്ത് കത്തിക്കണം എന്നാണ്. എന്നാലേ ശരിയാവൂ. അപ്പൊ അഹങ്കാരമാകുന്ന വൃക്ഷത്തിന്റെ വിത്ത് , അതിന്റെ സീഡ് അതു കത്തിക്കുന്ന അഗ്നിയാണ് ഞാൻ ആര് എന്ന വിചാരം, കോഹം വിചാരം. രാമ സ്വാത്മ വിചാരോയം കോഹം സ്യാം ഇതി രൂപക: ചിത്ത് ദുർദ്രുമന ബീജസ്യ ദഹനേ ദഹനസ്യ: ഈ ചിത്തമാകുന്ന ദു:ഷ്ടവൃക്ഷത്തിന്റെ ബീജം കത്തിക്കുന്ന അഗ്നിയാണ് ഞാൻ ആര്, എന്റെ സ്വരൂപം എന്താണ് എന്നീ തരത്തിലുള്ള ആത്മവിചാരം. ഈ ആത്മവിചാരത്തിനെ ചെയ്യൂ ഞാൻ എന്നുള്ള അഹങ്കാരം എവിടെ ചലിച്ചു പൊന്തുണൂ എന്നു നോക്കുക . അത് ചലിച്ചു പൊന്തുമ്പോഴാണ് മനസ്സ് പൊന്തണ ത് .മനസ്സുപൊന്തുമ്പോൾ പ്രപഞ്ചം മുഴുവൻ പൊന്തുന്നു സകല ദുഃഖങ്ങളും പൊന്തുന്നു. അപ്പൊ മനസ്സുപൊന്താൻ മൂല കാരണമാ യിട്ടുള്ള അഹങ്കാരത്തിന്റെ മൂലം അന്വേഷിച്ചാൽ അഹങ്കാരം പോയി ബ്രഹ്മതത്വം ഹൃദയത്തിൽ പ്രകാശിക്കും. ആത്മതത്വം ഹൃദയത്തിൽ പ്രകാശിക്കും. അതു കൊണ്ട് വിടാതെ ഞാൻ ആരാണ്? ഞാൻ എന്നുള്ളതിന്റെ സ്വരൂപം എന്താണ് എന്നുള്ളത് ആരാഞ്ഞു കൊണ്ടേ ഇരിക്കാ എന്നു തത്വോ പദേശം ചെയ്തു. രാമൻ കുറച്ച് നേരത്തേക്ക് ഈ സമാധി പരിശീലിച്ചു. രാമന് നല്ല ശാന്തി ഉണ്ടായി. മനസ്സ് ചലിക്കാതെ നിന്നു. നിശ്ചലമായിട്ടു നിന്നു. നാഭിയിൽ നിന്നും പുറപ്പെടുന്ന ഈ പ്രകാശകിരണം ബ്രഹ്മരന്ധ്ര പര്യന്തം പോയി ശരീരം മുഴുവൻ വ്യാപിച്ചു. നിർവ്വികല്പമായ പ്രജ്ഞ തെളിഞ്ഞു രാമന്റെ ഉള്ളില്.
Sri Nochurji.
Sunil namboodiri
No comments:
Post a Comment