Tuesday, August 27, 2019

*ശ്രീമദ് ഭാഗവതം 256*

അങ്ങനെ ഏഴുദിവസം രാവും പകലും മഴ പെയ്ത് ഇന്ദ്രന് ഗർവ്വഭംഗം ആയി. ഭഗവാന്റെ ഈശ്വരത്വം ഇന്ദ്രൻ കണ്ടു. ഭഗവദ്പാദത്തിൽ സാക്ഷ്ടാംഗം വീണു നമസ്ക്കരിച്ചു.

"ഹേ പ്രഭൂ അവിടുത്തെ ഞാൻ പരീക്ഷിച്ചുവല്ലോ. അഗ്നിയിൽ നിന്ന് സ്ഫുലിംഗങ്ങൾ എന്ന വണ്ണം ഞങ്ങളൊക്കെ അവിടുത്തെ ഉറവിടത്തിൽ  നിന്ന് പുറപ്പെടുന്നവരാണ്. അഹങ്കാരം മൂത്ത് ഞാൻ അങ്ങയോട് കലഹം കൂട്ടിയല്ലോ. എന്റെ അഹങ്കാരം ശമിച്ചു. എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞ്,

വിശുദ്ധ സത്ത്വം തവ ധാമ ശാന്തം
തപോമയം ധ്വസ്തരജസ്തമസ്കം
മായാമയോഽയം ഗുണസമ്പ്രവാഹോ
ന വിദ്യതേ തേ അഗ്രഹണാനുബന്ധ:

ഭഗവാനെ സ്തുതിച്ച് ഇന്ദ്രൻ നമസ്ക്കരിച്ചു. ഗോലോകത്ത് നിന്നും സുരഭി വന്ന് ദിവ്യമായ തൈരും പാലും കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. ഗോവിന്ദൻ എന്ന് നാമം വിളിച്ചു. ദേവലോകത്ത് നിന്ന് ഐരാവതത്തിന്റെ കൈയ്യിൽ കൊണ്ട് വന്ന സ്വർഗ്ഗംഗ കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. അങ്ങനെ ഗോവിന്ദ പട്ടാഭിഷേകം!

ഗോവിന്ദൻ എന്ന് വെച്ചാൽ ഗോക്കളേയും ഗോപന്മാരേയും പരിപാലിക്കുന്നവൻ എന്ന് ഒരർത്ഥം.
ആചാര്യഭാഷ്യത്തിൽ ഗോഭി: മഹാവാക്യൈ: വേദവാക്യൈ:
വിന്ദതേ  ഇതി ഗോവിന്ദാ.
മഹാവാക്യത്തിന്റെ പൊരുളാരോ അത് ഗോവിന്ദൻ.
ഗോവിന്ദാഷ്ടകം തുടങ്ങുന്നത് സത്യം ജ്ഞാനം അനന്തം എന്നാണ്.
'ഗോ' വിന് ഇന്ദ്രിയങ്ങൾ എന്നും അർത്ഥം ണ്ട്. സൂര്യകിരണം എന്ന് ഒരു അർത്ഥം
വാക്ക് എന്ന് അർത്ഥം ണ്ട്.
ഇന്ദ്രിയങ്ങൾക്കെല്ലാം പ്രാപ്യസ്ഥാനം.
ആയിരിക്കുന്നത് ഗോവിന്ദൻ.
യാതൊന്നാണോ ഉള്ളിലിരുന്ന് കണ്ണിലൂടെ കാണുന്നത്, ചെവിയിലൂടെ കേൾക്കുന്നത് മൂക്കിലൂടെ മണക്കുന്നത്, നാവിലൂടെ രുചിക്കണത്, ത്വക്കിലൂടെ സ്പർശിക്കുന്നത് അത് ഗോവിന്ദൻ. 
ഗോവിന്ദനാമഭാഷ്യത്തിൽ പലവിധത്തിൽ അർത്ഥം പറയണ്ട്. 

കലൗ കല്മഷചിത്താനാം
പാപദ്രവ്യോപ ജീവനാം
വിധിക്രിയാ വിഹീനാനാം
ഗതി: ഗോവിന്ദ കീർത്തനം.
കലിയുഗത്തില് മുക്തിമാർഗ്ഗം ആണ് ഗോവിന്ദനാമം.

കലിയില് ഈ നാമത്തിന് വളരെയധികം പ്രാമുഖ്യം ഉള്ളത് കൊണ്ട് ആചാര്യ സ്വാമികൾ പാടി
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ.
അങ്ങനെ ഗോവിന്ദ പട്ടാഭിഷേകം.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment