Tuesday, August 20, 2019

*ജന്മാഷ്ടമിയും അഷ്ടമിരോഹിണിയും*

 എന്നാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്? ഉദ്ദേശ്യം 5227 വര്‍ഷം മുമ്പ് വിശ്വവസു വര്‍ഷത്തില്‍. ശ്രാവണ മാസത്തിലെ വെളുത്തപക്ഷം തുടങ്ങി എട്ടാം ദിവസം(അഷ്ടമി ) രോഹിണി നക്ഷത്രത്തില്‍. !!

ശ്രാവണ പൂര്‍ണിമയ്ക്ക് ശേഷമുള്ള അഷ്ടമിനാള്‍ മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായിരുന്നത്കൊണ്ട് ശ്രീകൃഷ്ണന്‍റെ ജന്മദിവസം ജന്മാഷ്ടമിയായി അറിയപ്പെടുന്നു. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി എന്നും ഈ ദിവസത്തിന് പേരുണ്ട്. എന്നാല്‍ എല്ലാ തവണയും ഈ അഷ്ടമിക്ക് രോഹിണി നക്ഷത്രം വന്നുകൊള്ളണമെന്നില്ല.

ചിലപ്പോള്‍ അടുത്തമാസം അഷ്ടമിക്കാവും രോഹിണി നക്ഷത്രം ചേര്‍ന്ന് വരിക. ഇതിനെ കാലാഷ്ടമി എന്നാണ് പറയാറ്. ഭാദ്രപാദ മാസത്തിലെ കറുത്ത പക്ഷമാണ് ശ്രാവണമാസമെന്ന് അറിയപ്പെടുന്നത് എന്നുമൊരു പക്ഷമുണ്ട്.

കൃഷ്ണാഷ്ടമി എന്ന ജന്മാഷ്ടമി രക്ഷാബന്ധന്‍ കഴിഞ്ഞ് എട്ടാം ദിവസമാണ്. ഇത് കണിശമായും ഓഗസ്റ്റിലാണ് വരുക. അഷ്ടമിയും രോഹിണിയും ചേര്‍ന്ന് വരുന്നത് ചിലപ്പോള്‍ സെപ്റ്റംബറില്‍ ആവാറുണ്ട്.

കേരളീയര്‍ക്ക് അഷ്ടമിരോഹിണിയോടാണ് പ്രിയം. ഉത്തരേന്ത്യാക്കാര്‍ക്ക് ജന്മാഷ്ടമിയോടും.

No comments:

Post a Comment