Sunday, August 25, 2019

[25/08, 22:23] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  156
കഠോപനിഷത്തിൽ യമൻ പറഞ്ഞു
ശ്രവണാ യാപി ബഹുഭിർയോ ന ലഭ്യ:
ശൃണ്വന്തോ / പി ബഹവോ യം ന വിദ്യു:
ആശ്ചര്യോ വക്താ കുശലോ/സ്യ ലബ്ധാ-
ശ്ചര്യോ ജ്ഞതാ കുശലാനു ശിഷ്ട :
അനേകം സഹസ്രം പേരിൽ കേൾക്കാൻ പോലും പലർക്കും കിട്ടിണില്ല.കേട്ടാലും പലരും മനസ്സിലാക്കിണില്ല. ഇതിനെ അറിഞ്ഞു അനുഭവിച്ചു പറയുന്നവന് ആശ്ചര്യം. അതിനെ ശരിക്ക് ഗ്രഹിച്ചവന് ആശ്ചര്യം ശരിയായ ഒരു ആചാര്യൻ മുഖേന ഇത് കേട്ട് അറിഞ്ഞ് സത്യത്തിനെ കണ്ടെത്തിയവൻ ലോകത്തില് ഏറ്റവും ആശ്ചര്യമായ ഒരു വസ്തുവാണ് . വിദ്യാരണ്യസ്വാ മികൾ ഒരിടത്തു പറയുന്നു ഇങ്ങനെ വേദാന്ത പ്രഭാഷണം എവിടെ നടക്കുണൂ. തെരുവിലൂടെ ആരോ പോയിക്കൊണ്ടിരിക്കുമ്പോൾ കൂട്ടുകാരാരോ എന്തൊക്കെ പറഞ്ഞു അവിടെ എന്തോ നടക്കുന്നു നമുക്ക് കേട്ടിട്ടു പോകാം വരൂ എന്നു പറഞ്ഞ് പിടിച്ചു വലിച്ചോണ്ടു വരുണൂ ഇങ്ങനെ വന്നിട്ട് അവര് കേൾക്കണത് ഉണ്ടല്ലോ അവരുടെ ഉള്ളില് എന്തോ ആത്മാ, ബ്രഹ്മം, മുക്തി ഈ സംസാരത്തിൽ നിന്ന് വിമുക്തി സാധ്യമാണ്. ഈ ബന്ധത്തിൽ നിന്നും വിച്ഛേദം സാധ്യമാണ് സ്വാതന്ത്ര്യം നേടാൻ കഴിയും എന്നുള്ള ഈ സന്ദേശം ഉള്ളില് വീഴണതു തന്നെ ഈ ജീവന്റെ ജീവിതയാത്രയിൽ ഏററവും മുഖ്യമായ ഒരു ഘട്ടമാണ് എന്നാണ് . അയാള് ചിലപ്പൊ ഒരു പക്ഷേ 5 മിനിട്ട് ഇരുന്നിട്ട് എഴുന്നേറ്റ് പോവുമായിരിക്കും. പക്ഷേ ഇരുന്നിട്ട് പോവുമ്പോൾ ഹൃദയത്തിൽ വീണിട്ടുള്ള ഈ കാര്യം ഉണ്ടല്ലോ ഇത് ലൗകികവർത്തമാനം അല്ല . ജ്ഞാനികളെ സംബന്ധിച്ചിടത്തോളം കഥ പറഞ്ഞാൽപ്പോലും ലൗകികവർത്തമാനം ആണ്. സദാശിവ ബ്രഹ് മേന്ദ്ര സ്വാമികൾ ഒരു ദിവസം തമിഴ്നാട്ടിൽ ഒരു തെരുവിലൂടെ നടന്നു കൊണ്ടിരിക്കുമ്പോൾ ഒരിടത്ത് ആളുകൾ ചീട്ടുകളിച്ച് കൊണ്ട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു. അപ്പൊ സ്വാമികളുടെ കൂടെ ഒരാൾ നടക്കുന്നുണ്ട് സ്വാമികളെ ശ്രദ്ധിച്ചു കൊണ്ട്. അടുത്ത തെരുവിലേക്ക് പോയപ്പോൾ അവിടെ ഒരാള് പുരാണം പറഞ്ഞു കൊണ്ടിരിക്കുന്നു കഥ. അവിടെയും കുറെ ആളുകൾ ഇരിക്കണണ്ട് അപ്പോൾ സദാശിവ ബ്രഹ് മേന്ദ്ര സ്വാമികൾ പറഞ്ഞുവത്രെ അന്ത തെരുവില് ഇന്ത ലോക വമ്പ് ഇന്ത തെരുവില് അന്ത ലോക വമ്പ്. ആ തെരുവില് ഈ ലോകത്തിലെ ഗോസിപ്പിങ്ങ്. ഈ ലോകത്തിനെ കുറിച്ചുള്ള,   വമ്പ് എന്നു വച്ചാല് വെടി പറഞ്ഞു കൊണ്ടിരിക്കാ. ഈ തെരുവില് ആ ലോകത്തിലെ കാര്യങ്ങള്, പോളിറ്റിക്സ് ഒക്കെ പറഞ്ഞു കൊണ്ടിരിക്കുണൂ എന്ന്. അവിടെ ദേവൻമാര് യുദ്ധം ചെയ്തു, അസുരന്മാര് യുദ്ധം ചെയ്തു ശണ്ഠകൂടി അവര് എന്തോ നേടി എന്നൊക്കെ പറഞ്ഞ് അവിടുത്തെ കഥ. ഇതു രണ്ടും അവർക്ക് ലോക വർത്തമാനം ആണ്. അപ്പൊ ഇതല്ലാതെയുള്ള വിഷയം അപൂർവ്വമായ വിഷയം എന്താണ്? എന്റെ ഉള്ളിൽ ഇവിടെ ഇപ്പൊ തന്നെ കണ്ടെത്താവുന്ന ഒരു വലിയ സത്യം ഉണ്ട്. ഞാൻ ഈ ശരീരം അല്ല, ഞാൻ മനസ്സല്ല, ഞാൻ ബുദ്ധിയോ അഹങ്കാര മോ അല്ല. ഇതൊക്കെ അല്ലാ എന്നു തള്ളിക്കളഞ്ഞാൽ തള്ളാനും കൊള്ളാനും കഴിയാതെ അവശേഷിക്കുന്ന അറിവ് സച്ചിദാനന്ദം , അവബോധം , ആ പ്രജ്ഞയാണ് എന്റെ യഥാർത്ഥ സ്വരൂപം.
(നൊച്ചൂർ ജി )
[26/08, 02:59] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 254*

ഓരോരുത്തർക്കും ഏതാണ് യോഗ്യം എന്ന് ഈശ്വരന് അറിയാം. അതിനനുസരിച്ച് നമ്മളെ സന്യാസാശ്രമത്തിലോ ഗൃഹസ്ഥാശ്രമത്തിലോ ബ്രഹ്മചര്യാശ്രമത്തിലോ എവിടെ എങ്കിലും വെയ്ക്കും.
നമുക്ക് വേണ്ടതെന്താ?
ഭഗവാനെ  വേണം.

ഈ വിപ്രപത്നികളെ ഭഗവാൻ അനുഗ്രഹിച്ച് പറഞ്ഞു . നിങ്ങൾ തിരിച്ചു ഭർത്താക്കന്മാരുടെ അടുത്തേയ്ക്ക് ചെല്ലൂ. നിങ്ങളെ എല്ലാവരും സ്വീകരിക്കുന്ന രീതിയിൽ ഞാനിതാ അനുഗ്രഹിച്ചിരിക്കണു!

ചില ഭക്തരെ സ്വീകരിക്കില്ല്യ. ഗോപികകളെ അവരുടെ  ഭർത്താക്കന്മാര് സ്വീകരിച്ചില്യ.
ഇവര് ധർമ്മം വിട്ടവരാണ്. വഴി പിഴച്ചവരാണ് എന്നൊക്കെ നിന്ദിച്ച് പുറത്തു തള്ളുന്ന രീതിയിൽ അത്യധികം ലോകം വിട്ടു പോയി അവരെ.
സ്വജനം ആര്യപഥം ച ഹിത്വാ
ഭേജുർ മുകുന്ദപദവീം ശ്രുതിഭി:വിമൃഗ്യാം

ഇവിടെ വിപ്രപത്നികളെ ഭഗവാൻ ആശീർവദിച്ചു തിരിച്ചയച്ചു.
ഭഗവാൻ പറഞ്ഞു.
മനസ്സിനെ എന്നിൽ വെയ്ക്കുക. ശരീരം എന്റെ അടുത്തിരിക്ക്യാ എന്നുള്ളത് അത്ര നല്ലതല്ല.

ന പ്രീതയേ അനുരാഗായ ഹ്യംഗസംഗോ നൃണാമിഹ
അടുത്തിരിക്കുന്നിടത്തോളം  വേണ്ടാത്ത ഒരു attachment  വന്നു പോകും. ഒരു അഭിമാനം വന്നു പോകും. അതുകൊണ്ട് ദൂരത്തിരിക്കാ. മനസ്സിനെ എന്നിൽ വെയ്ക്കൂ. നിങ്ങളുടെ  ശരീരം ദൂരത്തിരിക്കട്ടെ.

തന്മനോ മയി യുഞ്ജാനാ അചിരാന്മാമവാപ്സ്യഥ
ശാരീരികമായി അകന്നിരുന്നാലും മനസ്സിനെ എന്നിൽ വെയ്ക്കാണെങ്കിൽ പെട്ടെന്ന് നിങ്ങൾ എന്നെ പ്രാപിക്കും. ആത്മസാക്ഷാത്ക്കാരം നേടും. ചെല്ലാ എന്ന് പറഞ്ഞ് ഭഗവാൻ അവരെ അനുഗ്രഹിച്ചു പറഞ്ഞയച്ചു.

ഇതൊരു അദ്ധ്യാത്മരഹസ്യം ആണ്. ഹൃദയത്തിലാണ് നമ്മൾ ഭഗവാനെ പിടിച്ചിരുത്തേണ്ടത്. പുറത്ത് ഏതെങ്കിലും പ്രഭാവം കിട്ടുന്നുണ്ടെങ്കിൽ പോലും ആ പ്രഭാവത്തിനെ ആശ്രയിക്കാൻ പറ്റില്ല്യ. ചന്ദനക്കാട്ടിൽ ഇരിക്കുന്നവർ ചന്ദനം വിറകായിട്ടേ ഉപയോഗിക്കൂ.
അടുത്തിരിക്കുന്നത് നിങ്ങൾക്ക് അത്ര നല്ലതല്ല എന്ന് പറഞ്ഞിട്ട് വിപ്രപത്നികളെ ഭഗവാൻ അനുഗ്രഹിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment