Saturday, August 24, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  155
ആശ്ചര്യവത് പശ്യതി കശ്ചിദേനം
ആശ്ചര്യ വദ് വഥതി തഥൈവ ചാന്യ:
ഇതിനെ അനുഭവിച്ചു കഴിഞ്ഞാൽ അതിനെ പറയുന്നു. ആശ്ചര്യം. കേൾക്കുന്നവർക്ക് ആ അനുഭൂതിയിൽ നിന്നും ഉള്ള വാക്കുകൾ ആശ്ചര്യമായിരിക്കും. അനുഭവത്തിൽ നിന്നും ഉള്ള വാക്കുകൾ കേൾക്കുന്നവ ർക്കൊരാശ്ചര്യം. " ആശ്ചര്യ വദ് വദതി  തഥൈവ ചാന്യ: "  " ആശ്ചര്യവത ച്ചൈ നമന്യ: ശൃണോതി" കേൾക്കുന്നവർ ഉണ്ടല്ലോ അവർക്കും ആശ്ചര്യം. പറയണ ആൾ മാത്രമല്ല എന്താ എന്നു വച്ചാൽ യഥാർത്ഥമായി കേൾക്കണവർ വളരെ അപൂർവ്വമാണ്. പലരും കേൾക്കും പക്ഷേ ശ്രവിക്കുന്നവർ വളരെ അപൂർവ്വമാണ്. അന്തർ ശോത്രം കൊണ്ട് ശ്രവിക്ക , പുറമേക്ക് ഉള്ള ശ്രോത്രം കൊണ്ടല്ല. ബുദ്ധൻ വൈശാലിയിൽ നിന്നും രാജഗൃഹത്തിലേക്ക് നടന്നു. ഒരു ഗ്രാമത്തില് താമസിക്കുണൂ. അദ്ദേഹത്തിന് അടുത്ത ഗ്രാമത്തിലേക്ക് എന്ന പ്ലാൻ ഒന്നും ഇല്ല. ഒരു ദിവസം എഴുന്നേറ്റ് നടന്നു. നടന്നപ്പോൾ ശിഷ്യന്മാരൊക്കെ നടന്നു ബുദ്ധന്റെ കൂടെ. അടുത്ത ഗ്രാമത്തിൽ അദ്ദേഹം ചെന്നു. അവരൊക്കെ രാമകൃഷ്ണ ദേവൻ പറയും ഉണക്ക ഇല ആണെന്ന്.  ഉണങ്ങി വീണ ഇലക്ക് ഇന്ന സ്ഥലത്തേക്ക് പറക്കണം എന്നൊരു ഇച്ഛ ഒന്നും ഇല്ല . കാറ്റ് എവിടെ പോണു അവിടെ ഒക്കെ പറക്കും. അതുപോലെ ഒരു ഗ്രാമത്തിൽ നിന്നും ഇനി ഒരു ഗ്രാമത്തിലേക്ക് നടന്നു. ആ ഗ്രാമത്തിൽ എത്തി ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. ഇരുന്നപ്പോൾ അനേക സഹസ്രം ആളുകൾ ബുദ്ധൻ പറയുന്നത് കേൾക്കാൻ വേണ്ടി വന്നു. ഇവരൊക്കെ വന്നിരുന്നിട്ടും ബുദ്ധൻ വായ് തുറന്നില്ല. അപ്പൊ കൂടെ ഇരിക്കുന്ന ബുദ്ധന്റെ ഒരു ബന്ധുവാണ് ആനന്ദൻ. ആനന്ദൻ ബുദ്ധനോടു പറഞ്ഞു ഭഗവാനെ ഇത്ര പേരു വന്നിരിക്കുന്നു അങ്ങ് എന്താണ് ഒന്നും പറയാത്തത്. ബുദ്ധൻ പറഞ്ഞു ഇവരൊക്കെ വന്നിരിക്കുന്നു. പക്ഷെ ഇവരാരും ഞാൻ പറയണത് ശ്രവിക്കില്ല. ശ്രവിക്കുന്ന ആൾ വന്നാൽ ഞാൻ അപ്പോൾ പറയും. അപ്പൊ ആനന്ദൻ ചോദിച്ചു  ഇത്ര സന്യാസികൾ ഇരിക്കുന്നു ഇവർ ആരും കേൾക്കില്ലേ? ഇല്ല , അവര് കേൾക്കും പക്ഷേ ശരിക്കും ശ്രവിക്കില്ല. രാജാക്കൻ ന് മാർ വന്നിരിക്കുന്നു, പ്രഭുക്കന്മാർ വന്നിരിക്കുന്നു , അനേകം സാധാരണ ആളുകളും ഇരിക്കുണൂ, അനേകം സഹസ്രം പേര് ഇരിക്കുണു അപ്പോൾ ഒന്നും മിണ്ടിയില്ലാത്രേ. അങ്ങനെ ഇരിക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടി, വിറകു പെറുക്കാനായിട്ട് വന്ന കുട്ടി , അമ്മ വിറകു പെറുക്കി കൊണ്ടുവാൻ പറഞ്ഞപ്പോൾ വിറകു പെറുക്കി തലയിൽ കെട്ടിവച്ച് പോവാണ്. പോണ വഴിയില് ഇവിടെ എന്താ തിരക്ക് എന്നു നോക്കിയിട്ട് അവിടെ വന്നു നിന്നു . ആ കുട്ടിയെ കണ്ടയുടൻ ബുദ്ധൻ പറയാൻ തുടങ്ങി എന്നാണ്. ആ ശ്രവണം ഏർപ്പെട്ട ഉടനെ ആ കുട്ടിയുടെ തലയിൽ നിന്നും വിറകുകെട്ട് ചുവട്ടിലിട്ട് നിശ്ചലമായിട്ടു നിന്നു ആ കുട്ടി. ആ കുട്ടി ഗ്രഹിച്ചു എന്നാണ്. ആ കുട്ടിക്ക് സത്യം ഗ്രഹിക്കാനുള്ള പക്വത ഉണ്ടായി . ആശ്ചര്യ വശ്ചൈ ന്യ അന്യ ശൃണോ തി . അപ്പൊ പണ്ഡിതന്മാർ കേൾക്കും എന്നോ ബുദ്ധിശക്തി ഉള്ളവർ കേൾക്കും എന്നോ ഒന്നും പറയാൻ വയ്യ. ആരാ കേൾക്കാ എന്ന് പറയാൻ വയ്യ , എപ്പോൾ കേൾക്കും എന്നു പറയാൻ കഴിയില്ല. ഈ ശ്രവണം "ആശ്ചര്യവച്ചൈനമന്യ: ശൃണോതി" അങ്ങനെ മറ്റു പലര് കേൾക്കുന്നു ണ്ടല്ലോ ഒരുപാടു പേർ കേൾക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ആളുകൾക്ക് ടേപ്പ് റിക്കാഡർ ഉണ്ട്, CD ഉണ്ട്, പുസ്തകങ്ങൾ വായിക്കാം എവിടെയൊക്കെയോ കേൾക്കുണൂ അങ്ങനെ ധാരാളം ബാഹ്യശ്രവണം ചെയ്താലും " ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത്"  അങ്ങനെ കേട്ടാലും അധികം പേരും ഇവനെ അറിയിണില്ല. എന്താ എന്നു വച്ചാൽ മനസ്സുകൊണ്ട് പിടിക്കാൻ ശ്രമിക്കാണ്. മനസ്സിന്റെ മണ്ഡലത്തിൽ നിൽക്കും തോറും ഇവൻ അകപ്പെടുന്നില്ല  ഉള്ളില് കുടുങ്ങിണില്ല വസ്തു. " ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത്"  ഇതിനെ കേട്ടാലും പലരും അറിയിണില്ല.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment