Saturday, August 17, 2019

ഒരു മന്ത്രം തുടർച്ചയായി ജപിച്ചുകൊണ്ടിരിക്കുകയെന്നാൽ അതു അകമേയ്ക്ക് ഭക്ഷണം കൊടുക്കുന്നതുതന്നെയാണ്.
ഒരേ ഭക്ഷണം തുടർച്ചയായി അകത്തുചെല്ലുമ്പോൾ  ഭക്ഷണത്തിന്റെ സ്വഭാവം ഉള്ളിലേക്കും ഏശിത്തുടങ്ങും.

വാസ്തവത്തിൽ, മന്ത്രമെന്നത് പുറംഭിത്തിയെ തച്ചുതകർക്കാൻ തക്ക ശേഷിയുള്ള ചുറ്റികയാണ്. ഹൃദയഭിത്തി പൊട്ടിത്തകരുന്നതോടെ മന്ത്രം അകമേയ്ക്കുള്ള വസ്തുവുയായി കൂടിച്ചേർന്ന് അതിൽ ലയിച്ചുചേരുകയാണ്. അങ്ങനെ ഗുരു ഉപദേശിച്ചുതന്ന മന്ത്രം അകമേയ്ക്കുള്ള നിത്യവസ്തുവിനോടു (ബ്രഹ്മം) ചേരുമ്പോൾ മന്ത്രത്തിന്റെ ആത്യന്തികമായ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു.

അതു കൊണ്ടാണ്
*മനനാത് ത്രായതേ ഇതി മന്ത്ര*: അല്ലെങ്കിൽ മന്ത്രം എന്നു പറയുന്നത്. *മനസ്സിനെ സംരക്ഷിക്കുകയാണ് മന്ത്രം*.
ചൊല്ലുന്നവന്റെയും, കേൾക്കുന്നവന്റേയും മനസ്സിന് ശാന്തത നൽകുവാൻ മന്ത്രങ്ങൾക്കു കഴിയും.

No comments:

Post a Comment