*ശ്രീമദ് ഭാഗവതം 248*
കുസുമിത വനരാജി ശുഷ്മഭൃംഗ-
ദ്വിജകുലഘുഷ്ടസര: സരിന്മഹീധ്രം
എല്ലായിടത്തും പുഷ്പങ്ങൾ നിറഞ്ഞു. പക്ഷികൾ കൂജനം ചെയ്തു കൊണ്ടിരിക്കാണ്. ആ ശരത്കാലത്ത് ഭഗവാൻ വേണുഗാനം ചെയ്തു കൊണ്ട് വൃന്ദാവനത്തിൽ പ്രവേശിക്കുന്നതിനെ ഗോപികകൾ പരസ്പരം പറഞ്ഞ് ആനന്ദിക്കണു!
ബർഹാപീഡം നടവരവപു: കർണ്ണയോ കർണ്ണികാരം
ബിഭ്രദ്വാസ: കനകകപിശം വൈജയന്തീം ച മാലാം
രന്ധ്രാൻ വേണോ: അധരസുധയാ പൂരയൻ ഗോപവൃന്ദൈ:
വൃന്ദാരണ്യം സ്വപദരമണം പ്രാവിശദ്ഗീതകീർത്തി:
മയിൽപീലി ചൂടി പീതാംബരം ധരിച്ച് നീലമേഘശ്യാമളനായ കണ്ണൻ വനമാല ധരിച്ച് അധരസുധയാൽ വേണുവെ പൂരണം ചെയ്തു കൊണ്ട് വേണുവാദനം ചെയ്തത് കണ്ടു കൊണ്ട് വരുന്ന ഒരു ഗോപിക മറ്റൊരു ഗോപികയോട് പറയുന്നു.
നമ്മൾക്ക് ഈ കണ്ണുകൾ കിട്ടിയിട്ടുണ്ടല്ലോ. ഇതിന്റെ പരമമായ ഫലം തന്നെ കണ്ണനെ കാണുന്നതാ. എന്തു വിചിത്ര വേഷമാണ് അവൻ അണിഞ്ഞിരിക്കുന്നത്!
ചൂതപ്രവാളബർഹസ്തബകോത്പലാബ്ജ
മാലാനുപൃക്തപരിധാനവിചിത്രവേഷൗ
മധ്യേ വിരേജതുരലം പശുപാലഗോഷ്ഠ്യാം
രംഗേ യഥാ നടവരൗ ക്വ ച ഗായമാനൗ
എന്തൊക്കെ വേഷമാ കെട്ടിയിരിക്കുന്നത്. മാവിൻതളിര്, മയിൽപീലി, നീലോല്പലം ഇതൊക്കെ ധരിച്ച്. നാടകത്തിൽ വേഷം കെട്ടിയവരെ പോലെ വേഷം കെട്ടി ക്കൊണ്ട് നടവരഗോപാലനായിട്ട് വരണു!!
ആ വേണുഗാനശ്രവണം ചെയ്ത് മാനുകളൊക്കെ പ്രേമത്തോടുകൂടെ ആ ഭംഗിയുള്ള കണ്ണുകൾ കൊണ്ട് ചിമിട്ടാതെ കണ്ണനെ നോക്കി കോരി കുടിച്ചു.❣
ആ വേണുഗാനത്തിനെ ആസ്വദിക്കുന്നു മാനുകൾ. മയിലുകൾ പീലി വിരിച്ച് നർത്തനം ചെയ്യുന്നു.
ഗോപികകൾ പറയാ, ഈ വേണു എന്തൊരു ഭാഗ്യം ചെയ്തു!!
ഗോപ്യ കിമാചരദയം കുശലം സ്മ വേണു:
ദാമോദരാധരസുധാമപി ഗോപികാനാം
ഭുങ്.ക്തേ സ്വയം യദവശിഷ്ടരസം ഹ്രദിന്യോ
ഹൃഷ്യത്ത്വചോശ്രു മുമുചുസ്തരവോ യഥാഽഽര്യാ:
തന്റെ കുടുംബത്തിൽ ഒരു ഭക്തൻ ണ്ട്.
ആ ഭക്തന്റെ ഉയർന്ന അനുഭവത്തിനെ കണ്ടിട്ട് ആ പരമ്പരയിലുള്ള ആരെങ്കിലുമൊക്ക ആഹാ! ഞങ്ങളുടെ പരമ്പരയിൽ ഒരാൾ ഭഗവാനെ പ്രാപിച്ചുവല്ലോ എന്ന് പറഞ്ഞ് ആനന്ദാശ്രു വിടുന്നതുപോലെ, ഈ വേണുവിനെ ഭഗവാൻ അധരത്തിൽ വെച്ചു വാദനം ചെയ്യുന്നതുകണ്ട് ഗോപികൾ പറയാണ്.
ഈ വേണുവിന് എന്തൊരു ഭാഗ്യം! കണ്ണന്റെ അധരസുധ ആസ്വദിക്കുന്ന. ഈ വേണുവിന്റെ ഭാഗ്യം കണ്ടിട്ട് ഈ വേണുവിന്റെ വംശത്തിലുള്ള മറ്റു മുളകളൊക്ക മഴ പെയ്ത വെള്ളം വിമോചനം ചെയ്യുന്നത് കണ്ടാൽ അവര് കണ്ണീര് വിടാണോ എന്ന് തോന്നും.
വൃക്ഷങ്ങളിലുള്ള ഇലകളൊക്കെ കാണുമ്പോൾ ഈ നദീജലം പാനം ചെയ്തു വളർന്ന മുളകൾ ആ മുളകളിൽ ഒരു മുള ഈ വേണു ആയിട്ട് തീർന്നു വല്ലോ എന്ന് രോമാഞ്ചപുളകിതമാകുവാണോ എന്ന് തോന്നും.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad

No comments:
Post a Comment