Saturday, August 17, 2019

ബ്രഹ്മജ്ഞാനി ബ്രഹ്മമായിത്തീരുമോ ?
" ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി " എന്നു പ്രമാണമുണ്ട്. പക്ഷെ എന്താണ് ബ്രഹ്മം?
സർവവ്യാപിയായ, രൂപ നാമങ്ങളില്ലാത്ത ചൈതന്യത്തെയാണ് നാം ബ്രഹ്മ ശബ്ദത്തിലൂടെ സൂചിപ്പിക്കുന്നത്.
ഒരാൾക്ക് അങ്ങിനെയുള്ള ബ്രഹ്മമായിത്തീരാൻ കഴിയുമോ? അല്ലെങ്കിൽ ബ്രഹ്മമായിത്തീർന്നാൽ " ഒരു വ്യക്തി " ബാക്കിയുണ്ടാവുമോ എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്.
"അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്നിങ്ങനെയുള്ള മഹാവാക്യങ്ങളൊക്കെ വേദങ്ങളിലുണ്ട്.
പക്ഷെ, ബ്രഹ്മജ്ഞാനം നേടിയ, ബ്രഹ്മസാക്ഷാൽക്കാരം നേടിയ, ഒരാൾക്ക് (ആ വ്യക്തി ഇല്ലാതാവുന്നതുകൊണ്ട് ) അഹം ബ്രഹ്മാസ്മി ( ഞാൻ ബ്രഹ്മമാകുന്നു എന്നു പറയാനാവില്ല. ബ്രഹ്മത്തിന് ബ്രഹ്മത്തെ അറിയാനും കഴിയില്ല. അറിയാനും പറയാനും "ഞാൻ" (അഹം ) ഇല്ലാതാവുന്ന അവസ്ഥയാണത്. വാക്കുകളിൽ കൂടി പറയുമ്പോൾ അവിടെ അഹം കടന്നു വരുന്നു.അതു കൊണ്ടാണ് സത്യം വാക്കുകളിൽ കൂടി വ്യക്തമാക്കാനാവില്ല എന്നു പറയുന്നത്.അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്നിവയെല്ലാം ലക്ഷ്യാർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.
Vishnu Namboodiri 

No comments:

Post a Comment