Saturday, August 24, 2019

ഭാവസ്പന്ദനം പോലെയുള്ള വലിയ അനുഭവങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിന് സുരക്ഷിതമായ ഒരു സ്ഥലം ആവശ്യമാണ്. ആവശ്യത്തിന് സുരക്ഷ ഉറപ്പാക്കിയിട്ടുള്ളതാണ് ഭാവസ്പന്ദനപ്രക്രിയ. പ്രക്രിയയുടെ വേളയില്‍ ആളുകള്‍ പെട്ടെന്നുയര്‍ന്നുപൊങ്ങുകയും താഴെ വീഴുകയും ചെയ്യാം. അത് മറ്റെവിടെയെങ്കിലും വച്ച് സ്വയം ചെയ്യുകയാണെങ്കില്‍ പലവിധത്തില്‍ വളരെയധികം കേടുപാടുകള്‍ സംഭവിക്കാം. ഈ പ്രക്രിയ നടക്കുമ്പോള്‍ ചിലയാളുകള്‍ ചെന്നുതൊടുന്ന അനുഭവങ്ങള്‍ വളരെ ബൃഹത്താണ്. പലതരത്തില്‍ അവര്‍ അതിന്റെ കൊടുമുടികളില്‍ എത്തുന്നുണ്ടെങ്കിലും എല്ലായ്‌പ്പോഴും അത് നിലനിര്‍ത്തുവാന്‍ അവര്‍ക്കു കഴിയുന്നില്ല. അനുഭവജ്ഞാനത്തിന്റെ ഏതെങ്കിലുമൊരു വിതാനത്തിലേക്ക് അവര്‍ വീണുപോകുന്നു; മുഴുവനായും താഴേക്കായിക്കൊള്ളണമെന്നില്ല, പക്ഷേ, അവരുടെ ചൈതന്യം ഏതു വിതാനത്തിലാണോ നിലനില്‍ക്കുന്നത് അവിടേക്ക് അവര്‍ നിലംപതിക്കുന്നു.

No comments:

Post a Comment