പ്രാർത്ഥനയുടെ ശക്തി :
( എ.പി.ജെ.അബ്ദുൽകലാം)
ഞാനിപ്പോൾ എഴുതാൻ പോകുന്നത് പ്രാർത്ഥനയുടെ അത്ഭുതകരമായ
ശക്തിയേപ്പറ്റിയാണ്.
ശ്രീ രാമകൃഷ്ണ മഠം രാജ്കോട്ടിലെ സ്വാമി എനിക്ക് ഫോൺചൈയ്ത് പറഞ്ഞു തിരിച്ചു പോകാൻ എയർപോർട്ടിലേക്കുള്ള യാത്രക്കിടെ കുറച്ചു സമയം മഠത്തിൽ ചെലവഴിക്കണമെന്ന്. ഞാനത് സസന്തോഷം സമ്മതിച്ചു. ഞാൻ
അവിടെ എത്തിയപ്പോൾ അവിടെ ശ്രീ രാമകൃഷ്ണന്റ ഉപദേശങ്ങളെക്കുറിച്ചും, സ്വാമി വിവേകാനന്ദന്റെ ജീവിതലക്ഷ്യങ്ങളെക്കുറിച്ചും ഉള്ള പ്രഭാഷണം നടന്നുകൊണ്ടിരിക്കയായിരുന്നു.
ആ പ്രഭാഷണങ്ങൾക്ക് ശേഷം പ്രാർത്ഥനക്കുള്ള സമയമായി. താളബദ്ധമായ ആദ്ധ്യാത്മികസംഗീതത്തിന്റെ അലകൾ പ്രാർത്ഥനാഹാളിൽ നിറഞ്ഞൊഴുകി. നുറുകണക്കിന് ഭക്തന്മാർക്കൊപ്പം ഞാനും പ്രാർത്ഥനയിൽ അലിഞ്ഞു ചേർന്നു. ആദ്ധ്യാത്മികത നിറഞ്ഞുവഴിയുന്ന ആ അന്തരീക്ഷവൂം പ്രാർത്ഥനയുടെ തീഷ്ണതയും എന്നെ മറ്റൊരു ലോകത്തിലേക്ക് ഉയർത്തിക്കൊണ്ടുപോയി. അവിടെ കാലഗണങ്ങൾ എന്നെ സ്പർശിക്കുന്നില്ല എന്നെനിക്കു തോന്നി. അത് എന്നെ ചുഴന്നുനിന്നിരുന്ന ആദ്ധ്യാത്മിക അന്തരീക്ഷത്തിന്റെ പ്രഭാവം ആയിരിക്കാം ! (പ്രബുദ്ധകേരളം, വിശേഷാൽ പ്രതി)>>>N.p.b.

No comments:
Post a Comment