ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 143
രാമൻ ചോദിച്ചു വസിഷ്ഠ നോട് ഭഗവാനെ ഇനി ഞാൻ എന്തു ചെയ്യണം എന്നു ചോദിച്ചു.വസിഷ്ഠൻ പറഞ്ഞു രാമാ ഒരിക്കലും ചലിക്കാത്ത അനുഭൂതി തനിക്കു കിട്ടി കഴിഞ്ഞു . ഇനി ഈ അനുഭവം ചലിക്കില്ല. എന്തു തന്നെ ചെയ്താലും ചലിക്കില്ല. ഇനി എന്തു നാടകത്തിൽ നടിക്കുന്നതു പോലെ ലോകത്തിൽ എന്തു വേണമെങ്കിലും ചെയ്തളൂ ഈ അനുഭൂതി ഇനി ചലിക്കില്ല. ഗുരുകൃപകൊണ്ട്, ഗുരൂ പ ദേശം കൊണ്ട് ഏതൊരു സമാധി സിദ്ധിച്ചുവോ അത് നഷ്ടപ്പെട്ടു പോവുകയേ ഇല്ല. ലോകത്തില് ബാക്കിയുള്ള കലകളൊക്കെ നഷ്ടപ്പെട്ടു പോകും.
"സർവ്വാപ്യേവകലാജന്തോ അനഭ്യാസേന നശ്യതി യം ജ്ഞാന കലാ ത്യന്താം സകൃത് ജാതാ അഭിവർദ്ധ തേ" എന്നാണ്. ലോകത്തിലുള്ള മറ്റു കലകളൊക്കെ അഭ്യാസം ചെയ്തില്ലെങ്കിൽ നഷ്ടപ്പെട്ടു പോകും. ഡാൻസ്, പാട്ട് ഇതൊക്കെ. പക്ഷെ ഈ സമാധിയാവുന്ന കല , ബ്രഹ്മാനുഭൂതി ഒരിക്കൽ സിദ്ധിച്ചാൽ അതു നഷ്ടപ്പെട്ടു പോവേ ഇല്ല . ഒന്നും ചെയ്തിട്ടില്ലെങ്കിലും ഉള്ളിൽ അത് അഭിവൃദ്ധിപ്പെട്ടുകൊണ്ടേ ഇരിക്കും. " സകൃത് ജാതാ അഭിവൃദ്ധതെ എന്നാണ്. അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും . ഇനി നഷ്ടമാവില്ല. അതു കൊണ്ട് ഇനി രാമാ സ്വതന്ത്രമായിട്ട് ലോകത്തിൽ പ്രവൃത്തിക്കൂ. അപ്പോൾ രാമൻ വീണ്ടും ചോദിച്ചു ഭഗവാനേ ഞാൻ എന്താ ചെയ്യേണ്ടത്? വ്യക്തമായിട്ട് പറയൂ. അപ്പോൾ വസിഷ്ഠൻ പറഞ്ഞു രാമാ താൻ രാജാവാകേണ്ട ആളാണ്. രാജാവായിട്ടു ഇരിക്കണ്ട ആള് സന്യാസി ആയിട്ടിരുന്നാൽ ആളുകൾ മുഴുവൻ മുതലെടുക്കും. കോപപ്പെടാതെ നമ്മുടെടെ രാജാവ് വളരെ പാവമാണ് അദ്ദേഹത്തിനു കോപമേ വരില്ല എന്നറിഞ്ഞാൽ ഉള്ളവനൊക്കെ ഡോർമാററായിട്ടു ഉപയോഗിക്കും. അതു കൊണ്ട് അകമേക്ക് ഒരു ചലനവും കൂടാതെ, എന്നു വച്ചാൽ ഇനി ചലിക്കില്ല. പുറമെക്ക് കോപം ഒക്കെ നടിച്ചോളാ. പുറമെക്ക് സകല കർമ്മവും ചെയ്തോളൂ അകമെക്ക് ചലനമുണ്ടാവാൻ പാടില്ല. " ബഹി കൃത്രിമ സംരഭാ : അന്ത സംരഭ വർജ്ജിത കർത്താ ബഹി ഹി അകർത്താ അന്ത: ലോകേ വിഹര രാഘവ " ലോകത്തില് വിഹരിക്കാ എന്നാണ്. പുറമേക്ക് ഒക്കെ ചെയ്തു കൊണ്ടും എന്നാൽ അകമേക്ക് ചലിക്കാതെയും. പുറമേക്ക് ദേഷ്യം ഒക്കെ നടിച്ചു കൊണ്ടും ആജ്ഞകൾ ഒക്കെ കൊടുത്തുകൊണ്ടും. അകമേക്ക് അല്പം പോലും കോപമോ വെറുപ്പോ ഇല്ലാതെയും. പുറമേക്ക് അനേകം പേരോട് ആസക്തി ഉള്ള പോലെ സ്നേഹമുള്ള പോലെ എല്ലാവരെയും വഴി കാണിച്ചു കൊടുത്ത് കൊണ്ടും ആസക്തി കാണിച്ചു കൊണ്ടും മക്കളോടും പേരക്കുട്ടികളോടും പ്രജകളോടും എല്ലാം സ്നേഹം കാണിച്ചു കൊണ്ടിരുന്നോളാ. പക്ഷെ അകമേക്ക് ആരോടും ഒട്ടി പോവരുത്. അങ്ങനെ എന്നു വച്ചാൽ ഒട്ടില്ല, ഈ വസ്തു ജ്ഞാനം ഉദിച്ചു കഴിഞ്ഞു. സ്വതന്ത്രമായിട്ടിനി ലോകത്തിൽ വിഹരിക്കൂ എന്നു പറഞ്ഞു . തന്റെ ധർമ്മം ചെയ്യൂ, തന്റെ നാടകത്തിലുള്ള വേഷം നടിക്കൂ, വേഷം കളഞ്ഞു പോവരുത്. ഒരുപാട് അനുഭൂതി തെളിഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ വേഷം മാറിക്കളയും .
( നൊച്ചൂർ ജി )
Sunil Namboodiri
No comments:
Post a Comment